Skip to main content

STREET LIGHTS


STREET LIGHTS STORY: One day, at the crack of dawn, a burglary takes place in Kochi. James, the crime branch police officer, played by Mammootty, sets off to solve the case. He encounters several people in his quest to catch the thief.

STREET LIGHTS REVIEW: The film kicks off from a burglary scene that shows a daring escape by a group of thieves under well-lit street lights. If you are wondering why the film is titled 'Street Lights', the answer is that the street lights are not always well-lit, while some may be bright, others are not; just like characters in the movie, some of whom provide light and some spread darkness.

The film revolves around the robbery committed by besties Sachi (Hareesh Perummana) and Raju (Dharmajan Bolgatty) along with their new team member Murugan (Stunt Silva) from the house of a wealthy jewellery owner of the city, Simon (Joy Mathew). Mammootty fans are sure to go into raptures as he makes an entry in kakhi pants and colour shirt, riding a bullet. But there is not much else for them as the film is not about him but rather about his encounters.

As is to be expected from an experienced cinematographer, Shamdat Sainudeen has nice visuals in his debut directorial. The flavour of the film is that each character is well developed and is not obsessed with the protagonist. Actor Soubin Shahir who plays Subin and child artiste Adhish Praveen as Mani stand out with their performances. The not-so-smart thieves Sachi and Raju keep the humour quotient high. Ligomol Jose's role as Remya makes a perfect combo with Soubin's role Subin just the way they grabbed the audience's attention in Maheshinte Prathikaram.

Though Mammootty handles the cop role once again with ease, the film doesn't give him too many punch dialogues or acting potential but has a few action scenes choreographed by Stunt Silva, who also plays the villain in the movie. Touted as an action packed film, it fails to create thrills except for a few sequences when James takes on Tamil goons. The investigation takes James to Tamil Nadu, creating relevance for a bilingual. Though being on the side of the law, James takes law into his hands, which is not all that logical.

