Tales that take one back in time, especially to the formative years of school days, can almost always be a winner. But, to make it a movie-long memorable affair, it takes enough of clever, relatable fun elements and smart storytelling. Thanneermathan Dinangal is a story that succeeded in presenting them all, for most parts.
Jaison (Mathew Thomas) likes his classmate Keerthy (Anaswara Rajan), but despises how she admires Ravi sir (Vineeth Sreenivasan), who always takes a dig at him. The youngster works towards winning Keerthy’s heart, but it isn’t easy.
A stirring movie strengthened by the ensemble of young, talented actors who sure have what it takes to be stars in future, Thanneermathan Dinangal is a fun watch. One can’t help but give maximum credit to its actors, who commit to their roles well by presenting the adolescent crushes, relationships and more with utmost naturality.
Mathew Thomas in particular is extremely likeable for his endearing portrayal of Jaison. There is a fluency in his performance, that helps him get even the smallest of the expressions just right. Anaswara Rajan’s talent is no less, and the spirited exchanges of the two leads, the ones who play their friends and even teachers are quite engaging. Even the simplest of scenes featuring their time in the shop drinking watermelon juice and eating puffs are simply fun to watch. Vineeth also appears in an avatar he hasn't tried so far, and plays the fun Ravi sir, quite well.
However, during the portions leading towards the climax, the makers seem confused as to how they want to wrap up the tale. The final portions are over-stretched, and incidents that aren’t as charming or convincing as the first portion is brought in, diminishing the overall impact of the movie. Then again, the film merits a watch for the many cute and funny portions featuring the dilemmas and adorable, natural expressions of Jaison and his friends.
അയ്യോ തീര്‍ന്നോ...സിനിമ ചിരിച്ച് രസിച്ച് ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നങ്ങ് തീര്‍ന്നുപോയാൽ നമ്മള്‍ അറിയാതെ ഇങ്ങനെ പറഞ്ഞുപോകും. ആ ഒരു മൊമന്‍റ്...അതെ അതിവിടെയും സംഭവിച്ചു. സിനിമ തീരല്ലേ തീരല്ലേ എന്നിങ്ങനെ നിനച്ചിരിക്കും നേരം ദാണ്ടെ എൻഡ് ക്രെഡിറ്റ്സ്. അത്തരത്തിൽ അനുഭവപ്പെട്ടിട്ടുള്ള ചുരുക്കം ചില ചിത്രങ്ങളിൽ ഇടം നേടിയിരിക്കുകയാണ് ഈ കൂള്‍ കൂള്‍ 'തണ്ണീർമത്തൻ ദിനങ്ങൾ'.
നല്ല തണുതണുത്ത തണ്ണീര്‍ മത്തൻ ജ്യൂസ് കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉള്ളിലേക്ക് അരിച്ചുകയറി വരുന്ന ഒരു തരം തണുപ്പില്ലേ...ആ അത് കിട്ടും ഈ പടം ഇങ്ങനെ മൊത്തി മൊത്തി നുകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍. പ്ലസ് ടു കാലഘട്ടത്തിലൂടെ കടന്നുവന്ന തലമുറയ്ക്ക് പ്രത്യേകിച്ചും. കാരണം ഇതവര്‍ക്കുള്ളതാണ്. പ്ലസ് ടുകാലത്തെ അല്ലറചില്ലറ പ്രേമവും ജ്യൂസ് കടയിലെ പറ്റും അടിപിടിയും പിക്ക് നിക്കും ഒക്കെ കടന്നുവന്നവര്‍ക്ക് പെട്ടെന്ന് മിന്നുന്ന ഒരു സിനിമ.
ജെയ്‍സന്‍റെ ദു:ഖങ്ങള്‍ നമ്മുടെ സന്തോഷങ്ങള്‍
ഒരു മഴക്കാറോടെയാണ് ചിത്രം തുടങ്ങുന്നത്. മഴക്കാര്‍ മാനത്തെത്തി മഴവരുന്നതോടെ കളിനിര്‍ത്തി മടങ്ങുന്ന കുട്ടികളിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. മഴയോടൊപ്പം ഒരു അടിയും വരുന്നുണ്ട്. ആ സംഭവത്തിന് കാരണമായ സംഭവത്തിലേക്കാണ് പിന്നീട് സിനിമയുടെ യാത്ര. സെന്‍റ്.സെബാസ്റ്റ്യൻ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് പിന്നെ കഥ. അവിടെ ജെയ്സൺ എന്നൊരു കുട്ടിയുടെ ജീവിതമാണ് സിനിമ. അവന്‍റെ മൂന്ന് ദു:ഖങ്ങളിലൂടേയാണ് സിനിമയുടെ സഞ്ചാരം. പക്ഷേ ആ ദു:ഖങ്ങളിലൂടെയുള്ള യാത്ര പ്രേക്ഷകനെ ചിരിപ്പിക്കും.
