Skip to main content

Kumbalangi Nights




You know how actors say that is not the length of the role or even whether they play the main character, but the quality of the role that matters to them. Well, ‘Kumbalangi Nights’ gives all the actors the chance to prove that statement and every one of them delivers unfailingly in this charming little movie, ably directed by first-timer Madhu C Narayanan.

The story takes its time to unfold, without feeling like a drag, in the first half in the fishing hamlet of Kumbalangi. There is a shed-like house in which four step and half-brothers, played by Shane Nigaam (Bobby), Soubin Shahir (Saji), Sreenath Bhasi and promising young, footballer Mathews, come and go, but not before trading punches and barbs with each other. Saji and Bobby are a couple of losers; spending their days lying around without doing any work and mooching off others. These are not the kind of real characters we are used to seeing in our films, and 'Kumbalangi Nights' feels more special for that.

While doing a one-off fishing job which is basically a demonstration for tourists, Bobby kindles an affair with tourist guide Babymol, played by newcomer Anna Ben, whose family also runs a homestay. Her sister, played by Grace Antony, has just recently married Shammy, portrayed by Fahadh Faasil. There is something menacing about Shammy. Is it his OCD, or is it his intrusiveness or his ever-smiling passive aggressiveness? Fahadh plays his role flawlessly, making you laugh nervously. We would venture to say that he is in award territory again.

And the women in his house and the background music accompanying his words and actions are the perfect foil to his character. Full points to Grace Antony for shining in a small role. Shammy will not allow Bobby and Babymol to marry; not surprising, considering his rightful argument that Bobby does not have a job and comes from a family of ill-repute.

The second half picks up pace. In a twist, the house is suddenly filled with women, but not Babymol, and the men start to find purpose and answers in their lives, willingly or unwillingly. Credit to scriptwriter Syam Pushkaran for not providing easy answers or making anything seem forced, except perhaps for Sreenath Bhasi’s love angle.

The tense and surprising climax comes with the attempt to carry the relationship between Bobby and Babymol to its logical conclusion. The heavyweight moments in the film are dealt with comic one-liners that actually come across as good bits of philosophy for life. What seems like a broken down house actually ends up holding a lot of love, while a house that seems quaint and systematic on the outside harbours secrets.

The first half of the film starts out as a character-driven, while in the second half, the plot takes over; kudos to all that both work very well and gives us a film that is well-worth a watch.








മലയാളികള്ക്ക് റിയലിസ്റ്റിക്കായ സിനിമകള് സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീഷ് പോത്തന്-ശ്യാം പുഷ്ക്കരന് ടീമിന്റേത്. ആ കൂട്ടുകെട്ടിന്റെ അണിയറയില് നിന്നും പുറത്ത് വന്നൊരാള് സ്വതന്ത്ര സംവിധായകനായി ഒരു സിനിമ ഒരുക്കുമ്പോള്, കഥയിലും നിര്മാണത്തിലും ദിലീഷും ശ്യാമും കൈ വയ്ക്കുമ്പോള് പ്രേക്ഷകന് മനസ് നിറയ്ക്കുന്ന ഒരു സിനിമയില്ലാതെ വേറൊന്നും പ്രതീക്ഷിക്കാനാവില്ല. ആ അനുഭവം പ്രേക്ഷകന് സമ്മാനിക്കുകയാണ് മധു.സി.നാരായണന് സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്സ്. ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, നസ്റിയ നസീം എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിച്ചിരിക്കുന്നത്.

പേരുപോലെ തന്നെ കുമ്പളങ്ങി എന്ന ഗ്രാമം തന്നെയാണ് സിനിമയിലെ പ്രധാന കഥാപശ്ചാത്തലം. ആ മനോഹര ഗ്രാമത്തിലെ ആര്ക്കും വേണ്ടാത്ത, ഒറ്റപ്പെട്ട ഒരു തുരുത്തിലെ, തേക്കാത്ത, വാതിലുകളില്ലാത്ത, ജനലുകള് പഴയ സാരി കൊണ്ട് മറച്ച ഒരു വീട്ടില് കഴിയുന്ന നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കുമ്പളങ്ങിയുടെ രാവുകളും പകലുകളും പ്രേക്ഷകന് മുന്നില് തെളിഞ്ഞു തുടങ്ങുന്നത്.

