Director Midhun Manuel Thomas tries his hand at experimental cinema with Aadu Oru Bheekara Jeeviyanu.
The film stars Jayasurya, wearing a handle-bar moustache and a goat!
A tug-of-war team wins a local championship and wins money and a goat as prize. The team is managed by Shaji Pappan (Jayasurya), a misogynist. When the goat turns out to be a female, he doesn’t want to claim it, but members of the team insist they take it and use it for the victory party.
The promos suggested that the film was about how the goat changes the lives of its owners. But this interesting premise does not unfold successfully on-screen.
Shaji is frustrated because his wife left him.
Jayasurya’s entry is hilarious: he is shown sprinting in slow motion to take part in an action sequence, but just as he gets ready to kick, he sprains his back and starts wailing like a child.
To see the hero cringing in pain is novel all right but everything goes downhill from here on. The plot is diluted and the characters multiply by the minute.
The director had said that the script was written for a short film and expanded later, when Jayasurya came on board. The story oscillates between political satire and slapstick.
വൻപരാജയമായിരുന്ന ഒരു സിനിമയ്ക്ക് രണ്ടാം ഭാഗമിറക്കുന്നത് ഒരുപക്ഷേ പുതുമ തന്നെയായിരിക്കും. മിഥുൻ മാനുവൽ രചനയും സംവിധാനവും നിർവ്വഹിച്ച ആട് ഒരു ഭീകരജീവിയാണു എന്ന സിനിമയ്ക്കാണു ആട് 2 എന്ന പേരിൽ സീക്വൽ പുറത്തിറങ്ങിയിരിക്കുന്നത്.
തീയറ്ററിൽ വൻപരാജയമായിരുന്നെങ്കിലും, പിന്നീട് ഇന്റർനെറ്റിലും ഡിവിഡിയിലൂടെയും ആടിനു ഒരുപാട് ആരാധകരെ നേടാനായി. അവിശ്വസനീയവും എന്നാൽ രസകരവും പുതുമയുമുള്ള ഒരുപിടി കഥാപാത്രങ്ങളാണു ആടിന്റെ നട്ടെല്ല്. അത്കൊണ്ടു തന്നെയാണു കൾട്ട് എന്ന പദവിയും ഒപ്പം ചിത്രകഥകൾ വായിക്കുന്ന ഒരു പ്രതീതിയും ആട് എന്ന ആദ്യ സിനിമയ്ക്ക് നേടി കൊടുത്തതും, വിജയ് ബാബു എന്ന നിർമ്മാതാവിനു രണ്ടാം ഭാഗമിറക്കാനുമുള്ള പ്രചോദനം ലഭിച്ചതും.
മിതത്വമുള്ള ഒരു കഥപറച്ചിൽ രീതിയാണു ആദ്യഭാഗത്തിനുണ്ടായിരുന്നതെങ്കിൽ, രണ്ടാം ഭാഗത്തിൽ ആദ്യം മുതൽ തന്നെ തിരക്കഥയിൽ ഉള്ള പാളിച്ചകൾ ആരംഭിക്കുന്നു. ഷാജി പാപ്പൻ, അറയ്ക്കൽ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, പി.പി ശശി, ഡ്യൂഡ് തുടങ്ങീ മുഖ്യ കഥാപാത്രങ്ങൾ ഒക്കെ തന്നെ നിറഞ്ഞു നിൽക്കുന്നുണ്ട്. എങ്കിലും വെറും മസാലയ്ക്കും ചളി കോമഡികൾക്കും വേണ്ടി വെറുതെ കുറേ കഥാപാത്രങ്ങൾ വരുന്നു, കടന്നു പോകുന്നു.
ആദ്യ ഭാഗം പോലെ തന്നെ, നിഗൂഡമായൊരു ബിസിനസ്സ് ഡീലിങ്ങിന്റെ ചുരുളുകളിൽ നിന്ന് തന്നെയാണു കഥാരംഭം. ഷാജി പാപ്പന്റെ വടം വലിയും, നടുവു വേദനയും, പിള്ളാരുമായി മുന്നോട്ട് നീങ്ങുമ്പോൾ, സാത്താൻ സേവ്യറും, മോഡിയുടെ നോട്ട് നിരോധനവും, കള്ള നോട്ടും, തട്ടിപ്പും എന്നിങ്ങനെ കുറേ തിരുകി കേറ്റിയ സന്ദർഭങ്ങളുമായി സിനിമ പ്രേക്ഷകനെ മനം മടുപ്പിക്കാൻ തുടങ്ങുന്നു.
