Biju Menon once again raises the bar. The actor, who has managed to be a timeless star, has again brought out a quirky yet interesting movie. It is a gangster comedy that is both breezy and funny.
As Chenkal Raghu makes his entry on a bike, clad in a lungi and an olive green shirt, backed by a thumping background score, most of the audience go ‘wow’. Raghu (Biju Menon) is a local goon whom men and women of all ages adore. The Thiruvananthapuram native’s adventurous gangster stories are popular lore across Kerala. But the chronic bachelor is a mama’s boy who never utters a word against her.
Pinku (Basil Joseph) is in hospital after he was thrashed by a guy whose phone is with him. Pinku wants his friends to take revenge on him. His big brothers, Senen (Dileesh Pothen), Sreekuttan (Saiju Kurup) and Sudhi Koppa (Renju), give him their word that they would catch the man and make him apologise to him. When they find out that the man they are looking for is from Kasaragod, they take help from Raghu Annan.
The trio along with Raghu set out to Kasaragod in Raghu’s car. On the way, they encounter many funny instances. The mode of transport changes to a bus and then to a lorry. How they manage to get him to the hospital in Thiruvananthapuram is what the movie is all about.
Rafeek Ibrahim’s debut directorial begins with a promise that it will grow into a good comedy. He keeps the tempo up throughout, helped mainly by dialogues that often create a laughter riot. Every actor - be it Biju Menon, Basil Joseph, Saiju Kurup or Dileesh Pothen -- in the film is a treat to watch. They effortlessly take the tale forward.
The making of the movie is experimental without sacrificing the entertainment quotient. The graphics and cinematography are innovative and Prashanth Pillai’s music adds an extra bounce to the film. The scriptwriters Arun AR and Ajai Rahul have brilliantly and aptly showcased the diversity of Malayalam dialect, found across Kerala.
In short, it is a complete entertainer that deals with the enjoyable road trip of four simpletons who are hilariously dedicated to their friends.
തിരുവനന്തപുരത്ത് നിന്നും കാസർഗോഡേയ്ക്കുള്ള ഒരു ട്രാവൽ ഗാങ്സ്റ്റർ കോമഡി, അതാണ് നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'പടയോട്ടം' എന്ന ചിത്രം പറയുന്നത്.
സേനൻ (ദിലീഷ് പോത്തൻ), ശ്രീകുട്ടൻ (സൈജു കുറുപ്പ്), രെഞ്ചു ( സുധി കോപ്പ), പിങ്കു (ബേസിൽ ജോസഫ്) തുടങ്ങിയവർ ഉൾപ്പെടുന്ന തിരുവനന്തപുരത്തെ ഒരു ലോക്കൽ സംഘം. പിങ്കുവിനെ കാസർഗോഡുള്ള ഒരു സൽമാൻ തല്ലിയതിനെ തുടർന്ന്, തിരിച്ച് തല്ലാനായി അവർ കാസർഗോഡേയ്ക്ക് പുറപ്പെടുന്നു. ഒപ്പം ഗംഭീരനായ, പേരുകേട്ട ഒരു ഗുണ്ടയും ചേരുന്നു, 'ചെങ്കൽ രഘു'.
ബിജു മേനോനാണ് രഘുവെന്ന മാസ്സ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാസർഗോഡേക്കുള്ള അവരുടെ നീണ്ട യാത്രയും, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് കഥ പറഞ്ഞു തുടങ്ങുന്നത്. കഥയും കഥാപാത്രങ്ങളും ആദ്യമധ്യാന്തം തമാശയിലൂടെയാണ് സഞ്ചരിക്കുന്നത്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകനെ ആവോളം ചിരിപ്പിക്കുന്നുമുണ്ട്
കൊച്ചി, തൃശൂർ എന്നിവിടങ്ങിലേക്കും ഇവരുടെ യാത്ര ചെന്നെത്തുന്നുണ്ട്. ഒട്ടേറെ രസകരമായ നര്‍മ്മമൂഹൂർത്തങ്ങളും ചിത്രത്തിലുടനീളമുണ്ട്. ഗുണ്ടകളും, മണ്ടന്മാരും, ഭീകരന്മാരും, അടങ്ങിയ ഒരുപാട് കഥാപാത്രങ്ങൾ പ്രേക്ഷകരിലേക്ക് കടന്നു ചെല്ലുന്നു.
ചെങ്കൽ രഘുവെന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ബിജു മേനോൻ. സഹതാരങ്ങളും അവരുടെ വേഷങ്ങൾ രസകരമാക്കി. തീയേറ്ററിൽ പൊട്ടിചിരി വിടർത്തുന്ന ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ 'പടയോട്ട'ത്തിലുണ്ട്. ചിത്രത്തിൽ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരിക്കുന്നു.
ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ അരുൺ എ.ആറും അജയ് രാഹുലും അഭിനന്ദനമര്‍ഹിക്കുന്നു. ഒട്ടും മുഷിപ്പിക്കാതെ ഹാസ്യത്മകമായി വികസിക്കുന്ന ഒരു നല്ല ഗാങ്സ്റ്റർ കോമഡിയാണ് 'പടയോട്ടം'. എന്നാൽ തിരക്കഥയ്ക്കൊത്ത് നിലവാരം പുലർത്തുന്ന ഒരു അവതരണം സിനിമയ്ക്ക് അവകാശപ്പെടാനില്ല. കഥ പറഞ്ഞ് പോകുന്ന രീതി ചിലയിടത്ത് കല്ലുകടി ഉണ്ടാക്കുന്നുണ്ട്. ഫാസ്റ്റ് ആയിട്ടുള്ള ഒരു സിനിമയാണെങ്കിൽ കൂടി, എഡിറ്റിംഗിൽ ചില വെട്ടിതിരുത്തലുകൾ ചിലയിടത്ത് വേണ്ടിയിരുന്നുവെന്ന് തോന്നിപ്പിച്ചു. ഒരുപാട് സീനുകളുള്ള ഒരു തിരക്കഥയിൽ, അവതരിപ്പിക്കുന്നതിൽ സംഭവിച്ച ഒരു പിഴവ് തന്നെയാണിത്.
'പടയോട്ടം' കാഴ്ചക്കാരെ പിടിച്ചിരുത്തുന്നുണ്ട് എന്നതാണ് വാസ്തവം. ഒരു തരിപോലും സിനിമ ബോറടിപ്പിക്കുന്നില്ല. സതീഷ് കുറുപ്പിൻ്റെ ക്യാമറ കാഴ്ചകൾ തൃപ്തികരമാണ്. മനോഹരമായ ഗാനങ്ങളും സിനിമയ്ക്ക് അവകാശപ്പെടാനില്ല. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികച്ച് നിൽക്കുന്നു. 'പടയോട്ട'ത്തിൽ കൈയ്യടി നേടുന്നത് ബിജുമേനോനും സംഘവും തന്നെയാണ്. ചെങ്കൽ രഘുവിനും സംഘത്തിനും കാഴ്ചക്കാരെ ചിരിപ്പിക്കാനും ആവേശം കൊള്ളിക്കാനും സാധിച്ചിട്ടുണ്ട്.
Comments
Post a Comment