Skip to main content

22 FEMALE KOTTAYAM



Movie Review: What makes Ashiq Abu’s 22 Female Kottayam upsetting is the way the female lead character is portrayed in the movie. Tessa K Abraham, played by Rima Kallingal, is always willing to surrender, initially out of love and then to achieve her end. Her body is her only strength when it comes to taking on men.

“You don’t have to do it for free,” Tessa shamelessly assures a rich man to whom she clings to exact revenge. The statement is shocking.

Tessa, who at one moment appears an imposing figure, suddenly looks very feeble. Her submission reduces her to a weakling for whom one can have only pity. Her deeds imply that men are indomitable but for their lust and that is perhaps the only way women can overpower them.

But Kallingal exhibits boldness in emoting Tessa, which is undone by a script laden with contradictions. Fahad Fazil is engaging not just in the hilarious booze scene but throughout the film. T G Ravi appears as the warmest character in the film even as the frames by Shyju Khalid are soaked in a luminous tone. Ashiq Abu in his keenness to empower his lead character orchestrates one of the most unnatural climax scenes produced of late. The film has a theme as old as the Kannaki myth but comes nowhere nനടി ജ്യോതിക പോലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ച സിനിമയാണ് നാച്ചിയാര്‍. തിരക്കഥ, നിര്‍മാണം, സംവിധാനം എന്നിങ്ങനെ എല്ലാം നിര്‍വഹിച്ചിരിക്കുന്നത് ബാലയാണ്. ജിവി പ്രകാശ് കുമാര്‍, ഇവാന, റോക്ക്‌ലൈന്‍ വെങ്കടേഷ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മുഹമ്മദ് സദീം എഴുതിയ റിവ്യൂ വായിക്കാം.. എന്തോന്നെടേയിത്... ഇതിന്റെ പേരും സിനിമയെന്നോ... ശൈലന്റെ റിവ്യൂ..! ആദിയെ ആക്ഷനാക്കിയെങ്കില്‍ ജിത്തു ജോസഫിന്റെ അടുത്ത സിനിമ ഞെട്ടിക്കും! ബോളിവുഡില്‍ പോയത് ചുമ്മാതല്ല... നാച്ചിയാര്‍ സിനിമയുടെ ആദ്യകഥ അഥവാ ത്രെഡ് വളരെ ആകര്‍ഷകമായാലും അതിനുസരിച്ചുള്ള സ്വീകന്‍സുകള്‍ തിരക്കഥയിലുടനീളം ഉണ്ടാക്കിയെടുത്താലേ സിനിമ കാഴ്ചക്കാരന് അനുഭവവേദ്യമാകൂ. മൂലകഥയോട് ബന്ധപ്പെട്ടുകൊണ്ട് അനേകം ഉപ കഥകളിലേക്ക് പോകുകയും വീണ്ടും തിരിച്ചു മൂലകഥയിലേക്ക് തന്നെ സിനിമ കയറിവരികയും ചെയ്യുന്ന രീതിയില്‍ അവതരിപ്പിക്കുന്നത് ഇഴച്ചിലില്ലാതെ ബോറടിപ്പിക്കാതെ രണ്ട് രണ്ടരമണിക്കൂറിലേക്ക് ജനങ്ങളെ പിടിച്ചിരുത്തുവാനാണ്. എന്നാല്‍ ഇങ്ങനെ ജനങ്ങളെ പിടിച്ചിരത്തുകയല്ല, ബോറടിപ്പിക്കുകയാണ് നാച്ചിയാര്‍ എന്ന തമിഴ് സിനിമ എന്ന് ആദ്യമേ പറയട്ടെ. അരശ്ശിയുടെയും കത്തുവിന്റെയും കഥ വിജയശാന്തിയുടെ പോലീസ് വേഷങ്ങളെ അനുസ്മരിപ്പിക്കുന്ന ട്രെയ്‌ലറിലൂടെ ഐപിഎസ് ഓഫീസറായി തമിഴ് നടി ജ്യോതിക എത്തുന്ന ക്രൈം തില്ലര്‍ എന്ന ആരവം വേണ്ടുവോളം സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് ഉണ്ടാക്കിയെങ്കിലും ക്രൈമുമില്ല, ത്രില്ലറുമല്ല എന്നാണ് സിനിമ കഴിയുമ്പോള്‍ കാഴ്ചക്കാര്‍ നാച്ചിയാറെക്കുറിച്ച് പരിതപിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി അരിശ്ശി( ഇവാന)യും അതേപോലെ പതിനേഴിനോടടുത്ത കത്തു എന്ന ആണ്‍കുട്ടിയും (ജിവി പ്രകാശും) തമ്മില്‍ ഇഷ്ടപ്പെടുകയും ഇവര്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിക്കുകയുമാണ്. എന്നാല്‍ ഇതിനിടക്ക് ഇവള്‍ ഗര്‍ഭിണിയാകുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കത്തു എന്ന ആണ്‍കുട്ടിയെ പോലീസുകാര്‍ ബലാത്സംഗ കുറ്റത്തിന് പിടിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കോടതി ഇവനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയക്കുന്നു. ഇതു കണ്ട അരശ്ശി കോടതി വളപ്പില്‍ കുഴഞ്ഞുവീഴുകയും ശേഷം ആശുപത്രിയില്‍വെച്ച് ഒരാണ്‍കുഞ്ഞിന് ജന്മം നല്കുകയും ചെയ്യുന്നു. നാച്ചിയര്‍ ഐപിഎസ് ആയ ജ്യോതിക അടക്കമുള്ളവര്‍ കത്തു എന്ന കാരണക്കാരനായ കൗമാരക്കാരനോട് ഇതിന്റെ പേരില്‍ ദേഷ്യം കാണിക്കുമ്പോള്‍, അരശ്ശി പ്രസവിച്ച കുട്ടിയുടെ പിതാവ് കത്തുവല്ലെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ തെളിയുകയാണ്. നാച്ചിയാറിന്റെ കണ്ടെത്തല്‍ ഇതോടെ ആരാണ് കുട്ടിയുടെ പിതാവെന്ന അന്വേഷണവുമായി അസിസ്റ്റന്റ് കമ്മീഷണറായ നാച്ചിയാര്‍ എന്ന ജ്യോതികയുടെ കഥാപാത്രം പോകുകയാണ്. ഒരു സ്ത്രീ എന്ന നിലക്ക് ഒരു നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ ചതിച്ചതാരെന്നറിയണമെന്ന വാശികൂടി അസിസ്റ്റന്റ് കമ്മീഷണര്‍ക്കുണ്ട്. പോലീസ് സേനയില്‍ ഭൂരിഭാഗവും ഇതിനെതിരാണ്. അങ്ങനെ പലരെയും പിടിക്കുന്നുവെങ്കിലും യഥാര്‍ഥ പ്രതിയെ കിട്ടുന്നില്ല. പെണ്‍കുട്ടിക്കാണെങ്കില്‍ ഒരിക്കല്‍ കിടപ്പറയില്‍വെച്ച് കത്തുവുമായി ചുംബനം കൈമാറിയതു മാത്രമേ ഓര്‍മയുള്ളൂ. അവളും കത്തുവുമെല്ലാം കുട്ടിയുടെ അച്ഛനായി സ്വയം തീരുമാനിച്ചിരിക്കേയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ അരശ്ശി ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥനാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് കണ്ടെത്തുന്നത്. ഒരിക്കല്‍ അരശ്ശി തല കറങ്ങി വീണപ്പോള്‍ ആരുമില്ലാത്ത സന്ദര്‍ഭത്തില്‍ അയാള്‍ ബോധമില്ലാതെ കിടന്നിരുന്ന അവളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീണ്ടും കട്ടിംഗ് അവസാനം ഇയാളെ നച്ചിയാര്‍ എന്ന എസി ചോദ്യം ചെയ്യുന്നുവെങ്കിലും ഇവരെ സ്ഥലം മാറ്റുവാന്‍ തീരുമാനിച്ച വിവരമാണറിയുന്നത്. ഇതോടെ ഒരു പുതു ഐപിഎസുകാരിയുടെ വാശിയില്‍ അന്നുരാത്രി തന്നെ ഈ വന്‍കിട ഫിനാന്‍സറെ ഹോട്ടല്‍ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു നഗരത്തിലെ മാലിന്യകുപ്പയില്‍ എത്തിക്കുകയാണ് നച്ചിയാര്‍. അവിടെ വെച്ച് ഇയാളുടെ ജനനേന്ദ്രിയം ഛേദിക്കുകയും ഇതിന്റെ പേരില്‍ ദുരെ ഒരു സ്ഥലത്തേക്ക് സ്ഥലംമാറ്റം കിട്ടി പോകുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. ദുര്‍ബലമായ തിരക്കഥ വലിയ പ്രതീക്ഷകളോടെ സിനിമ കാണുവാന്‍ കയറിയിരിക്കുന്നവരെ ഒന്നരമണിക്കൂറിലധികം നിരാശ മാത്രം സമ്മാനിച്ചുകൊണ്ട് ഇഴഞ്ഞു നീങ്ങുന്ന ചലച്ചിത്രമാണ് നാച്ചിയാര്‍. പുതുമയായ ഒരു കഥ കൊണ്ടുവരുവാന്‍ ശ്രമിച്ചെങ്കിലും അതിനനുയോജ്യമായ സ്വീകന്‍സുകള്‍ കൊണ്ടുവരുവാനോ അത് പ്രേക്ഷകനെ കഥയ്ക്കനുയോജ്യമായി വിശ്വസിപ്പിക്കുവാനോ കഴിഞ്ഞില്ലെന്നുള്ളതാണ് ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ പരാജയം. വിപ്ലവ ഫെമിനിസത്തിന്റെ വക്താക്കള്‍ക്ക് പോലും ഇതിലെ പുരുഷജനനേന്ദ്രിയം മുറിക്കുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ രോഷപ്രകടനമെന്ന ഗിമ്മിക്കിനെ അംഗീകരിക്കാന്‍ കഴിയില്ല. കാരണം അതിനനുയോജ്യമായ ഒരു രീതിയിലേക്ക് കഥ വളര്‍ത്തിക്കൊണ്ടുവരുവാന്‍ സംവിധായകന്‍ ബാലക്ക് സാധിച്ചിട്ടില്ല. 22 ഫീമെയില്‍ കോട്ടയം എന്ന ആഷിഖ് അബുവിന്റെ സിനിമയില്‍ ഇത്തരമൊരു സീന്‍ അതിന്റെ സന്ദര്‍ഭാനുസരണമാണ് ചേര്‍ക്കപ്പെട്ടത്. ദുര്‍ബലമായ തിരക്കഥയാണ് ഈ സിനിമയെ കൊന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അത് കണ്ടെത്തി പരിഹരിക്കാന്‍ സംവിധായകനാകട്ടെ മെയ്ക്കിംഗിലൂടെ സാധിച്ചിട്ടുമില്ല. ജ്യോതികയുടെ പരാജയം മൂന്നു പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. ഇതില്‍ ഇവാന എന്ന മലയാളിതാരം അവതരിപ്പിക്കുന്ന അരശ്ശി മനോഹരമാക്കുവാന്‍ ഇവാനക്കും കുളപ്പുള്ളി ലീല തനിക്ക് ലഭിച്ച അമ്മ കഥാപാത്രവും മനോഹരമാക്കിയപ്പോള്‍ ജ്യോതികയുടെ നാച്ചിയാര്‍ ഐപിഎസ് ഓഫീസറുടെ വേഷം മനോഹരമാക്കുവാന്‍ യാതൊരു സംഭാവനയും നല്കുവാന്‍ ജ്യോതിക എന്ന തമിഴിന്റെ പ്രമുഖ നടിക്ക് സാധിക്കാതെ പോയെന്നതും ഇവിടെ രേഖപ്പെടുത്താതെ വയ്യ.


Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...