പേരുകൊണ്ട് വ്യത്യസ്തമായ ചിത്രം, സംവിധായക റോളിൽനിന്നു നിർമാതാവിന്റെ റോളിലേക്ക് കടന്ന അൽഫോൻസ് പുത്രൻ നിർമിക്കുന്ന ആദ്യ സിനിമ,
കുറേ നല്ല ചിത്രങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച സൗഹൃദക്കൂട്ടായ്മ ഒരുമിക്കുന്ന ചിത്രം ഇങ്ങനെ ‘തൊബാമ’ കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയാണ്.
വലിയ അവകാശവാദങ്ങൾ ഇല്ലെന്ന് നേരത്തെ തന്നെ അൽഫോൺസ് പുത്രൻ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. തൊഴിലന്വേഷിച്ചു നടക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥ
ലളിതമായും രസകരമായും പറയുകയാണ് തൊബാമയിൽ.
തൊമ്മിയുടെയും ബാലുവിന്റെയും മമ്മൂവിന്റെയും കഥ. അവരുടെ സൗഹൃദത്തിന് അവർ തന്നെ നൽകിയിരിക്കുന്ന പേരാണ് തൊബാമ.
മൂന്നുപേരുടെയും ആദ്യക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ പേര്. അഭിനയ പ്രേമി, എംകോം വിദ്യാർഥി, മര്യാദയ്ക്ക് ജോലിയ്ക്ക് പോകാത്തവൻ എന്നീ കഥാപാത്രങ്ങളിലൂടെ
സിജു വിൽസൺ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ എന്നിവർ തുല്യ പ്രാധാന്യമുള്ള താരങ്ങളായി സ്ക്രീനിലെത്തുന്നു
നല്ല ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രമാണ് തൊബാമ. 2006–2007 കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ കഥ.
എന്തിനും ഏതിനും വർഗീയത കാണുന്ന ഇന്നത്തെ കാലഘട്ടത്തിൽനിന്നു ചിന്തിച്ചാൽ ഇതിൽ വർഗീയതയില്ല. പല മതവിഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ.
അവർക്ക് മനസ്സിൽ എന്നും സൗഹൃദം മാത്രമേയുള്ളൂ. ബിസിനസ് ചെയ്ത് നന്നാകണമെന്നും ഒപ്പം കാശുണ്ടാക്കണമെന്ന ചിന്തയും. ഇതിനായി ചെറുകിട തരികിടകളൊക്കെ
ചെയ്യാൻ തയാറാകുന്നു മൂന്നു പേരും. കാശുണ്ടാക്കാനുള്ള പരിശ്രമത്തിനിടെ പെട്ടുപോകുന്ന ചില ചതിക്കുഴികളും രസങ്ങളുമെല്ലാം ചിത്രത്തിൽ ആവിഷ്ക്കരിക്കുന്നു
നിവിൻപോളി ഒഴികെയുള്ള പ്രേമത്തിലെ ചില മുഖ്യ കഥാപാത്രങ്ങളെ തൊബാമയിലും കാണാം. പ്രേമത്തിലെ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവും തൊബാമയിലെ
കഥാപാത്രങ്ങൾക്കില്ല. അവയുടെ സ്വഭാവം പോലും വ്യത്യസ്തമാണ്. എന്നാൽ ചിത്രത്തിലെ ഫ്രെയിമുകളിലും എഡിറ്റിങ്ങിലും ദൃശ്യങ്ങളിലെ കളർ ടോണിലുമെല്ലാം ഒരു പ്രേമം
ടച്ച് വന്നിട്ടുണ്ടെന്ന് പറയാം. പ്രേമത്തിലെ പോലെ രാജേഷ് മുരുകേഷനും ശബരീഷ് വർമയും സംഗീതവിഭാഗത്തിൽ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഷിജു വിത്സണ്‍, കൃഷ്ണശങ്കര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് തൊബാമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍.
പുണ്യ എലിസബത്ത് എന്ന പുതുമുഖമാണ് നായിക. ഷിജു വിത്സനും ഷറഫുദ്ദീനും ഒരുമിച്ചഭിനയിച്ച ഹാപ്പി വെഡ്ഡിങ്ങിൽ ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ
എല്ലാവർക്കുമിഷ്ടമായിരുന്നു. കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൂവരും തമ്മിൽ ആ ഒരു കെമിസ്ട്രി വരുന്നുവെന്നത് തന്നെയാണ് കഥാപാത്ര രൂപീകരണത്തിലെ വിജയം.
നവാഗതനായ മൊഹ്സിൻ കാസിം ആണ് സംവിധാനം. നവാഗതന്റെ സംവിധാന പിഴവുകളുള്ള ചിത്രമല്ലെന്ന് ഉറപ്പിച്ച് പറയാം.
ചിത്രത്തിലെ ടൈറ്റലിൽ കാണിക്കുന്നതു പോലെ സിനിമയെ സ്നേഹിക്കുന്ന ഒരു സംവിധായകന്റെ ചിത്രം. ആവശ്യത്തിന് നർമവും സസ്പെൻസും കൂടിയാകുമ്പോൾ
ചിത്രം പ്രേക്ഷകന് പ്രിയപ്പെട്ടതാകുന്നു. സുനോജ് വേലായുധൻ വി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ഷിനോസ് റഹ്മാനും. ഇവ രണ്ടും മനോഹരമാണെന്ന്
പറയാതിരിക്കാൻ കഴിയില്ല. അൽപം നർമത്തിലൂടെ ഗൗരവതരമായ ചിലകാര്യങ്ങൾ യുവതയെ മനസിലാക്കാൻ ശ്രമിക്കുന്ന ചിത്രം ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
Debut director Mohsin Kassim has brought together the Premam team of Sharafudheen, Siju Wilson, Krishna Shankar and Shabareesh Varma inThobama. The film transports the audience into the lives of the three close friends Thommi (Sharafudheen), Balu (Siju Wilson) and Manaf (Krishna Shankar) who struggle to achieve their dreams in life and hence opt for short cuts to success. Their journey including their cute confessions and the umpteen ways they tried to succeed are filled with moments that are sure to make some audience laugh out loud.
Thommi dreams of becoming a wealthy businessman and despite his multiple attempts, the results have been the same. Meanwhile, the chubby Manaf wants to be a movie star but his inferiority complex due to his size keeps getting in the way. Balu is an MCom student, whose life is revolved around Thommi and Manaf.
The film happens in 2007 and the youths display saccharine innocence and bonding that mirrors the friendship of Nivin and his friends in Premam. Thommi joins hands with his uncle who is a crooked lottery agent to help a group of gangsters in sand mining. Later his friends also get pushed in to join the mission, with Thommi highlighting the financial benefits they would reap.
The first half delves on the friendship of the trio and later move on to showcase their ploys with gangster member Vijay (Shabareesh Varma) and his team leader named Achayan. Fate though has another plan for the three, and teach them that there is no short cut to success other than hard work.
Debutante Punya Elizabeth has nothing much to do in the film than being the love interest of Balu. Through the film, Sharafudheen proves he can handle serious roles with some sentimental scenes with as much ease as comedy.
However, the film doesn’t have a strong storyline. Instead it banks on many situational comedies. The makers could have added a few more twists and engaging segments in the plot by utilising the young cast rather than making it a rat race for a lottery ticket. The film is an average fare with a few good jokes.
Comments
Post a Comment