ജെയ്സന്‍റെ പ്ലസ് വൺ, പ്ലസ് ടുകാലത്തെ ജീവിതം, അവന്‍റെ സുഹൃത്തുക്കള്‍, പ്രണയം, ശത്രുക്കള്‍ ഇതിലൂടെയാണ് സിനിമയുടെ നൂല് കോര്‍ത്തിരിക്കുന്നത്. ജെയ്സന്‍റെ സുഹൃത്തുക്കളായെത്തുന്നവരൊക്കെ ചുമ്മാ കിടുവാണ്. വെടിപ്പായി അവരവരുടെ റോളുകള്‍ അവര്‍ ഭംഗിയാക്കിയിട്ടുണ്ട്. ജെയ്സനായെത്തുന്നത് 'കുമ്പളങ്ങി നൈറ്റ്സി'ൽ ഫ്രാങ്കിയായെത്തിയ മാത്യു തോമസാണ്. ശരിക്കും ജീവിതത്തിൽ ഒരു പ്ലസ് ടുക്കാരനായതിൽ മാത്യു ചുമ്മാ അങ്ങ് ജീവിച്ചിരിക്കുകയാണ് 'തണ്ണീര്‍മത്തനി'ൽ. ഒപ്പം ജെയ്സന്‍റെ പ്രണയിനിയായ കീര്‍ത്തിയും. 'ഉദാഹരണം സുജാത'യിലൂടെയെത്തിയ അനശ്വര രാജനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജെയ്സനും കീര്‍ത്തിയും തമ്മിലുള്ള പ്രണയമുഹൂര്‍ത്തങ്ങളുടെ ക്യൂട്ട്നെസ്സ്. ഹോ...പറഞ്ഞറിയിക്കാനാവില്ല, കണ്ടനുഭവിക്കണം.
രവി പപ്പൻ 'ഷമ്മി'യുടെ എതിരാളിയോ ?
ഒരു ദിവസം ഇവരുടെ സ്കൂളിലേക്കെത്തുന്ന പുതിയ മലയാളം മാഷാണ് രവി പദ്മനാഭൻ. നിമിഷ നേരം കൊണ്ട് സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും കണ്ണിലെ കൃഷ്ണമണിയായി രവി മാഷ്. പക്ഷേ ജെയ്സന്‍റെ ഭാഷയിൽ രവി പപ്പൻ ഭൂലോക ഊടായിപ്പാണ്. ജെയ്സന് മാത്രം അയാളോട് ചൊറിച്ചിലാണ്. രവിമാഷ് പാടുന്ന ഭൂമിക്കൊരു ചരമഗീതം എന്ന ഒഎൻവിയുടെ വിഖ്യാത കവിത കണ്ടും കേട്ടുമിരിക്കുമ്പോള്‍ ജെയ്സന്‍റെ ചരമഗീതമായി അനുഭവപ്പെടും. വിനീത് ശ്രീനിവാസനാണ് രവിമാഷായി എത്തിയിരിക്കുന്നത്. വിനീതിന്‍റെ ഇതുവരെ കാണാത്ത കഥാപാത്രമാണിത്. ഇടയ്ക്കിടെ 'കുമ്പളങ്ങി'യിലെ ഷമ്മിയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ഒരു സൈക്കോ രീതിയിലാണ് ഈ കാഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്. ഏതായാലും ഷമ്മിയോട് കട്ടക്ക് നിൽക്കുന്ന തരത്തിൽ രവി മാഷിനെ മനോഹരമാക്കിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ.
രവിമാഷിനെ സ്നേഹിക്കുന്ന 'മൂക്കുത്തി' താരം ശ്രീ രഞ്ജിനിയും കിടു. സ്കൂള്‍ പ്രിൻസിപ്പലായെത്തിയ ഇര്‍ഷാദ്, കീര്‍ത്തിയുടെ അമ്മയായെത്തിയ നിഷ സാരംഗ്, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, ജെയ്സന്‍റെ ജ്യേഷ്ഠനായെത്തിയ ചിത്രത്തിന്‍റെ സഹ എഴുത്തുകാരൻ കൂടിയായ ഡിനോയ് പൗലോസ്, പേരറിയാത്ത നിരവധി പുതിയ കാലകാരന്മാര്‍ ഇവരെല്ലാം കൂടി നല്ലൊരു രസികൻ ചിത്രമാക്കിയിട്ടുണ്ട് തണ്ണീര്‍ മത്തൻ ദിനങ്ങള്‍ എന്ന് നിസ്സംശയം പറയാം.
