Thanaha or Tanha is a Hindi word that means 'alone' in English. However, after the 121 minute Malayalam movie, one can't help wondering how the word has any connection with this police tale, which remotely deals with anything related to being alone. It sure does start with an innovative roll of credits showing all the technicians involved, alongside their names, as a song about 'Thanaha' plays in the background. Any connection with the word ends at that point.
The film starts off as two careless, womanising young cops, Roy and Vishnu, let a thief slip off their grip. Predictably, they lose their job but the superiors agree to cancel their suspension if the absconding thief is chased down. Through many logic defying yet funny tactics, Roy and Vishnu try a hand at tracking down the thief James. Little did they know that they are sinking further, deeper into a bigger soup.
There is enough room for hilarity and thrill in this premise and in the first half, the characters crack us up quite a bit. The sequences in which the thief steals a dhoti and the senior cop quizzes the erring officers are extremely funny. Intentional or not, certain scenes are thoroughly enjoyable with all the subtle humour, character predicaments and more. While the first half is more about laughter, the second half tries to wear the garb of a thriller. But the corny twists, outrageously illogical police station sequences and the lazy, unconvincing manner in which it proceeds in the second half makes it a sloppy film, altogether. Priya Prakash Varrier appears in a blink-and-miss-me cameo in the film and if one is not really attentive, you wouldn't even understand it is her.
The film is partly enjoyable but as an entertainer, it doesn't deliver, on the whole.
ഒരു അഡാർ ലവ് എന്ന സിനിമയിറങ്ങും മുന്പേ സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ഗാനത്തിലൂടെ പ്രശസ്തയാണ് പ്രിയാവാര്യര് എന്ന പെണ്കുട്ടി. ആ പ്രിയയുടെ ആദ്യസിനിമ എന്ന് പറഞ്ഞ് മറ്റൊരു സിനിമയ്ക്ക് പരസ്യം കൊടുക്കേണ്ടിവരുന്നത് ഗതികേടാണ്. ആ ആദ്യസിനിമ എന്ന വിശേഷണം ബസ് സ്റ്റാൻഡില് ബസ് കാത്തുനില്ക്കുന്ന ആള്ക്കൂട്ടത്തിലൊരാള് എന്ന ഷോട്ടിനെക്കുറിച്ച് മാത്രമാണ് എന്നറിയുമ്പോഴാണ് ഗതികേടല്ല ദാരിദ്ര്യംകൊണ്ടുള്ള നിലവിളിയാണ് തനഹ എന്ന സിനിമയ്ക്കുവേണ്ടിയുള്ള ആ പരസ്യവാചകം എന്ന് നമ്മള് തിരിച്ചറിയുന്നത്
സഹതാപംതോന്നും സംവിധായകനോടും നിര്മാതാവിനോടും ഈ ചിത്രത്തില് അഭിനയിച്ചവരോടും. പ്രതിഭയുടെ മാത്രമല്ല, സാമാന്യബോധത്തിന്റെപോലും ദാരിദ്ര്യം. ഫണ്, ബ്ലണ്ടര്, ലവ് എന്നാണ് സിനിമയുടെ മറ്റൊരു പരസ്യവാചകം. അതിലൊന്ന് സത്യമാണ്. ബ്ലണ്ടര്. പ്രകാശ് കുഞ്ഞന് മൂരയില് എന്ന പുതുമുഖമാണ് സംവിധാനം. സെല്വരാജ് കുളക്കണ്ടത്തില് തിരക്കഥയും. ഒരു കോമഡി ത്രില്ലര് എന്ന നിലയിലാണ് സിനിമ അവതരിപ്പിക്കുന്നത്. ത്രില്ലര് അവതരിപ്പിച്ചത് കോമഡിയായിപ്പോയി എന്നായിരിക്കും ഉദ്ദേശിച്ചത്. ഏതായാലും ഈ നവ തിരക്കഥാസംവിധാന കൂട്ടുകെട്ടിന് സിനിമ എന്ന സമ്പ്രദായത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.
