For long, alcohol consumption has always been a matter of heated debate in our state. French Viplavam looks at the problem from the perspective of the alcoholics when their much-loved thing is taken away all of a sudden. KB Maju, in his directorial debut, examines the impact arrack ban has on a village. The film is set in the 90s when the AK Antony government banned arrack one All Fools Day. Kochukadavu is the fictional village where people love their drink. It brings to mind Kunjiramayanam which talks about a set of villagers who love their dose of Salsa but Sunny Wayne and his friends come up with a different interpretation in French Viplavam, thanks to its love track.
Susheelan (Lal) is the chief arrack dealer of Kochukadav. Meera (Arya) is his daughter, a village belle who is the love interest of Sathyan, a chef. As in every love story, here too the heroine’s father is the villain for Sathyan and Meera. Later on to win the heart of Susheelan, Sathyan tries all kinds of tricks and will he succeed or not is the crux of the climax.
While the arrack ban plunges the tipplers into self-pity and mourning, they soon come up with alternatives. ‘Aliyanmar’ Aristo Suresh and Noby Marcose provide mirthful moments.
Sunny along with his friends reminds us of the old innocent friendships that prevailed in our rural past.
When the film ends, the audience understand what goes behind the title of French Viplavam. The cinematography by Pappinu captures scenic beauty of Kerala and its nadan feel. The movie is a good entertainer with a liberal dose of humour.
ട്രെയിലറിന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണത്തിൻ്റെ ആവേശത്തോടെയാണ് സണ്ണി വെയ്ൻ നായകനായെത്തുന്ന '
1996 ലെ ചാരായ നിരോധനവും അത് കൊച്ചു കടവെന്ന ഗ്രാമത്തിൽ ഉണ്ടാകുന്ന അനന്തര ഫലങ്ങളുമാണ് നർമ്മത്തിൻ്റെ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊടുന്നനെ ഉണ്ടാകുന്ന നിരോധനം നാട്ടിലെ പ്രധാന ചാരായ വില്പനക്കാരനായ സുശീലനെ മറ്റു മേഖലകളിലേക്കു ചേക്കേറാൻ നിർബന്ധിതനാക്കുന്നു. ആയിടക്കാണ് സുശീലൻ്റെ മകൾ നാട്ടിലെ പ്രധാന പയ്യൻസിലൊരാളായ സത്യനുമായി പ്രണയത്തിലാവുന്നത്. പേരിനു ഒരു റിസോർട്ടിൽ ജോലിയുണ്ടെങ്കിലും സത്യൻ സുശീലൻ്റെ കണ്ണിൽ അത്ര മതിപ്പുള്ളവനല്ല. പ്രണയ സാക്ഷാത്കാരത്തിനായി സത്യൻ നടത്തുന്ന ശ്രമങ്ങളും ഇതിനിയിടയിൽ റിസോർട്ടിലെത്തുന്ന വിദേശ വനിത കാരണമുണ്ടാകുന്ന പൊല്ലാപ്പുകളുമൊക്കെയാണ് സിനിമയുടെ ആകെത്തുക.
ചാരായ നിരോധനത്തിൻ്റെ സാമൂഹിക രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കുമെന്നു തുടക്കത്തിൽ തോന്നിച്ചുവെങ്കിലും പിന്നീട് തീർത്തും കോമഡി ഡ്രാമയെന്ന രീതിയിലേക്ക് സിനിമ മാറി. തമാശകൾക്കു വേണ്ടി മാത്രം കഥാപാത്രങ്ങൾ വന്നു പോയ ആദ്യപകുതിക്കു ശേഷം കഥയ്ക്ക് ജീവൻ വെച്ചത് രണ്ടാം പകുതിയോടെ ആണ്. 'കായകുളം കൊച്ചുണ്ണിയിലെ' മികച്ച കഥാപാത്രത്തിനു ശേഷം വീണ്ടും പ്രേക്ഷകനു മുന്നിലെത്തിയ സണ്ണി വെയ്ൻ ആദ്യാവസാനം ഊർജസ്വലതയോടെ നിറഞ്ഞു നിന്നെങ്കിലും ഓർത്തു വെക്കാൻ അഭിനയ മുഹൂർത്തങ്ങൾ ഒന്നുമില്ലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ നായിക ആര്യയാണ് സണ്ണി വെയ്നു ചിത്രത്തിൽ നായികയായെത്തുന്നത്. നായികയുടെ അച്ഛൻ്റെ വേഷത്തിലെത്തിയ വെറ്ററൻ ആക്ടർ ലാൽ മാത്രമാണ് എടുത്തു പറയത്തക്ക വണ്ണം എന്തെങ്കിലും ചെയ്തത്. ചെമ്പൻ വിനോദ്, ശശി കലിംഗ, അരിസ്റ്റോ സുരേഷ്, നോബി മാർക്കോസ് തുടങ്ങിയവരൊക്കെ ഹാസ്യരംഗങ്ങളിൽ മാത്രം പങ്കാളികളായി.
ഫ്രഞ്ച് വിപ്ലവത്തിലെ ഗാനങ്ങൾക്ക് ഹരി നാരായണൻ്റെ വരികൾക്ക് പ്രശാന്ത് പിള്ളയാണ് ഈണം നൽകിയിരിക്കുന്നത്. തുടക്കം മുതൽ പശ്ചാത്തല സംഗീതം സജീവമായിരുന്നെങ്കിലും ചില സമയത്തു സംഭാഷങ്ങളുമായും സന്ദർഭങ്ങളുമായും ബന്ധപ്പെടാതെ ബഹളം മാത്രമായിത്തീർന്നു. ഗ്രാമീണഭംഗി ആവോളം പകർത്തിയ ക്യാമറ സിനിമയുടെ മൂഡിനൊപ്പം തന്നെ ചലിച്ചു. പാപ്പിനു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് ആണ് .
ചിരിക്കാൻ ഒരുപാടുണ്ടെങ്കിലും നല്ല സാദ്ധ്യതകൾ ഉണ്ടായിരുന്ന ഒരു ത്രെഡ് ചിലപ്പോഴൊക്കെ ഒത്തു പോകാത്ത തമാശ രംഗങ്ങൾ മാത്രമായി ഒതുങ്ങി. ജീവിതം തന്നെ ലഹരിയാക്കിയ ഒരു പറ്റം ആൾക്കാരുടെ കഥയെങ്കിൽ കൂടിയും സ്ത്രീകളടക്കം എല്ലാവരും ഒരുപോലെ സ്‌ക്രീനിൽ പെരുമാറിയപ്പോൾ പാത്രസൃഷ്ടിയുടെ വൈവിധ്യം നഷ്ടപ്പെട്ടു. വന്നു പോയവരൊക്കെ വെകിളി പിടിച്ചപോലെ പെരുമാറിയപ്പോൾ റിയാലി റ്റി അകന്നു പോയി. കലാരൂപമെന്ന നിലയിൽ ബാലാരിഷ്ടതകൾ ഉള്ള ചിത്രത്തിൽ പക്ഷെ മതിമറന്നു ചിരിക്കാൻ ഏറെ വകയുണ്ട്.
7868072009
ReplyDelete