Skip to main content

Mandharam




                           Mandharam begins with the all too familiar trope - the schoolboy who spends his days dreaming about his childhood sweetheart and classmate, who, at the end of school, lets him know that she has a 'muracherukkan'.

Rajesh (Asif Ali) decides to stay single for the rest of his life, until he comes across Charu (Varsha Bolamma) years later.

However, the relationship with Charu is not destined to be either, and Rajesh turns into a free soul, who takes on impromptu bike rides to temples in the North. The first half is predictable and basically old wine in new bottles; instead of a village, it’s an engineering college in Bengaluru where the hero and his group of friends pursue women, and the object of affection is an aspiring fashion designer who he meets in cafes. Asif Ali’s act as the confused lover boy offers nothing new in the first half, and the only interesting bit would be the comic relief provided by his group of friends played by Jacob Gregory and Arjun Ashokan, who seems to capable a carrying a film all by himself.

The various ups and downs in Rajesh and Charu’s relationship seems to make no sense at all and the heartbreak seems repetitive and tedious. The writer seems confused whether youngsters should follow their hearts or obey their parents. However, Asif Ali’s look and demeanor as the bohemian traveller in the second half is interesting, so are his relationships. The film is not boring by any means, and the contrast between the pastel colours and soft lighting during the Charu episode is in stark contrast with the more sober and darker final episodes.

Asif Ali has surely matured as an actor and has presented the various stages of life of a man convincingly. While Varsha Bolamma has nothing more to do than look pretty and cute, Anarkali Marakkar presents a memorable performance.

The film deserves applause for portraying a bike riding, drinking heroine (Anarkali Marakkar) as worthy of loving, and can be considered an exploration of aspirations vs reality when it comes to relationships. Mandaram can be quite an interesting watch for young cine goers.



                     വന്ദനo സിനിമ കണ്ട് ഐ ലവ് യൂ വിന്റെ​ അർത്ഥം തേടിനടക്കുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്റെ കൗതുകത്തിൽ നിന്നുമാണ് ;മന്ദാരം ആരംഭിക്കുന്നത്. നിന്നെ ഞാൻ സ്നേഹിക്കുന്നു; എന്നാണ്​​ അതിന്റെയർത്ഥം എന്ന് നേരെ ചൊവ്വേ അവനൊരു ഉത്തരമേകാൻ
അവന്റെ വീട്ടുകാർ പോലും മടിക്കുന്നു. മന്ദാരം പൂക്കുന്നതു പോലെ ഒന്നാണ് അതെന്നാണ് മുത്തശ്ശന്റെ വാക്കുകളിൽ നിന്നും പിന്നീട് അവൻ കണ്ടെത്തുന്ന അർത്ഥം. അഞ്ചാം ക്ലാസ്സിൽ മന്ദാരം പൂക്കുന്ന ആ ഫീലിംഗ് എന്താണെന്നവൻ തിരിച്ചറിഞ്ഞെങ്കിലും അവന്റെ ജീവിതത്തിൽ പ്രണയമെന്നത് ഒരു മരീചിക പോലെ കയ്യെത്താദൂരത്തു നിന്നും നഷ്ടപ്പെടുന്ന ഒരു വേദനയായി മാറുകയാണ്.

പ്രണയത്താൽ മുറിപ്പെട്ട രാജേഷ്​​ എന്ന ചെറുപ്പക്കാരന്റെജീവിതയാത്രയുടെ കഥയാണ് മന്ദാരം. ജീവിതത്തിൽ ഒരിക്കല്ലെങ്കിലും പ്രണയിച്ചവർക്ക്, പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദന അറിഞ്ഞവർക്ക് താദാത്മ്യം പ്രാപിക്കാനാവുന്ന മുഹൂർത്തങ്ങൾ കാത്തുവെയ്ക്കുന്നുണ്ട് ആസിഫ് അലിയുടെ മന്ദാരം.

