Giving birth to a film is no cakewalk, let alone bringing forth a movie about filmmaking. And evidently, director Salim Ahamed had enough arduous experiences during the process that inspired him to line them up to make a film. And getting a peek into this backstage madness can give one a real idea about the kind of passion and determination involved in it, despite the stress.
After years of search for a producer, Isaak Ibrahem decides to produce his maiden directorial. Things aren't easy, but he isn't without any support either. The film gets selected as India's official entry for the Oscars. Great news, but what next?
There are no larger than life characters, heroism or punch lines in this film, which traces Isaak's dreams and progresses in a realistic fashion. His struggles are often gingerly executed and one easily gets a closer look at the various layers beneath Isaak's laughs. It dexterously shows how success can change equations, how there is a big queue of people waiting for their big break, how cinema continues to be a lost-but-not-forgotten love for many.
Though an inside view, the film packs in enough emotions that helps viewers connect with them all. Lead actor Tovino's straight-off spontaneous act makes you feel for Isaak. He makes you wish that things work out fine for Isaak, whose strength is nothing but his passion. Yet again, Salim Kumar amazes you with the kind of expressions and emotions he brings to the table, and so does most of the other actors. Anu Sithara also plays a kind of role that one hasn't seen her much in, with ease.
In the second half though, the film can appear a little too dramatic - not with the kind of situations but the way in which certain sequences are executed, especially the ones involving the PR agent outbursts and casual conversations in Hollywood. Taking a dig at second generation Indians in the US, though in a very brief scene, also came off as a cliched sequence.
One also can't say that Isaak's life is portrayed as a generic representation of the days of struggle behind filmmaking, where one doesn't get any support. From many angles, he had help coming his way from various quarters and had a family that is mostly supportive - which isn't the case with most film aspirants around us.
And The Oscar Goes To is a story of big dreams, perseverance and challenges. For those looking for some inspiration to dare to aim high, which makes most of us, it would be an apt pick for the weekend.
പത്തേമാരിക്കുശേഷം സലീം അഹമ്മദ് സംവിധാനംചെയ്യുന്ന ചിത്രമാണ് ആന്ഡ് ദ ഓസ്കാര് ഗോസ് ടു. സിനിമ സ്വപ്നം കണ്ടുജീവിക്കുന്ന ഇസഹാക്ക് ഇബ്രാഹിമെന്ന കഥാപാത്രമായി ടൊവിനോ എത്തുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്നു.
സലീം അഹമ്മദ്ദിന്റെ മുന്ചിത്രങ്ങളായ ആദാമിന്റെ മകന് അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി തുടങ്ങിയ ചിത്രങ്ങളേക്കാള് വലിയ ക്യാന്വാസിലാണ് ആന്ഡ് ദ ഓസ്കാര് ഗോസ് ടു ഒരുക്കിയത്. ലോസ് ആഞ്ജലിസ്, കാനഡ, ചെന്നൈ, ബോംബെ, തിരുവനന്തപുരം, കണ്ണൂര് എന്നിവിടങ്ങളിലെല്ലാമായി ചിത്രീകരിച്ച സിനിമ റിലീസിന് മുമ്പേതന്നെ അവാര്ഡ് തിളക്കവുമായി ശ്രദ്ധ നേടി കഴിഞ്ഞു.
രാജ്യാന്തര ചലചിത്രമേളയായ ആല്ബെര്ട്ട ഫിലിം ഫെസ്റ്റിവലില് 4 പുരസ്കാരങ്ങള് സ്വന്തമാക്കിയാണ് ചിത്രം എത്തുന്നത്. കാനഡയില് നടന്ന മേളയില് മികച്ച ചിത്രം, നടന്, സംവിധായകന്, സഹനടി തുടങ്ങിയ നാല് പുരസ്കാരങ്ങളാണ് ആന്ഡ് ദ ഓസ്കാര് ഗോസ് ടു നേടിയത്.
സിനിമ സ്വപ്നംകണ്ട് ഇറങ്ങിത്തിരിച്ച യുവാവിന്റെ പരിശ്രമങ്ങളും യാത്രകളുമാണ് ചിത്രമെന്ന് സംവിധായകന് സലീം അഹമ്മദ്പറഞ്ഞു.