'മൂക്കുത്തി' കുത്തി 'തണ്ണീര്‍മത്തൻ' മുളച്ചു
മലയാള സിനിമയിൽ തന്നെ പ്ലസ് ടു കാലത്തെ വിഷയമാക്കി നിരവധി സിനിമകളെത്തിയിട്ടുണ്ടെങ്കിലും അവയ്‍ക്കൊന്നും നൽകാനാകാത്ത ഒരു ഫീൽ...ദത് തരാൻ നവാഗതനായ ഗിരീഷ് എ.ഡി എന്ന സംവിധായകനായിട്ടുണ്ട്. ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഓരോ ഡയലോഗും കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ നമ്മളൊക്കെ പറഞ്ഞിട്ടുള്ള അല്ലെങ്കിൽ പറഞ്ഞുകേട്ട സംഭാഷണങ്ങളായി തോന്നും. അത്ര റിയലിസ്റ്റിക്. 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെ യൂട്യൂബിൽ വിസ്മയിപ്പിച്ച ഗിരീഷിന്‍റെ ആദ്യ മുഴുനീള ചിത്രം പൊളിച്ചു.
പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോണും ഷെബിൻ ബെക്കറും ഷമീര്‍ മുഹമ്മദും ചേര്‍ന്ന് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വെറുതെയല്ലെന്ന് ചിത്രം കണ്ടാലറിയാം. സിനിമയാണെന്ന് തോന്നാത്ത തരത്തിൽ അത്രമേൽ രസമുള്ള വിഷ്വലുകളും ജോമോൻ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുന്നിലെ വിനൂസ് കൂള്‍ബാറിൽ നിന്ന് ഒരു തണ്ണീര്‍ മത്തൻ ജ്യൂസങ്ങ്ട് കാച്ചി നിന്നുകൊണ്ട് ഒരാള്‍ കാണുന്ന കാഴ്ചകള്‍ പോലെ.
ഇതിനകം വൈറലായി കഴിഞ്ഞ ജാതിക്കാതോട്ടവും ശ്യാമവര്‍ണ്ണരൂപിണിയും അടക്കമുള്ള ജസ്റ്റിൻ വര്‍ഗ്ഗീസ്-സുഹൈൽ കോയ ടീം ഒരുക്കിയ പാട്ടുകളും ചിത്രത്തിൽ കൃത്യ സ്ഥാനത്താണ് പ്ലേസ് ചെയ്തിരിക്കുന്നത്. പിന്നെ മറ്റൊരു അടാർ പാട്ടുമുണ്ട്. സിമ്പിള്‍ ആൻഡ് ഹമ്പിളാണ് ജസ്റ്റിൻ ചിത്രത്തിനായൊരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും. 'ദിൽവാനേ ദുൽഹനിയ'യിലെ പാട്ടൊക്കെ രസിക്കും വിധം കൂട്ടിയോജിപ്പിച്ചിട്ടുണ്ട് ജസ്റ്റിൻ. ഷെമീറിന്‍റെ ചിത്രസംയോജനവും പക്കായാണ്.
നമ്മളൊക്കെ ചുമ്മാ സംസാരിക്കുന്ന രീതിയിലാണ് ചിത്രത്തിൽ നര്‍മ്മമൊക്കെ കലര്‍ത്തി സംഭാഷണം ചേര്‍ത്തിട്ടുള്ളത്. അതിനാൽ പക്കാ റിയലിസ്റ്റിക്കായി തോന്നാം. ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള ഒരു സീനിൽ മാത്രമാണ് കുറച്ചെങ്കിലും അതിഭാവുകത്വം അനുഭവപ്പെട്ടത്. പക്ഷേ ഒട്ടും വിചാരിക്കാത്ത തരത്തിലുള്ളൊരു അന്ന്യായ ക്ലൈമാക്സിലൂടെ അതിന്‍റെ പോരായ്മയെ മറികടക്കുന്നുമുണ്ട് ചിത്രം.
വാൽകഷ്ണം: പ്ലസ് ടു കാലം അനുഭവിക്കാത്തവര്‍ക്ക് ചിലപ്പോള്‍ ബാല്യത്തിന്‍റെ ചാപല്യമോ തല്ലുകൊള്ളിത്തരമോ ഒക്കെയായി ചിത്രം അനുഭവപ്പെടാനിടുണ്ട്. പക്ഷേ അവര്‍ പ്രീഡിഗ്രി കാലത്ത് യൂണിഫോമുണ്ടായിരുന്നെങ്കിൽ എന്ന് ഒന്ന് സങ്കൽപ്പിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ !
Nice movies
ReplyDeleteNice movies
ReplyDelete