കഥയിത് എങ്ങോട്ടാണു പോകുന്നത് എന്ന് വിചാരിച്ച് ഇടവേളയിൽ ശ്വാസം വിടുന്ന കാഴ്ചക്കാരനെ മടുപ്പിക്കാനും വിരസത സമ്മാനിക്കാനും ശ്രമിക്കുന്ന സൃഷ്ടി തന്നെയാണു ആട് 2.
ആരാധകർക്ക് വേണ്ടി ചേർക്കപ്പെട്ട, നിരവധി മാസ്സ് മസാല രംഗങ്ങളും, നിലവാര തകർച്ച സംഭവിച്ച കോമഡികളും ഡയലോഗുകളും സിനിമയുടെ എടുത്തു പറയേണ്ട കാര്യങ്ങളാണു. ജയസൂര്യയുടെ അഭിനയം ശരാശരിയിൽ താഴെയാണു. സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനായകൻ എന്നിവരുടെ അഭിനയം തൃപ്തികരമായിരുന്നു.
വിനോദ് ഇല്ലമ്പില്ലിയുടെ ക്യാമറ കാഴ്ചകൾ തൃപ്തികരമായിരുന്നു. ഷാൻ റഹ്മാന്റെ സംഗീതവും മോശകരമായിരുന്നില്ല.
ഒരു കളർഫുൾ മസാല പടം തന്നെയാണു ആട് 2. വളരെ സിമ്പിളായ ഒരു കഥയെ സമീപിക്കുന്ന ഒരു ആവിഷ്കാരത്തിൽ നിന്ന് സംവിധായകൻ തന്റെ രണ്ടാം ഭാഗത്തിൽ വീഴ്ചകൾ വരുത്തിയിരിക്കുന്നു. തീയറ്ററിൽ ഇരുന്ന് ആരാധകരെ കൈയ്യടിക്കാനും ആവേശം കൊള്ളിക്കാനും മാത്രം ഉത്തേജിപ്പിക്കുന്ന ഒരു ആവറേജ് സിനിമയായി ഒതുങ്ങി പോകുകയാണു ആട് 2.
ധർമജൻ ബോൾഗാട്ടിയുടെ തമാശകൾ തീയറ്ററിൽ ഇടയ്ക്കിടയ്ക്ക് ചിരിയുണർത്തി. കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും, ചിരിപ്പിക്കാനുമുള്ള ചേരുവകൾ എല്ലാംതന്നെ സിനിമയിലുണ്ട് എന്നത് ആടിനു ഒരു മേന്മയാണു. എങ്കിലും ആദ്യചിത്രത്തെ അപേക്ഷിച്ച് പ്രശംസിക്കപ്പേടേണ്ട ഒരു ചിത്രമല്ല രണ്ടാം ഭാഗം. കോസ്റ്റ്യൂം, സംഗീതം, ആക്ഷൻ എന്നിവ അഭിനന്ദനം അർഹിക്കുന്നു. നട്ടെല്ലുള്ള ഒരു തിരക്കഥയുടെ അഭാവം, കണ്ടു മടുത്ത കോമഡികൾ, ബോറടിപ്പിക്കുന്ന ആക്ഷനുകൾ, ദുരന്തപൂർണമായ ക്ലൈമാക്സ്, എന്നിവയാൽ സമ്പുഷ്ടമാണു സിനിമാനുഭവം.
ആട് എന്ന കഥാപാത്രത്തിനു രണ്ടാം ഭാഗത്തിൽ യാതൊരു വിധ റോളും പ്രാധാന്യവുമില്ലാതെയാണു അവശേഷിക്കുന്നത്. ആകെ മൊത്തം സിനിമ തീയറ്ററിൽ പൊടിപ്പൂരം തീർക്കുമ്പോൾ, ആട് ഒരു ഭീകരിജീവിയാണു എന്ന കൾട്ട് സിനിമയുടെ ദുരന്തപൂർണമായൊരു ആവിഷ്കാരമായാണു രണ്ടാം ഭാഗം അവശേഷിക്കുന്നത്.