Street Lights clearly could have done with a better script as Malayali audiences seem to be in a mood for novelty, which is not the strongpoint of this movie.
നവാഗതനായ ഷംദത്ത് സൈനുദീന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 2018 ലെ ആദ്യ സിനിമ റിലീസിനെത്തിയിരിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്ലേ ഹൗസ് മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ആക്ഷന്‍ മാത്രമല്ല കോമഡിയുമുണ്ട്! വീര്യം കുറയാതെ സ്ട്രീറ്റ് ലൈറ്റ്‌സ് ആവേശമാവുന്നു! ആദ്യ പ്രതികരണം.. മമ്മൂട്ടിയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ഹരീഷ് കണാരാന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആക്ഷന് പ്രധാന്യം കൊടുത്ത് തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ആദ്യദിനം തണുത്ത പ്രതികരണമാണോ കിട്ടിയത്? സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം.. സ്ട്രീറ്റ് ലൈറ്റ്‌സ്.. ഛായാഗ്രാഹകൻ എന്ന നിലയിൽ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായ ഷാംദത്ത് സൈനുദ്ദീൻ സംവിധാന രംഗത്തേയ്ക്ക് കൂടി ചുവടുവെക്കുന്ന സംരംഭമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മലയാളം-തമിഴ് ബൈലിംഗൽ ഫിലിം എന്ന് പറയപ്പെടുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഒരു മമ്മൂട്ടിച്ചിത്രമെന്ന നിലയിൽ ആണ് തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ പ്ലേ ഹൗസ് മോഷന്‍ പിക്‌ച്ചേര്‍സാണ് സിനിമയ്ക്കായി പൈസ മുടക്കിയിരിക്കുന്നത്. എങ്കിലും അദ്ദേഹത്തെ ഒരു കളിത്തോക്കാക്കി ആണ് കാര്യങ്ങൾ മുന്നോട്ട് പോവുന്നത് എന്നതാണ് സ്ട്രീറ്റ് ലൈറ്റിന്റെ ഒരു ഹൈലൈറ്റായി എടുത്ത് പറയാവുന്ന കാര്യം. കവർച്ചയും അന്വേഷണവും ബ്ലാക്ക് മണിക്കാരനും ജ്വല്ലറി മൊയലാളിയുമായ സൈമൺ (ജോയി മാത്യു)ന്റെ വീട്ടിൽ സച്ചു, രാജു, മുരുകൻ എന്നിവർ നടത്തുന്ന ഒരു കവർച്ചാശ്രമം പാളിപ്പോവുന്നെങ്കിലും ഓടുന്ന ഓട്ടത്തിൽ പൊട്ടിച്ചെടുക്കുന്ന ഭാര്യയുടെ മാലയിൽ 5കോടി മൂല്യമുള്ള സൗത്ത് ആഫ്രിക്കൻ ഇമ്പോർട്ടഡ് ഡയമണ്ട്സ് ഉണ്ടായിരുന്നു എന്നതിനാൽ അതിനെ ചുറ്റിപ്പറ്റിയുള്ള 24മണിക്കൂർ സംഭവങ്ങളും പ്രധാന കഥാപാത്രങ്ങളുടെ ചില ഫ്ലാഷ്ബാക്കുകളും കൂട്ടിവച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മൊയലാളി ആകെ മൊത്തം ബ്ലാക്ക് ആയതിനാൽ കവർച്ചയുടെ കാര്യം പോലീസിൽ അറിയിക്കാൻ കഴിയാത്തതെ കൈംബ്രാഞ്ചിൽ ഉദ്യോഗസ്ഥനും (റാങ്ക് വ്യക്തമല്ല) തന്നെ അങ്കിൾ എന്ന് വിളിക്കുന്നവനുമായ മരുമകൻ ജെയിംസിനെ വിളിച്ചുവരുത്തി പാരലൽ ഇൻ_ വെസ്റ്റിഗേഷൻ ആണ് നടത്തിക്കുന്നത്. മരുമകൻ ജെയിംസ് എന്നാൽ ഇക്ക ആണെന്നതും അങ്കിളിന്റെ ഭാര്യ എന്ന അമ്മായി നീനാ കുറുപ്പ് ആണ് എന്നതും ആണ് ഈ ഘട്ടത്തിൽ പ്രസ്താവ്യമായ രണ്ടു