ചെറുപ്പം മുതല് സിനിമ സ്വപ്നംകണ്ട് അതിനായി ജീവിതം പകരംവെച്ച് ഇറങ്ങുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്, നല്ല വിദ്യാഭ്യാസയോഗ്യതകളുള്ളവരും വലിയ ശമ്പളമുള്ള ജോലികളില് ഏര്പ്പെട്ടവരും ഇതില് ഉള്പ്പെടുന്നു. പണവും പ്രശസ്തിയും മാത്രമല്ല സിനിമ ഒരു വികാരമായി നെഞ്ചിലേറ്റിയവരാണ് ഇവരെല്ലാം. അത്തരത്തിലൊരാളാണ് ആന്ഡ് ദ ഓസ്കാര് ഗോസ് ടുവിലെ നായകന് ഇസഹാക്ക് ഇബ്രാഹിമും-സംവിധായകന് വിശദീകരിച്ചു.
ഇസഹാക്ക് സിനിമ സംവിധാനം ചെയ്യാന് തീരുമാനിച്ചപ്പോള് അയാള്ക്ക് മുന്പിലുണ്ടായിരുന്നത് നാട്ടിലെ മൊയ്തുകുട്ടിയുടെ ജീവിതമാണ്. മിന്നാമിനുങ്ങുകളുടെ ആകാശം എന്ന പേരില് ഇസഹാക്ക് ഒരുക്കുന്ന സിനിമയും ആ സിനിമയുമായുള്ള അയാളുടെ സഞ്ചാരവുമാണ് ആന്ഡ് ദ ഓസ്കാര് ഗോസ് ടു പറയുന്നത്.
നാട്ടിലെ മൊയ്തുകുട്ടിയായി സലിംകുമാറും മൊയ്തുകുട്ടിയുടെ ഭാര്യാവേഷത്തില് സറീന വഹാബും എത്തുന്നു.
സിനിമയ്ക്കുള്ളിലെ സിനിമയില് മൊയ്തുകുട്ടിയുടെ വേഷം അവതരിപ്പിക്കുന്ന അരവിന്ദനെന്ന നടനായി ശ്രീനിവാസന് എത്തുന്നു. സിനിമാ ക്യാമാറാമാനെയാണ് ലാല് അവതരിപ്പിക്കുന്നത്.
സിനിമയെ ശക്തമായി പ്രണയിച്ച് അതിനൊപ്പം സഞ്ചരിക്കുന്നവനാണ് ആന്ഡ് ദ ഓസ്കാര് ഗോസ് ടു വിലെ നായകനെന്ന് സലീം അഹമ്മദ്പറഞ്ഞു. ഇരുപത്തഞ്ചു വയസ്സൊക്കെ ആകുമ്പോള് ജീവിതത്തില് എന്തു ജോലിചെയ്യുമെന്ന് ചിന്തിക്കുമ്പോള് സിനിമ തിരഞ്ഞെടുത്തവരല്ല സിനിമാക്കാരില് ഭൂരിപക്ഷവും. ചെറുപ്പം മുതല് സിനിമയെ ഉള്ളില് കൊണ്ടുനടന്ന് അതില് എത്തിച്ചേരണമെന്ന് ആത്മാര്ഥമായി ആഗ്രഹിച്ചവരാണ് അധികപേരും.അവിചാരിതമായി എത്തിപ്പെട്ടവര് വളരെ കുറവാണ്. സ്വപ്നവും കഴിവും ഭാഗ്യവും ഒത്തുചേരുമ്പോഴാണ് ഒരാള് ഈ മേഖലയില് വിജയിക്കുന്നത് സലിം അഹമ്മദ് കൂട്ടിച്ചേര്ത്തു.
അനു സിത്താര, സിദ്ദിഖ്, അപ്പാനി ശരത്, ഹരീഷ് കണാരന്, വിജയരാഘവന്, ജാഫര് ഇടുക്കി, വെട്ടുക്കിളി പ്രകാശ്, ദിനേശ് പ്രഭാകരന്, മാല പാര്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്. അലന്സ് മീഡിയ നിര്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ: മധു അമ്പാട്ടാണ്. ശബ്ദസംവിധാനം: റസൂല് പൂക്കുട്ടി, ഗാനരചന: റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം: ബിജിബാല്
Comments
Post a Comment