
Review: Everyone knows about the level of adulteration in the food we consume today and at best, it comes up as a casual remark in our conversations post health department raids. The defaulters in adulteration cases easily get away with fines too. But what about the strains of deadly diseases these ‘food items’ deposit in us? Pattabhiraman tries to educate us about the same, through its eponymous hero who is on a fight against the trend.
Pattabhiraman (Jayaram) is a warrior against food adulteration and on his latest transfer, due to this, to the capital city. His colleagues Valsan (Baiju), Shukoor (Hareesh Kanaran), Suni (Dharmajan) and more enter his life at this point, alongside TV personality Thanuja (Miya) and a hotelier’s daughter Vineetha (Sheelu). Pattabhi is always on guard when it comes to adulteration alerts, and it changes his life in the capital city, as well.
In the first half of the movie, Pattabhiraman serves the story like a feast that looks quite enticing, with its multi-coloured spreads, an engaging plot, interesting revelations, characters and more. It’s great that the film has taken up this socially relevant subject and tries to educate masses on the adverse effects of adulteration. Till the half time, it manages well to keep the viewer interested in the plotline. The film stays on track as far as the core theme is concerned post interval, but it becomes a bland dish made of illogical loopholes and extremely predictable, dramatic twists there on. Often, just as a sequence starts, one can foresee what its leading and even the BGM sounds more comic that thrilling for this reason. The actors also can’t rise above the average script from the second half and by the time the end credits roll, the movie hardly leaves an impact on the viewer despite dealing with a subject with extreme potential.
Food adulteration and its ill effects is a topic that definitely merit serious discussions, but Pattabhiraman’s presentation of the matter isn’t impressive or stirring enough to trigger that in the minds of viewers.
പട്ടാഭിരാമൻ
ജയറാമേട്ടന്റെക തിരിച്ചുവരവ്,
വിന്റേുജ് ജയറാമേട്ടന്‍ ഈസ് ബാക്ക് എന്നൊക്കെ പറഞ്ഞെത്തിയ
നിരവധി ചിത്രങ്ങള്‍ ഈയടുത്ത് കാണുകയുണ്ടായി. പക്ഷേ അതൊന്നും അത്ര രസിപ്പിക്കുന്നതോ
ചിന്തിപ്പിക്കുന്നതോ ആയി തോന്നിയിരുന്നില്ല. പക്ഷേ 'പട്ടാഭിരാമൻ' അങ്ങനെയല്ല. ഭക്ഷണം കഴിക്കുന്നവരെല്ലാം തീര്ച്ചചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം
തന്നെയാണിത്. കാരണം ഇത് അവര്ക്കു ള്ളതാണ്. ഏറെ കാലിക പ്രസക്തമായ ഒരു വിഷയം ഗൗരവപൂർവ്വം
എന്നാൽ ഹാസ്യവും ഉദ്വോഗജനകമായ നിമിഷങ്ങളും ചേർത്ത് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്തുന്ന
രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് 'പട്ടാഭിരാമൻ'.
സംവിധായകൻ കണ്ണൻ താമരക്കുളം ജയറാമിനെ നായകനാക്കി
ഒരുക്കിയിരിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരൊരുമിച്ച് ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ
ഏറ്റവും മികച്ച ചിത്രം ഏതൊന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് 'പട്ടാഭിരാമൻ' തന്നെയാണ്.
വിഷം വേണോ ജീവൻ വേണോ
?
പട്ടാഭിരാമൻ ഉയര്ത്തു
ന്ന ചോദ്യമിതാണ്. ഒരുപാട്ടിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ദേഹണ്ണക്കാരനെന്ന് തോന്നും
ആദ്യകാഴ്ചയിൽ ജയറാം അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന കഥാപാത്രത്തെ കണ്ടാൽ. പക്ഷേ
കക്ഷി ഒരു ഫുഡ് ഇൻസ്പെക്ടറാണ്. സര്വ്വീവസിൽ കയറിയതിന് ശേഷം കയ്യിലിരുപ്പ് കൊണ്ട് ജില്ലകളായ
ജില്ലകളൊക്കെയും സ്ഥലം മാറ്റം മേടിച്ചു കൂട്ടിയ ഒരാളാണ്. ഇക്കുറി സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്
കേരളത്തിന്റെി തലസ്ഥാനമായ പത്മനാഭന്റെ് മണ്ണിലേക്കാണ്. 'നട്ടെല്ലുള്ളവര്ക്കേട സ്ഥലം മാറ്റം ലഭിക്കുകയുള്ളൂ'വെന്നാണ് പട്ടാഭിരാമൻ പോലീസുകാരനായ അളിയനോട് പറയുന്നത്.
Also Read: 'പട്ടാഭിരാമന്‍' സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാശ് തിരിച്ച്
തരും: ഹരീഷ് കണാരന്‍
പട്ടാഭിരാമന് ഭക്ഷണം
കഴിഞ്ഞേ ഉള്ളൂ മറ്റെന്തും. അതിനാൽ തന്നെ ഇതുവരെ വിവാഹവും നടന്നിട്ടില്ല. 42 പ്രാവശ്യത്തെ പെണ്ണ് കാണൽ നടന്നിട്ടും വേളി നടക്കാത്തിന്
പിന്നിലും ഭക്ഷണം തന്നെയാണ്. അങ്ങനെ സ്ഥലം മാറ്റം വാങ്ങി പട്ടാഭിരാമൻ തിരുവനന്തപുരത്തേക്ക്
എത്തുകയാണ്. അവിടെയുള്ള മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടറാണ് വൽസൻ. ബൈജു സന്തോഷാണ് ഈ കഥാപാത്രമായെത്തിയിരിക്കുന്നത്.
വകുപ്പിലെ മറ്റ് ജീവനക്കാരാണ് ഷുക്കൂറും സുനിയും, ഹരീഷ് കണാരനും ധര്മ്മകജൻ ബോള്ഗാുട്ടിയുമാണ് ഈ കഥാപാത്രങ്ങളായെത്തിരിക്കുന്നത്.
ഭക്ഷണത്തെ ദൈവത്തെപ്പോലെ
കാണുന്നയാളായതിനാൽ തന്നെ അഴിമതി ലവലേശമില്ലാതെ ജോലിചെയ്യുന്നയാളാണ് പട്ടാഭിരാമൻ . ജോലിയിലുള്ള
ആത്മാർത്ഥയും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും അതിനാൽ അദ്ദേഹത്തിന് നിരവധി
ശത്രുക്കളെ നേടിക്കൊടുക്കുകയാണ്. അതിനിടെ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട്
സ്ത്രീകളാണ് തനൂജ വര്മ്മായും വിനീതയും. മിയയും ഷീലു എബ്രാഹാമുമാണ് ഈ വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
ത്രില്ലറും കോമഡിയും
സമാസമം; ജയറാമിന്റെന 'പട്ടാഭിരാമൻ'
പട്ടാഭിരാമനെ ഒതുക്കുന്നതിനായി
ഹോട്ടൽ മാഫിയകള്‍ നടത്തുന്ന നീക്കവും അതിന് ബദലായുള്ള പട്ടാഭിരാമൻ എന്ന ഫുഡ് ഇൻസ്പെക്ടറുടെ
നീക്കങ്ങളുമാണ് ചിത്രം. ജനിച്ചുവീഴുമ്പോള്‍ കുഞ്ഞിന് നാവിൽ തൊടുവിക്കുന്ന തേനിൽ മുതൽ
ബേബിഫുഡിലും ജങ്ക് ഫുഡിലും വരെ വിഷം കുത്തിനിറക്കാനാണ് ഭക്ഷണമാഫിയകള്‍ ശ്രമിക്കുന്നതെന്നും
ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതോടൊപ്പം ഓരോ മനുഷ്യനും അധ്വാനിച്ചു സമ്പാദിക്കുന്ന
പണം കൊടുത്തു വിഷം വാങ്ങിക്കഴിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ചില
ആനുകാലിക സംഭവങ്ങളുടെ കൂട്ടുപിടിച്ച് ചിത്രം പറയുന്നുമുണ്ട്.
മത്സരിച്ചഭിനയിച്ച്
ജയറാമും ബൈജുവും
ഈയടുത്തിടെ ഇറങ്ങിയ
ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മികച്ച പ്രകടനമാണ് ജയറാം പട്ടാഭിരാമനിൽ കാഴ്ച വച്ചിരിക്കുന്നത്.
