“This is a very old dialogue but let me still say it. Punishment for one murder and two murders are the same’,” says DYSP Aana Esthappan (Sidhique) in the climax sequence of the movie to Kallan Pavithran ( Biju Menon). In this film it is true with the film as well.
An old palace, a skeleton found in its attic, an investigation and so many suspects- Aanakkallan has that storyline which Mollywood has seen multiple times.
The movie initially reminds one of the comedy thriller Kilukil Pamparam that was released two decades back. The new version of the Jayaram film will definitely persuade the viewers to admire the previous one more. Aanakkallan is an old wine in a new bottle and the question that one should frequently ask is how much of it is new?
Seems like director Suresh Kumar and writer Udaykrishna are still living in a century ago.
Ananthapuram palace which was locked for ten years is handed over to government to convert it as its guest house. The palace is opened for renovation and as usual the workers who is in search of treasure find a skeleton in the attic. DYSP Aana Esthappan is investigating the case and he bumps into Pavithran, a thief in jail, having a connection to it. To conduct the investigation, the DYSP gets Pavithran with him on parole. The movie progresses as Pavithran sows seeds of suspicion in DYSP Esthappan.
The movie is a blend of comedy, suspense and emotions with many twists and turns which one can manage to sit through. There are many characters, which come and go, including Anusree, Shamna Kasim, Sarayu, Suresh Krishna, Saikumar and so on, but do not leave any imprint. The central roles are played by Sidhique and Biju Menon. Sidhique who plays a 45-year- old man, looks much older for the character. Biju Menon offers nothing new and one would tend to doubt why such an actor with so much calibre is consistently picking up such films. The one actor who stands out from the film is Suraj Venjaramoodu who plays a close acquaintance of Pavithran.
The only advantage of the film is that it is a one-time entertainer which is backed by good background music by Bijibal. However, once you walk out of the theatre, one would only think of that good old Thulasidas’ movie. Those who haven’t watched it can download it to get over this Biju Menon ‘magic’.
സമീപ കാലത്ത് ഹാസ്യ റോളുകളില്‍ മിനിമം ഗ്യാരണ്ടി നേടിയെടുത്ത താരമാണ് ബിജു മേനോന്‍. 'വെള്ളിമൂങ്ങ' യുടെ വിജയത്തിന് ശേഷം ബിജു മേനോന്‍ ചെയ്‍ത സിനിമകളെല്ലാം തന്നെ തീയറ്ററുകളെ ഏറെ ചിരിപ്പിച്ച് കൊണ്ടേയിരുന്നു.ഇവൻ മര്യാദരാമൻ എന്ന സിനിമയ്ക്കു ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്ത ആനക്കള്ളന്‍ എന്ന ചിത്രം ഒരു കൊലപാതകത്തിന്‍റെ അകംപൊരുൾ തേടിയുള്ള കഥയാണ്.
കള്ളന്‍ പവിത്രന്‍ എന്ന റോളില്‍ എത്തുന്ന ബിജു മേനോന്‍ അല്ലറചില്ലറ മോഷണങ്ങള്‍ കൊണ്ട് ജയിലിലായി. ഇതേ സമയം പഴയ ഒരു കൊട്ടാരത്തിന്‍റെ നവീകരണത്തിനിടയില്‍ ഒരു അസ്ഥികൂടം കിട്ടുന്നു, ഈ അസ്ഥികൂടം ആരുടേതാണ് ,കൊല്ലപ്പെട്ടതാര്, കൊന്നതാര് എന്നിങ്ങനെയുള്ള അന്വേഷണങ്ങളാണ് സിനിമയുടെ കഥാസാരം. ഈ കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് പവിത്രന്‍റെ സഹായം തേടുകയും, ശേഷം പവിത്രനെ കേന്ദ്രീകരിച്ചു മുന്നേറുന്നതുമാണ് ചിത്രം.
ഷംന കാസിമും, അനുശ്രീയും നായികമാരാകുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബാല, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ, സുധീർ കരമന ,ധർമജൻ ബോൾഗാട്ടി , സായ് കുമാര്‍ ,ബിന്ദു പണിക്കര്‍ ഉള്‍പ്പടെ നീണ്ട താരനിര തന്നെയുണ്ട്.ഒരു എന്‍റര്‍ടെയ്‍നര്‍-ത്രില്ലര്‍ എന്ന് പറയാവുന്ന ചിത്രത്തിന്‍റെ ആദ്യ പകുതി തമാശകള്‍ കൊണ്ടു നിറയുമ്പോള്‍, രണ്ടാം പകുതിയില്‍ അല്‍പ്പം ഗൗരവമായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന സസ്‍പെന്‍സുകളിലൂടെ മുന്നേറുന്നു.
കള്ളന്‍ പവിത്രന്‍റെ വേഷം ബിജുവിന്‍റെ കൈയിൽ ഭദ്രമായിരുന്നു. കോമഡി രംഗങ്ങളിലും , പൂർവകാലത്ത് കർഷകനായി എത്തുന്ന വേഷപ്പകർച്ചയിലും ബിജു മേനോന്‍ പ്രേക്ഷകരെ പിടിച്ചിരുത്തും.പോലീസ് വേഷങ്ങള്‍ നന്നായി ഇണങ്ങുന്ന സിദ്ധിഖിന്‍റെ പ്രകടനം മികച്ചു തന്നെ നിന്നു. ചെറിയ വേഷമാണെങ്കില്‍ കൂടി സുരാജ് വെഞ്ഞാറമൂട് തന്‍റെ റോള്‍ ഭംഗിയാക്കി. എന്നാല്‍ ഷംന കാസീമിന്‍റെ റോള്‍ ശരാശരിയില്‍ ഒതുങ്ങി. സരയൂവിന്‍റെ കാസ്റ്റിംഗ് ഉചിതമായി തോന്നിയില്ല.
നാദിര്‍ഷയുടെ സംഗീത സംവിധാനത്തിലുള്ള ഗാനങ്ങള്‍ എടുത്തു പറയാനുള്ള മികവ് കാട്ടാതെ പോയപ്പോള്‍, പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്ന് നിന്നു. ബിജു മേനോന്‍ ചിത്രത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്.
കോമഡി ചിത്രം എന്ന ലേബലില്‍ സിനിമയെ പിടിച്ചിടാന്‍ ബിജു മേനോനും, ധര്‍മജന്‍ ബോള്‍ഗാട്ടിയും, ഹരീഷ് കണാരനും ഏറെക്കുറെ സാധിക്കുന്നുണ്ട്. എന്നാല്‍ പുതുമകള്‍ ഇല്ലാത്ത തമാശകള്‍ പലപ്പോഴും കല്ലുകടിയാകുന്നുണ്ട്. കള്ളന്‍ പവിത്രന്‍റെ ജീവിതത്തിലൂടെ മുന്നേറുന്ന രണ്ടാം പകുതി മെല്ലെ സഞ്ചരിക്കുകയും, ചുരുക്കി പറയാവുന്ന കഥ വലിച്ചു നീട്ടുകയും ചെയ്തപ്പോള്‍ സിനിമയുടെ ത്രില്‍ സ്വഭാവം നഷ്ടപ്പെടുന്നുണ്ട്. സസ്പെന്‍സ് കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും പ്രവചനീയമാണ് അവസാനം.
Kollam
ReplyDelete