കാര്യങ്ങൾ. മുപ്പതുകൊല്ലം മുൻപ് 1987 ഫെബ്രുവരി 12‌ ന് റിലീസായ "ശ്രീധരന്റെ ഒന്നാം തിരുമുറിവ് " എന്ന ഇക്കാ ചിത്രം, നായികയായ നീനാകുറുപ്പ് ഒരു നരുന്ത് പെണ്ണായിരുന്നു എന്നതിന്റെ പേരിൽ പൊട്ടിച്ചു കയ്യിൽ കൊടുത്ത പ്രേക്ഷകരോട് പ്രതികാരം ചെയ്യാനായി അതേ നീനാകുറുപ്പിനെ ഇക്ക തലങ്ങും വിലങ്ങും "അമ്മായീ..." ന്ന് വിളിച്ച് ഇക്ക കൊലവിളിക്കുന്നത് കണ്ട് പ്രേക്ഷകർക്ക് രോമാഞ്ചം കൊള്ളാനുള്ള അസുലഭാവസരം സംവിധായകൻ ഇവിടെ ഒരുക്കിയിരിക്കുന്നു. ധർമ്മജനും കണാരനും.. കവർച്ചാ സംഘത്തിൽ പെട്ട ഏറെക്കുറെ മണ്ടന്മാരായ സച്ചുവും രാജുവും ഇക്കാലത്തെ മിനിമം ഗ്യാരണ്ടി സൂപ്പർസ്റ്റാർമാരായ ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരാണ് എന്നതാണ് പടത്തിന് ലൈഫ് എന്തെങ്കിലും കൊടുക്കുന്നത്. രണ്ടുപേരുടെയും അലസസംഭാഷണങ്ങൾ പതിവുപോലെ തിയേറ്ററിന് ഉണർവ്വേകുന്നു. അലമാര പൊളിക്കുമ്പോൾ വെളിച്ചം കിട്ടാനായി ഓണാക്കി വച്ചിരുന്ന ഫോൺ കണ്ടെടുത്ത ഇക്ക ഗ്യാലറിയിൽ നിന്നും കവർച്ചക്കാർ ധർമ്മജനും കണാരനും ആണെന്ന നഗ്നസത്യം മനസിലാക്കി അവരെ വിടാതെ തുരത്തി വേട്ടയാടുന്നു. സംഘത്തിലെ മൂന്നാമൻ മുരുകൻ ഒരു അന്തർസംസ്ഥാന ക്രിമിനൽ ആണെന്ന മറ്റൊരു തുണിയുടുക്കാത്ത സത്യം കൂടി ഈ ഘട്ടത്തിൽ ഇക്ക വെളിപ്പെടുത്തുകയും ഉപോദ്ബലകമായി തേനിയിലെ ഒരു ഫ്ലാഷ്ബാക്ക് ഇടുകയും ചെയ്യുന്നു. ഇന്റർസ്റ്റേറ്റുകാരൻ എന്തിന് ഈ പൊട്ടന്മാരെ കവർച്ചയ്ക്ക് കൂട്ടുപിടിക്കണം എന്ന സംശയമൊക്കെ ഷാംദത്തിനോട് നേരിട്ട് തന്നെ ചോദിക്കേണ്ടി വരും. നോൺലീനിയർ ആഖ്യാനവും ഉപകഥാപാത്രങ്ങളും കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങനെയൊക്കെ ആണ് എങ്കിലും എഴുത്തുകാരനായ ഫവാസ് മുഹമ്മദ് സ്ക്രിപ്റ്റ് മെനഞ്ഞിരിക്കുന്നത് നോൺ-ലീനിയർ ആയിട്ടാണ്. മോഷ്ടിക്കപ്പെട്ട അഞ്ചുകോടി നെക്ക്ലേസിന്റെ ഒരു ദിവസത്തെ സഞ്ചാരപഥം കാണിക്കുന്നതിനിടെ സഹകഥാപാത്രങ്ങളിൽ ചിലരുടെ അരികുജീവിതം മിഴിവോടെ കാണിക്കാൻ കഴിയുന്നുണ്ട്. ബീവറേജിൽ നിന്നും പൈന്റ് വാങ്ങി ബ്ലാക്കിൽ വിൽക്കുന്ന ചന്ദ്രന്റെ മകൻ മണിയുടെ സ്കൂൾ ജീവിതം. ബാർബർ ഷോപ്പുകാരനായ സൗബിന്റെ വൺ_വേ പ്രേമം എന്നിവയൊക്കെ രസകരമായി എടുത്തിട്ടുണ്ട്. ഇക്ക തേനിയിൽ പോയി മൊട്ട രാജേന്ദ്രൻ ലീഡറായ ഒരു ക്രിമിനൽ ഗ്യാംഗിനെ സുട്ടു തള്ളുന്ന ഒരു സർവീസ് സ്റ്റോറിയും അതിനിടയിൽ ഫ്ലാഷ്ബാക്കിൽ വരുന്നു. ഒടുവിൽ എല്ലാകഥകളും സ്വാഭാവികമായും നെക്ക്ലേസുമായി കണക്റ്റഡ് ആകുന്നു നെഗറ്റീവും പോസിറ്റീവും.. ഒരു മമ്മൂട്ടിചിത്രമായി അവതരിപ്പിച്ചു എന്നത് തന്നെയാണ് പടത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ്. അതേസമയം തന്നെ മമ്മൂട്ടിയെ ഒരു കഥാപാത്രമായി ഒതുക്കുന്നതിൽ മറ്റ് സംവിധായകർക്ക് കഴിയാത്തവിധം ഷാംദത്ത് വിജയിക്കുന്നുമുണ്ട്. എൻഡിംഗിലെ ചില നന്മമര ഗീർവാണങ്ങൾ കണ്ടില്ലെന്ന് വച്ചാൽ ഉള്ള കഥയില്ലായ്മയ്ക്ക് ഒരു ക്രാഫ്റ്റ് നൽകുന്നതിലും നോൺ-ലീനിയറിനെ വട്ടമൊപ്പിച്ച് കൂട്ടിമുട്ടിക്കുന്നതിലും സ്ക്രുപ്റ്റിനും സംവിധായകനും സാധിക്കുന്നു. ധർമ്മജനും കണാരനുമൊപ്പം വരുന്ന സ്റ്റണ്ട് സിൽവ എന്ന വില്ലൻ നടൻ പടത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ നല്ല പങ്ക് വഹിക്കുന്നു. പക്ഷെ, ക്ലൈമാക്സിൽ ഇക്കയ്ക്ക് പതിവു_യന്ത്രമനുഷ്യൻ ശൈലിയിൽ അടിച്ച് മുലപ്പാലുകക്കിക്കാനായി സംവിധായകൻ അയാളെ ഇട്ടുകൊടുക്കുകയാണ്. അതും ചിരപുരാതനമായ ആ ഗോഡൗൺ സെറ്റപ്പിൽ തന്നെ.. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നെ.. കാസ്റ്റിംഗിൽ മുതൽ ലൊക്കേഷനിൽ വരെ ബഡ്ജറ്റ് ചുരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ സ്ട്രീറ്റ് ലൈറ്റിൽ ദൃശ്യമാണ്. നിർമ്മാണം ഇക്ക തന്നെ ഏറ്റെടുത്തത് വെറുതെയല്ല. സാറ്റലൈറ്റ് റൈറ്റും ബൈലിംഗ്വൽ തമിഴ് റൈറ്റും കച്ചവടമാക്കിയപ്പോൾ തന്നെ സംഗതി ലാഭമായിക്കാണണം. ഇത് മുൻ കൂട്ടി കണ്ടിട്ടാവണം, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആയിരുന്നിട്ട് പോലും 340സീറ്റുള്ള തിയേറ്ററിൽ മൂന്നു വരി കഷ്ടിച്ചേ ആളുണ്ടായിരുന്നുള്ളൂ. നഷ്ടം ആർക്കെന്ന് ചോദിച്ചാൽ അവർക്ക് മാത്രേ ഉള്ളൂ.. ഇക്ക ഹാപ്പി. സംവിധായകൻ ഹാപ്പി.. മറ്റ് അണിയറക്കാർ ഹാപ്പി.. ചാനലുകാർ ഹാപ്പി.. റിവ്യൂന് പ്രതിഫലം കിട്ടുന്നത് കൊണ്ട് ഞാനും ഹാപ്പി. വന്ദേമാതരം..


Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Android Kunjappan Version 5.25

  A   buffalo on a rampage ,   teenaged human beings   and a robot in addition, of course, to adult humans – these have been the protagonists of Malayalam films in 2019 so far. Not that serious Indian cinephiles are unaware of this, but if anyone does ask, here is proof that this is a time of experimentation for one of India’s most respected film industries. Writer-director Ratheesh Balakrishnan Poduval’s contribution to what has been a magnificent year for Malayalam cinema so far is  Android Kunjappan Version 5.25 , a darling film about a mechanical engineer struggling to take care of his grouchy ageing father while also building a career for himself.Subrahmanian, played by Soubin Shahir, dearly loves his exasperating Dad. Over the years he has quit several big-city jobs, at each instance to return to his village in Kerala because good care-givers are hard to come by and even the halfway decent ones find this rigid old man intolerable. Bhaskaran Poduval (Suraj ...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...