ജയറാമിനൊപ്പം നിൽക്കുന്ന കഥാപാത്രമായി ബൈജുവിന്റെന പ്രകടനവും എടുത്തു പറയേണ്ടതാണ്.
വൈകാരിക മുഹൂർത്തങ്ങളിൽ ഉൾപ്പെടെ ബൈജു അസാധ്യ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഹാസ്യ
രംഗങ്ങളിൽ ധർമ്മജനും ഹരീഷ് കണാരനും രമേഷ് പിഷാരടിയും മികച്ചതായിട്ടുണ്ട്. നായികമാരായ
മിയയും ഷീലുവും തങ്ങള്ക്ക് ലഭിച്ച വേഷങ്ങള്‍
മികച്ചതാക്കിയിട്ടുണ്ട്.
ചിരിയുടെ രുചിക്കൂട്ടുമായി
ജയറാമിന്റൊ 'പട്ടാഭിരാമൻ'
ചിത്രത്തിന്റെി ആദ്യപകുതി
അവസാനിക്കുന്നത് ഒത്തിരി ചോദ്യങ്ങള്‍ ഉയര്ത്തി ക്കൊണ്ടാണ്. രണ്ടാം പകുതിയോടെ കഥാഗതി
ചടുലമാവുകയാണ്. തുടരെതുടരെയുണ്ടാകുന്ന സംഭവവികാസങ്ങള്‍ കൊണ്ട് സംവിധായകന് പ്രേക്ഷകരെ
പിടിച്ചിരുത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ ക്ലൈമാക്സിനോട് അടുക്കുമ്പോള്‍ പെട്ടെന്ന്
സിനിമ അവസാനിപ്പിക്കാനുള്ള ഒരു തിടുക്കം അനുഭവപ്പെടുന്നുണ്ട്. ചെറിയൊരു അവശ്വസനീയത
അവസാനത്തെ ചിലരംഗങ്ങളിൽ കടന്നുകൂടിയിട്ടുള്ളതായി തോന്നി.
ഒത്തിരി ലെയറുകളുള്ള
ചിത്രത്തിന്റെയ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. അബാം മൂവീസിന്റെ്
ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്മ്മിാച്ചിരിക്കുന്നത്. പാര്വലതി നമ്പ്യാര്‍, അനുമോള്‍, തമിഴ് നടൻ ജയപ്രകാശ്, ഹരീഷ് കണാരന്‍, ജനാര്ദ്ദ നന്‍, പ്രേംകുമാര്‍, മാധുരി ബ്രൊഗാൻസ, തെസ്‌നി ഖാന്‍, നന്ദു, ദേവൻ, സായ് കുമാർ, വിജയകുമാര്‍, അബു സലീം,
ജയൻ ചേര്ത്തകല, രമേഷ് പിഷാരടി, സുധീര്‍ കരമന, കലാഭവൻ പ്രചോദ്,
കെഎസ് ഷാജു, ദിനേശ് പണിക്കര്‍, സതി പ്രേംജി, ഇ.എ രാജേന്ദ്രൻ,
ബാലാജി ശര്മ്മ , മായ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ചിത്രത്തിലെ ഗാനങ്ങൾ മനോഹരവും ഇമ്പമുള്ളതുമാണ്. ഗാനങ്ങള്ക്ക് കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്ക്ക് ഈണം പകര്ന്നി രിക്കുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം
നിർവഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. സാനന്ദ് ജോര്ജ്ജി ന്റെസ പശ്ചാത്തലസംഗീതവും രജിത്
കെ.ആറിന്റെര ചിത്രസംയോജനവും സാഹസ് ബാലയുടെ കലാസംവിധാനവും സജി കൊരട്ടിയുടെ ചമയവും മികച്ചതാണ്.
വാല്കംഷ്ണം: ചിത്രം
കണ്ടശേഷം പുറത്തിറങ്ങി ഒരു പഫ്സ് പോലും വാങ്ങി കഴിക്കാൻ തോന്നുന്നില്ല, ശരിക്കും...
Comments
Post a Comment