Director Ranjith Sankar and Jayasurya's combination have always gifted heart-warming movies to Mollywood. The duo's latest is the sequel of the 2013 hit Punyalan Agarbatties, which was about the struggles of a budding entrepreneur named Joy Thakkolkaaran.
This time too, the story of Joy presents the difficult journey of an entrepreneur in our state to get his business running. His strategies, struggles and ideas reflect the experiences of common man.
The first half is an entertaining mix of powerful dialogues one can relate to, humour that strikes a chord instantly and the changes that have shaped our lives in the past few years.
The protagonist fearlessly criticises the government that pushed us into demonetisation and stays silent when people fight over silly issues that never existed before.
Religious extremism, addiction to internet, media attention, the impact of social media, ego of government officials and the lack of efficiency in its systems - the first half of the film touches on it all, but never once do you get the feeling that it's all squeezed into the story for the sake of it.
There are many motivational dialogues about failure, facing a 'no', trying something new and more that keep the audience glued to Joy's tale. Dialogues about national anthem in theatre and more even got some thunderous applause from the theatre audience.
Altogether, the verve that Jayasurya brings into his portrayal of Joy, the go-getter, who refuses to give up, is truly entertaining and make the audience wait for the next half with double the interest.
Get latest news & live updates on the go on your pc with News App. Download The Times of India news app for your device.
ആനപ്പിണ്ടം തപ്പിനടന്ന് അതില്‍ നിന്ന് അഗര്‍ബത്തിയുണ്ടാക്കുന്ന സംരംഭകനായി ജയസൂര്യ എത്തിയ “പുണ്യാളന്‍ അഗര്‍ബത്തീസ്” ചിരിയും ചിന്തയും ചേര്‍ത്തുള്ള വേറിട്ട കാഴ്ച്ചയായിരുന്നു. ജോയ് തക്കോല്‍ക്കാരന്‍ എന്ന നവ സംരംഭകന്‍ ബിസിനസ് രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ ഉണ്ടായ പ്രതിസന്ധികള്‍ ലവലേശം അതിശയോക്തി ഇല്ലാത്ത അവതരണ മികവ് കൊണ്ടു ചിത്രം വേറിട്ട് നിന്നു. അത് കൊണ്ടുതന്നെ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന രണ്ടാം ഭാഗവുമായി രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ ടീം എത്തുമ്പോള്‍ പ്രതീക്ഷിക്കാന്‍ ഏറെയായിരുന്നു.
പ്രതികൂല സാഹചര്യങ്ങള്‍ മൂലം അഗര്‍ബത്തി കമ്പനി പൂട്ടേണ്ടി വന്ന ജോയി മറ്റൊരു ബിസിനസ് തുടങ്ങാന്‍ പ്ലാന്‍ ചെയ്യുന്നിടത്താണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്.ആദ്യ ഭാഗത്ത് അഗര്‍ബത്തിയായിയിരുന്നെകില്‍ രണ്ടാം ഭാഗത്ത് ശുദ്ധമായ വെള്ളമാണ് ജോയിയുടെ പ്രോഡക്റ്റ്. പച്ചവെള്ളം വ്യത്യസ്തമായി നിര്‍മിച്ചു വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചില പ്രതിസന്ധികള്‍ അയാളെ കീഴ്‍പ്പെടുത്തുന്നു. വെല്ലുവിളികളെ ബുദ്ധി കൊണ്ടു ജോയ് നേരിടുമ്പോള്‍ ഫേസ്ബുക്കും, ട്വിറ്ററും, വാര്‍ത്താചാനലുകളും, കോടതിയും, രാഷ്ട്രീയവുമൊക്കെ പശ്ചാത്തലങ്ങളാകുന്നു.
ഒരു സാധാരണക്കാരന്‍ മനസ്സില്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ജയസൂര്യയിലൂടെ പറയിക്കാന്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞിട്ടുണ്ട്. അമിത ഭാവുകങ്ങള്‍ ഇല്ലാത്ത സംഭാഷണങ്ങള്‍ക്ക് ജനങ്ങളുടെ ശബ്‍ദമുണ്ട്. നട്ടെല്ലൊടിച്ച നോട്ടു നിരോധനം, വിജയ് മല്യമാരുടെ കോടികള്‍ എഴുതി തള്ളുകയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന നിയമ വ്യവസ്ഥ, ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നത് , തീയറ്ററിലെ ദേശീയ ഗാനം , മരണ സെര്‍ട്ടിഫിക്കറ്റിന് വരെ നിര്‍ബന്ധമാക്കുന്ന ആധാര്‍ കാര്‍ഡ് തുടങ്ങി സമകാലീന രാഷ്ട്രീയ വിഷയങ്ങളെ കണക്കിന് വിമര്‍ശിക്കുന്നുണ്ട് ജോയ് താക്കോല്‍ക്കാരന്‍ എന്ന കഥാപാത്രം. ഇത് കണ്ടപ്പോള്‍ മെര്‍സല്‍, കത്തി പോലുള്ള സിനിമകളുടെ സംഭാഷണമാണ് ഓര്‍മ്മ വരുന്നത്. മെര്‍സല്‍ നേരിട്ടപോലുള്ള പ്രതിഷേധം ഈ ചിത്രം നേരിടുമോ എന്ന് കണ്ടറിയാം.