ചെറുപ്പക്കാരായ രണ്ട് പോലീസുകാര് മോഷ്ടാവായ റിമാന്ഡ് പ്രതിയെ; കോടതിയിലേക്ക് കൊണ്ടുപോകുംവഴി പ്രതി ചാടിപ്പോകുന്നു. രക്ഷപ്പെട്ടുപോയ പ്രതി ചെല്ലുന്നിടത്ത് മോഷണം, കൊലപാതകം, ആത്മഹത്യ, കള്ളപ്പണം, ഗുണ്ടാ മാഫിയ എന്നിങ്ങനെ തലങ്ങും വിലങ്ങും പ്രശ്നങ്ങള്. ഇതാണ് സിനിമയുടെ ഒരു വണ്ലൈന്. രണ്ടുമണിക്കൂറുള്ള സിനിമയ്ക്ക് താങ്ങാന്പറ്റാത്തവണ്ണം ട്വിസ്റ്റോട് ട്വിസ്റ്റാണ്. ചാണകക്കുഴിയിലെ ചാട്ടംമുതല് കാലഹരണപ്പെട്ട സകല തമാശനമ്പറുകളും വീശി ആശയദാരിദ്ര്യം ആവോളം വെളിപ്പെടുത്തുന്നുണ്ട് സിനിമ.
അങ്കമാലി ഡയറീസിലുടെ ശ്രദ്ധേയനായ ടിറ്റോ വില്സണ്, ശ്രീജിത്ത് രവി, അഭിലാഷ് നന്ദകുമാര്, സന്തോഷ് കീഴാറ്റൂര്, ഹരീഷ് കണാരന്, സുരേഷ് കൃഷ്ണ, ശിവജി ഗുരുവായൂര് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ടിറ്റോയും അഭിലാഷുമാണ് കള്ളനെ കൊണ്ടുപോകുന്ന പോലീസുകാരുടെ വേഷത്തിലെത്തുന്നത്. ഇവരുടെ മണ്ടത്തരങ്ങളിലൂടെ ചെറിയ തമാശപ്പടമായി നീങ്ങുന്ന സിനിമ കുറച്ചുകഴിഞ്ഞ് സ്വയം ബോറടിച്ചിട്ടോ എന്തോ ക്രൈം ത്രില്ലര് മോഡിലാകും. പിന്നെ ത്രില്ലറില്ല, ക്രൈം മാത്രമേ ഉള്ളൂ. അത് അബദ്ധത്തില് സിനിമ കാണാന് കയറിയവരോടാണെന്നുമാത്രം.
ഹരീഷ് കണാരനെപ്പോലുള്ളവര് ഒറ്റയ്ക്ക് ചിരി സൃഷ്ടിക്കാന് ശേഷിയുള്ള താരങ്ങളാണ്. മിക്ക തട്ടുപൊളിപ്പന് സിനിമകളും മുഴുമിപ്പിക്കുന്നത് ഇവരുടെയൊക്കെ ചില ഇന്സ്റ്റന്റ് തമാശകളും മറ്റും കൊണ്ടാണ്. കോമഡി ചിത്രമെന്ന ലേബലില് വന്ന തനഹയില് ഹരീഷിനെപ്പോലുള്ളവരെ ഉപയോഗിക്കാന്പോലും സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മുഖ്യനടന്മാരെക്കാളും വലിയ തല പോസ്റ്ററില് വെച്ചിട്ടുള്ള പ്രിയാവാര്യര് രണ്ടുസെക്കന്ഡ് ദൈര്ഘ്യമുള്ള ഒരു ഷോട്ടില് മാത്രമാണ് ഉള്ളത്. അത് മനസ്സിലാകുമ്പോള് സിനിമ കണ്ടുകഴിഞ്ഞ് ഒരു ചിരി വരും, അതാണ് സാക്ഷാല് കോമഡി.
പുതുമുഖങ്ങളുടെ പരീക്ഷണങ്ങള് പലതരത്തിലുള്ള വിസ്മയങ്ങള് തെന്നിന്ത്യന് സിനിമയില് തീര്ത്തുകൊണ്ടിരിക്കുന്നകാലത്താണ് സിനിമ എന്ന മാധ്യമത്തോട് അടിസ്ഥാനപരമായി പുലര്ത്തേണ്ട ജ്ഞാനബോധംപോലുമില്ലാത്തവര് ചപ്പുചവറുകളുമായി കാഴ്ചക്കാര്ക്കിടയിലേക്ക് എത്തുന്നത്. അവര്ക്ക് സിനിമാസംവിധായകന് എന്ന പേര് സ്വന്തമാകുമായിരിക്കും. പക്ഷേ, ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതരത്തിലേക്ക് പരിവര്ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാഴ്ചക്കാരെ നിരുത്സാഹപ്പെടുത്താനേ ഇത്തരം ചിത്രങ്ങള് വഴിയൊരുക്കൂ.
Comments
Post a Comment