നീളൻ ഡയലോഗുകളോ അടിപിടിയോ ഒന്നുമില്ലാതെ പതിയെ നീങ്ങുന്ന ഒരു കഥയാണ് സിനിമയുടേത്. മന്ദാരത്തിന്റെ ആദ്യപകുതിയിലെ രാജേഷ് എന്ന ചെറുപ്പക്കാരൻ, മുൻപ് ആസിഫ് അലി തന്നെ 
ചെയ്ത നിരവധി കഥാപാത്രങ്ങളുടെ മാനറിസം ഓർമ്മിപ്പിക്കുന്നുണ്ട്
ആദ്യപകുതി വരെ ഇഴഞ്ഞു നീങ്ങുന്ന  സിനിമയെ മുന്നോട്ട് നയിക്കുന്നത്  കൂട്ടുകാരായെത്തുന്ന അർജുൻ അശോകന്‍, ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍ എന്നിവരുടെ സാന്നിധ്യമാണ്. എഞ്ചിനീയറിംഗ്
 കോളേജ് വിദ്യാർത്ഥികളുടെ ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങളുമായാണ് ആദ്യപകുതിയുടെ കഥ നീങ്ങുന്നത്. മലയാളസിനിമയിലെ ആസ്ഥാന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ റോളിൽ
 നിന്നും ആസിഫ് അലിയെ മോചിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
ഫാഷൻ ഡിസൈനർ വിദ്യാർത്ഥിയായെത്തുന്ന ചാരുവിന്റെയും (കല്യാണംഫെയിം വര്‍ഷ)   രാജേഷിനെയും ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. പ്രണയിനിയെ ഭ്രാന്തമായി സ്നേഹിക്കുന്ന 
കാമുകന്റെ റോൾ ആസിഫ് അലി ഗംഭീരമാക്കിയിട്ടുണ്ട്. എല്ലാ പ്രണയത്തിലും തീവ്രാനുരാഗം കൊണ്ടുനടക്കുന്ന ഒരു വ്യക്തിയുണ്ടാവും, പ്രണയനഷ്ടങ്ങൾ ഏറ്റവും ബാധിക്കുക ആ വ്യക്തിയെയാവും.
 ഇവിടെ അത് രാജേഷാണ്. തിരസ്കരിക്കപ്പെടുമ്പോൾ ഒരിക്കലും നമ്മൾക്ക് സ്വന്തമാക്കാൻ കഴിയാത്തവരെയാണ് നമ്മളേറ്റവും കൂടുതൽ സ്നേഹിക്കുക എന്ന തിരിച്ചറിവിലെത്തുന്നുണ്ട് രാജേഷ്. സ്വർണമത്സ്യം
 പോലെ വഴുതി നീങ്ങുന്ന ഒരു പ്രണയിനി എന്നതിനപ്പുറത്തേക്ക് കാര്യമായ അഭിനയ മുഹൂർത്തങ്ങളൊന്നും വർഷയെന്ന നായികയ്ക്ക് സിനിമയിൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും.
ആദ്യപകുതിയുടെ ക്ഷീണം തീർക്കുന്ന ഗെറ്റപ്പിലാണ് രണ്ടാം പകുതിയിൽ ആസിഫ്​ എത്തുന്നത്. ഗെറ്റപ്പ് മാറ്റത്തിനൊപ്പം തന്നെ ഇതുവരെ കാണാത്തൊരു ആസിഫ് അലിയെ കൂടി രണ്ടാം പകുതിയിൽ കാണാം.
 സിനിമ ഇൻഡസ്ട്രിംഗ് ആവുന്നതും രണ്ടാം പകുതിയോടെയാണ്.  രണ്ടാം പകുതിയിൽ ദേവികയായെത്തുന്ന അനാർക്കലി മരിയ്ക്കാർ സിനിമയുടെ താളം നിലനിർത്തികൊണ്ടുപോകുന്നുണ്ട്. ബുള്ളറ്റോടിക്കുന്ന
, അൽപ്പം കുറുമ്പും കുസൃതിയും ദേഷ്യം വന്നാൽ ‘അലമ്പാവുന്ന സ്വഭാവവുമൊക്കെയുള്ള ഊർജ്ജസ്വലയായ ദേവികയാണ് അനാർക്കലി മന്ദാരത്തിൽ. രാജിന്റെ ജീവിതത്തിൽ വൈകി വിരിയുന്ന മന്ദാരപ്പൂ 