സിനിമ തുടങ്ങും മുമ്പു ദേശീയ ഗാനം വേണം എന്ന് പറയുന്ന കോടതി എന്ത് കൊണ്ടു സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമാക്കുന്നില്ല എന്ന് ജോയ് തക്കോല്‍ക്കാരന്‍ ചോദിക്കുമ്പോള്‍ തീയറ്ററില്‍ കരഘോഷം മുഴങ്ങുന്നതിന്‍റെ കാരണം അത് സാധാരണക്കാരുടെ ശബ്ദമായി തോന്നപ്പെട്ടത് കൊണ്ടാകാം. മുമ്പ് പല സാമൂഹിക പ്രശ്നങ്ങളിലും ജയസൂര്യ എന്ന നടന്‍ ഇടപ്പെട്ടത് വാര്‍ത്തയുമായിരുന്നു.
ജയസൂര്യ തന്നെയാണ് പ്രൈവറ്റ് ലിമിറ്റഡില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആദ്യ ഭാഗത്ത് ജോയിയുടെ കരുത്തായി കൂടെ നിന്ന നൈല ഉഷയുടെ അഭാവം രണ്ടാം ഭാഗത്ത് ശരിക്കും ഫീല്‍ ചെയ്യുന്നുണ്ട്. സ്ത്രീ കഥാപാത്രം എന്ന് പറയാന്‍ സ്ക്രീനില്‍ ആകെയുള്ളത് പൊന്നമ്മ ബാബുവാണ്.ആദ്യ ഭാഗത്ത് ചിരിപ്പിച്ച് വഴിക്കാക്കിയ അഭയന്‍ എന്ന ശ്രീജിത്ത് രവി ഇത്തവണ കാര്യമായി ഫലിപ്പിച്ചില്ല. ചില ഇടങ്ങളില്‍ കോമഡി വെറുപ്പിക്കലായി അനുഭവപ്പെട്ടു. കോമഡി പ്രതീക്ഷിച്ച അജു വര്‍ഗീസാകട്ടെ വീഡിയോ കോളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന നല്ലവനായ കൂട്ടുകാരനുമായിപ്പോയി. ധര്മജ്ജന്റെ വക്കീല്‍ വേഷം നന്നായിരുന്നു. ചളി പറച്ചിലില്‍ നിന്ന് കാര്യ ഗൌരവാമായ സ്ഥാനക്കയറ്റമാണ് ധര്‍മജന് കിട്ടിയ റോള്‍.
ബാങ്ക് മാനേജറായി ഗിന്നസ് പക്രുവും ,മുഖ്യ മന്ത്രിയായി വിജയരാഘവനും തങ്ങളുടെ റോള്‍ ഗംഭീരമാക്കി.
ക്യാമറാമാന് വിഷ്ണു നാരായണന്റെ ഫ്രെയ്മുകള് തരക്കേടില്ല. പാട്ടുകള്‍ അധികം ഇല്ലെങ്കിലും സന്തോഷ് വർമ്മയുടെ വരികകളില് ആനന്ദ് മധുസൂദനന്റെ സംഗീത സംവിധാനം നന്നായിട്ടുണ്ട്. അരുൺ മനോഹർ,സരിത ജയസൂര്യ എന്നിവരുടെ വസ്ത്രാലങ്കാരം മികച്ചു തന്നെ നിന്നു.
"ഒരു രാജ്യം ഒരു നികുതി എന്ന് പറയുമ്പോഴും ഒരു രാജ്യം ഒരു നീതി" എന്നത് സംശയത്തിലായ നാടാണ് നമ്മുടേത്" , "സര്‍ക്കാര്‍ ആശുപത്രികള്‍ മികച്ചതാണ് എന്ന് പറയുമ്പോഴും നേതാക്കന്മാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ എന്ത് കൊണ്ടാണ് പോകുന്നത്" തുടങ്ങി അനേകം സംഭാഷണങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും , പഞ്ച് ഡയലോഗുകള്‍ കുത്തിനിറയ്ക്കുന്നതിനിടയില്‍ , ദൃശ്യങ്ങള്‍ കൊണ്ടു സംവേദിക്കുന്നതില്‍ പുണ്യാളന്‍ പാളുന്നുണ്ട്. അതിവേഗംബഹുദൂരം എല്ലാം ഒരു മായ പോലെ 'ശരിയാക്കി തെളിയുന്ന കഥാഗതി അല്‍പ്പം അതിശയോക്തികരം തന്നെയാണ്. കോമഡികള്‍ പലതും കൈവിട്ടുപോയ ആദ്യ പകുതിയില്‍ , തിരക്കഥയില്‍ അല്‍പ്പം കൂടി ജാഗ്രത നല്‍കണമായിരുന്നു.
എന്നിരുന്നാലും ചിരിക്കാനും ചിന്തിക്കാനുമുളള വക നല്‍കുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ തന്നെയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റെഡ്. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടണമെന്നും, സമൂഹത്തിലെ അനീതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള ചങ്കുറ്റം ഉണ്ടാകണമെന്നും പുണ്യാളന്‍ നമ്മെ ഒരോരുത്തരെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്.