സിനിമയില് പറയുന്ന പോലെ ആര്ക്കും വേണ്ടാത്ത പട്ടികളെയും പൂച്ചകളെയും ഉപേക്ഷിക്കുന്ന ഒരു തുരുത്തില് ആര്ക്കും വേണ്ടാതെ കഴിയുന്ന നാല് ജന്മങ്ങള്, ബോബി, സജി, ബോണി, ഫ്രാങ്കി. കൂട്ടത്തിലെ ഇളയവന് പറയുന്നത് പോലെ ആ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശം വീട്, നരകം ആണ് ഇത്.. അവര്ക്ക് അച്ഛനില്ല അമ്മയുമില്ല. സഹോദരങ്ങള് തമ്മില് തമ്മില് പരസ്പര സ്നേഹമില്ല. ആകെ ഉള്ളത് കള്ളുകുടി,പുകവലി തുടങ്ങിയ ശീലങ്ങള് മാത്രം.            

സഹോദരങ്ങള് തമ്മിലുള്ള ഈ പോരിന് മൂകസാക്ഷിയായി നില്ക്കുന്ന ഇളയ അനുജന്റെ കഥാപാത്രം സ്നേഹം കൊതിക്കുന്ന ഒത്തൊരുമിച്ചു മനഃസമാധാനത്തോടെയുള്ള ഒരു ജീവിതം കൊതിക്കുന്ന ഒരു കുടുംബം കൊതിക്കുന്ന ജന്മമാണ്. യാതൊരു ലക്ഷ്യബോധവും ഇല്ലാത്തഇവരുടെ ജീവിതത്തില് കടന്നുവരുന്ന ചില വ്യക്തികളും അതിലൂടെ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്ച്ച ചെയ്യുന്നത്
കൂട്ടത്തിലെ ബോബിക്ക് ബേബിമോള് എന്ന പെണ്കുട്ടിയോട് തോന്നുന്ന പ്രണയമാണ് ഇവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. അതിനിടയിലേക്ക് ബേബി മോളുടെ ചേച്ചി സുമിയുടെ ഭര്ത്താവ് ഷമ്മി എത്തുന്നതോടെ പ്രേക്ഷകന് ഇനിയെന്താകുമെന്നുള്ള ആകാംഷ നല്കിയാണ് കഥ മുന്നേറുന്നത്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും സാവധാനത്തില് മുന്നേറിക്കൊണ്ടിരിക്കുന്ന ഒന്നാം പകുതി ഉദ്വേഗത്തോടെയാണ് അവസാനിപ്പിക്കുന്നത്. രണ്ടാം പകുതിയോടെ പ്രണയത്തിന്റെ തീവ്രതയും സാഹോദര്യ സ്നേഹത്തിന്റെ വൈകാരിക നിമിഷങ്ങളും പ്രേക്ഷകന്റെ മനസ് നിറയ്ക്കുന്നു. ബന്ധങ്ങള്ക്ക് അതിര് വരമ്പുകള് ഇല്ലെന്നും ചില ബന്ധങ്ങള് രക്തബന്ധത്തേക്കാള് തീവ്രമാണെന്നും ചിത്രം കാണിച്ചു തരുന്നു

സൗബിന് ഷാഹിര് എന്ന അഭിനയപ്രതിഭ നിറഞ്ഞാടുകയാണ് സജി എന്ന കഥാപാത്രത്തിൽ. അത്രയേറെ കയ്യടക്കത്തോടെ, ഭാവ തീവ്രതയോടെ സജിയായി സൗബിന് ജീവിച്ചു. ബോബിയായി വേഷമിട്ട ഷെയിന് നിഗത്തിന്റെ കാര്യത്തില് ഒന്നേ പറയാനുള്ളൂ കാണാമറയത്ത് ഇരുന്ന് അബി തന്റെ മകനെയോര്ത്ത് അഭിമാനിക്കുന്നുണ്ടാകും. മിണ്ടാന് സാധിക്കാത്ത പരസ്പരം സ്നേഹിച്ച് ജീവിക്കണം എന്ന് ആഗ്രഹമുള്ള മറ്റൊരു സഹോദരന് ബോണി ആയി ശ്രീനാഥ് ഭാസിയും ചിത്രത്തില് ജീവിച്ചു. ഇളയ അനുജന് ഫ്രാങ്കിയായി വേഷമിട്ട മാത്യുവിന്റെ പ്രകടവും മുന്നിട്ട് നില്ക്കുന്നു.