പോലെ ദേവികയെത്തുന്നതും അതിനു കാരണമാകുന്ന ചില സംഭവവികാസങ്ങളുമൊക്കെയാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്. 
മൂന്നു ഗെറ്റപ്പിലാണ് ആസിഫ് അലി ഈ ചിത്രത്തിലെത്തുന്നത്. ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. പ്രണയത്താൽ മുറിവേറ്റവന്റെ നിരാശ നിറഞ്ഞ 
കണ്ണുകൾ പലപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തിനെയും കൊളുത്തിവലിക്കും, അതിൽ ആസിഫ് വിജയിച്ചിരിക്കുന്നു. അർജുൻ അശോകൻ എന്ന നടന്റെ രണ്ടു ഗെറ്റപ്പുകളും ശ്രദ്ധേയമാവുന്നു. 
അനുരാഗ കരിക്കിൻവെള്ള’ത്തിനു ശേഷം  നന്ദിനി അഭിനയിക്കുന്ന ചിത്രമാണ് മന്ദാരം. നന്ദിനിയും ആസിഫിന്റെ അച്ഛനായെത്തുന്ന ഗണേഷും വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ഇന്ദ്രൻസും ആസിഫിന്റെ 
ചെറുപ്പകാലം അവതരിച്ച എറിക്കുമെല്ലാം ചെറിയ വേഷങ്ങളിലാണെങ്കിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. 
പലരും പലവട്ടം പറഞ്ഞുപോയ പ്രണയം തന്നെയാണ് മന്ദാരവും പറയുന്നത്. കഥയിൽ വലിയ പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാനില്ല.  മനസ്സിൽ തങ്ങി നിൽക്കുന്ന വിഷ്വലുകളാണ് ചിത്രത്തിന്റെ 
മറ്റൊരു പ്രത്യേകത. ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം അതിന്റെ പശ്ചാത്തലദൃശ്യങ്ങളാൽ സമ്പന്നമാണ്. രാജിന്റെയും ദേവികയുടെയും ഉള്ളിലൊരിഷ്ടം
 മന്ദാര പൂ പോലെ വിരിയുന്നത് കാഴ്ചക്കാർക്കും അനുഭവവേദ്യമാക്കുന്നതിൽ ചിത്രത്തിന്റെ ക്യാമറയ്ക്ക് നല്ലൊരു പങ്കുണ്ട്.
ചിത്രത്തിലെ പാട്ടുകളും ബാക്ക് ഗ്രൗണ്ട് സ്കോറും കഥയുമായി ഇണങ്ങുന്ന രീതിയിലുള്ളതാണ്. മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ലോജിക്കുകളും അമിത പ്രതീക്ഷയും മാറ്റിവെച്ചാൽ കണ്ടിരിക്കാവുന്ന ഒരു പടം തന്നെയാണ് മന്ദാരം. ആദ്യപകുതിയിൽ അൽപ്പം ബോറടിപ്പിച്ചാലും രണ്ടാം പകുതിയിൽ പ്രേക്ഷകർ മന്ദാരത്തെ ഇഷ്ടപ്പെട്ടു തുടങ്ങും. 

വലിയ അവകാശവാദങ്ങളൊന്നുമില്ലാത്ത ഒരു കുഞ്ഞുസിനിമയാണ് മന്ദാരം. ബിഗ് ബഡ്ജറ്റ്- താരചിത്രങ്ങൾക്കിടയിൽ ഒരു മന്ദാരപ്പൂവിന്റെ നൈർമല്യത്തോടെ തന്നെ പുഞ്ചിരിക്കുന്ന ഒരു ചിത്രം.

Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...