ഷമ്മി എന്ന നെഗറ്റീവ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില് എത്തുന്നത്. ഷമ്മി ആരാണ് എന്താണ് എന്നുള്ളത് സസ്പെന്സായി നിലനില്ക്കേണ്ട ഒന്നാണ്. അയാളുടെ ഓരോ നോട്ടത്തിലും ചിരിയിലും സംസാരത്തിലും പ്രേക്ഷകര് അയാളെ വെറുക്കുന്നു. വെറുപ്പോടെ അയാളുടെ ഓരോ ചേഷ്ടകളും വീക്ഷിക്കുന്നു. ഇനിയെന്താകും എന്ന ആകാംഷയോടെയാണ് അയാളുടെ ഓരോ പ്രവൃത്തിയേയും പ്രേക്ഷകര് നോക്കിക്കാണുന്നത്. ചിത്രത്തില് ഒരു രംഗത്തില് പോലും ഫഹദ് കടന്നു വന്നില്ല, ഷമ്മി മാത്രമാണ് നിറഞ്ഞു നില്ക്കുന്നത്. ഓരോ സിനിമ കഴിയും തോറും ഫഹദ് എന്ന നടന് പ്രേക്ഷകരെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു.

പുതുമുഖം അന്നാ ബെന് ആണ് ചിത്രത്തില് ബേബി മോളായി വേഷമിട്ടത്. ഒരു തുടക്കക്കാരിയുടെ യാതൊരു പരിഭ്രമവും ഇല്ലാതെ അന്ന ബേബി മോളായി പ്രേക്ഷകരായി കയ്യിലെടുത്തു. അതുപോലെ തന്റെ ഭര്ത്താവിന്റെ ചിരിക്കും നോട്ടത്തിനും വാക്കുകള്ക്കും പിന്നിലുള്ള അര്ഥം പിടികിട്ടാതെ ഉഴലുന്ന സുമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെ.

എന്തിനേറെ പറയുന്നു കുമ്പളങ്ങിയിലെ മണ്ണും പൂവും പൂച്ചയും പട്ടിയും നിലാവ് പോലും കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില് ആരും തന്നെ അഭിനയിക്കുകയായിരുന്നില്ല. മറിച്ച് കുറച്ച് പച്ച മനുഷ്യരുടെ ജീവിതം ജീവിച്ച് കാണിക്കുകയായിരുന്നു.

കുമ്പളങ്ങിയുടെ സൗന്ദര്യം മുഴുവന് പ്രേക്ഷകനിലേക്ക് എത്തിച്ച ഷൈജു ഖാലിദിന്റെ ക്യാമറ പ്രത്യേകം എടുത്തു പറയേണ്ടതാണ്. അതുപോലെ സുഷിന് ശ്യാമിന്റെ സംഗീതവും ചിത്രത്തെ കൂടുതല് ഇമ്പമുള്ളതാക്കുന്നു. പറഞ്ഞ് തീര്ക്കേണ്ടതല്ല കണ്ട് അനുഭവിച്ചറിയേണ്ടതാണ് ഈ കഥ. സാധാരണക്കാരായ കുമ്പളങ്ങിക്കാരുടെ ജീവിതം കണ്ട് മനസ് നിറച്ച് പ്രേക്ഷകര്ക്ക് തീയേറ്റര് വിട്ടിറിങ്ങാമെന്നതില് യാതൊരു സംശയവും വേണ്ട 

Comments

Post a Comment

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...