Skip to main content

Porinju Mariyam Jose

Story: Kattalan Porinju and Jose are friends as thick as thieves. Mariyam and Porinju have an unrequited love story that has Jose invested in fulfilling. Chaos ensues when a skirmish pulls in all three of them in a series of violent outbursts.

Review: Joshiy has proven himself a mass-action hero maker with his movies in yore with Mohanlal, Mammootty and Suresh Gopi. And this time, with a few minor appropriations for the newer times, he runs his 'magic wand' for Joju George. 

Porinju, a good-hearted brute who is out to help everyone, wouldn't allow anything befall his good friend Jose. Trouble brews when Jose gets into a skirmish taking a stand for Mariyam, Porinju's lady-love, that puts a series of violent outbursts in motion.

Porinju Mariyam Jose is a cinema about friendship, love, kinship and guilt. It is also a subtle tribute to the 80s that does not ride on nostalgia. Porinju Mariyam Jose is Joshiy making an 'angry-young man' out of Joju. Nylah as Mariyam, the strong, independent and the 'damsel-capable-of-causing-distress' reminds you of Manju Warriar in Kanmadam. Nylah transformation into the character is evident. And that lack of ease in the character shows. 

Chemban Vinod is truly the star performer here. He comes in with panache and stays the ground as Jose - seamless. Jake's Bejoy's background score and music, with no trace of the 80s, works well with the narrative. The visuals and lighting by Ajay David Kachapilly's are good, especially the Godfather-esque God's-eye shot.

Porinju Mariyam Jose is Joshiy's tribute to the 80s, the time and the movies of the time. Time and again, without being too nostalgic about the time, he pays tribute to Bappi Lahiri's disco, Kishor da's melody, Kamal Hassan, Sridevi and Amitabh Bachchan. By referencing the climax of Moonram Pirai he also subtly hints at the sort of ending you could expect. The plagiarism dispute aside, Porinju Mariyam Jose has a good story at hand from Abhilash Chandran. 

A good cast giving us a reasonably good performance, and a hitmaker, Porinju Mariyam Jose gets tad bit predictable. But one may watch it for the spectacle at offer by the narrative genius and the unrequited love story in the sidelines.



'പൊറിഞ്ചു മറിയം ജോസ്' ഒരു പെരുന്നാളാ... ഒരു പള്ളിപെരുന്നാള് കൂടിയ സുഖം... 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തെ ഈയൊരു ഒറ്റ വാചകത്തിൽ നിര്‍വ്വചിക്കാം. ജോഷി എന്ന ഹിറ്റ് സംവിധായകന്‍ നാല് വര്‍ഷം പതുങ്ങി നിന്നത് വമ്പനൊരു കുതിപ്പിനായിരുന്നുവെന്ന് ചിത്രം കണ്ടാൽ മനസ്സിലാകും. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ പ്രേം നസീര്‍ കാലം മുതൽ തുടങ്ങി നാല് പതിറ്റാണ്ടായി മലയാള സിനിമാലോകത്ത് നിറഞ്ഞ് നിൽക്കുന്ന ജോഷി എന്ന സംവിധായകൻ പ്രേക്ഷ‍കർക്കായി പ്രത്യേകിച്ച് ന്യൂ ജനറേഷനായി ഒരുക്കിയിരിക്കുന്ന ഒരു മാസ് ആൻഡ് ക്ലാസ് വിരുന്നാണ് ചിത്രം. സംവിധായകൻ ജോഷിക്കൊപ്പം ജോജു ജോർജ്ജും ചെമ്പൻ വിനോദ് ജോസും ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ചിത്രം വൻ പ്രതീക്ഷ നൽകിയിരുന്നതാണ്. ആ പ്രതീക്ഷയോടെയാണ് ചിത്രത്തിന് കയറിയതും. പ്രതീക്ഷകളൊന്നും അസ്ഥാനത്തായില്ല. പടം ഒരു പെരുന്നാളാണ്. കാണുന്നവരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന പെരുന്നാള്‍. കൊടുത്ത കാശ് മുതലായി എന്ന് തോന്നിക്കുന്ന മാസ് പടം. പൊറിഞ്ചുവിന്‍റെ മുളയടിയും ജോസിന്‍റെ ഡിസ്കോ ഡാൻസും നമ്മളിൽ പലരും അവിടേയും ഇവിടേയും ഒക്കെ കേട്ടു പരിചയമുള്ള ഒരു കഥ തന്നെയാണ് സിനിമയുടേത്. ശരിക്കും ജീവിച്ചിരുന്ന മൂന്ന് കഥാപാത്രങ്ങൾ തന്നെയാണ് പൊറിഞ്ചുവും ജോസും മറിയവും എന്ന് അണിയറപ്രവർത്തകരും പറഞ്ഞിരുന്നു. പക്ഷേ ജോഷി എന്ന സംവിധായകന്‍റെ മാസ്റ്റർക്രാഫ്റ്റും പുതിയ തലമുറയുടെ സാങ്കേതിക നിലവാരവും ചേരുമ്പോള്‍ കഥ അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ രീതി പ്രേക്ഷകര്‍ക്ക് പുതുമയുള്ള ഒരു അനുഭവം സമ്മാനിക്കുന്നുണ്ട്. രണ്ടര മണിക്കൂറോളമാണ് ചിത്രമുള്ളത്. പക്ഷേ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ കണ്ടിരിക്കാനുള്ള ഒരു മാജിക്ക് സിനിമയ്ക്കുള്ളിൽ ജോഷി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. Also Read: ആരാണ് പൊറിഞ്ചുവും മറിയവും ലിസിയും; താരങ്ങള്‍ പറയുന്നു 1965-ലെ തൃശൂരിലെ ഗ്രാമപ്രദേശം കാണിച്ചുകൊണ്ടാണ് സിനിമയുടെ ആരംഭം. പൊറിഞ്ചു, ജോസ്, മറിയം എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തിലൂടെയാണ് തുടക്കം. കുടുംബമഹിമയുടെ പേരിൽ വിദ്യാലയങ്ങളിൽ പോലും കുട്ടികളെ തരംതിരിച്ച് കാണുന്ന കാലം. അത്തരത്തിലൊരു വിദ്യാലയത്തിലെ ഉറ്റസുഹൃത്തുക്കളാണ് ഇവർ മൂവരും. പക്ഷേ സ്കൂളിൽ നടക്കുന്ന ഒരു സംഭവം കാരണം പൊറിഞ്ചുവും ജോസും പഠനം ഉപേക്ഷിക്കുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീടുള്ള കഥ. ആ മൂന്ന് കുട്ടികളും വളര്‍ന്ന് വലുതായി. നാട്ടിലെ പേരുകേട്ട ചട്ടമ്പിയാണ് ഇപ്പോള്‍ കാട്ടാളൻ പൊറിഞ്ചു, എന്തിനും ഒപ്പം പുത്തൻപള്ളി ജോസുമുണ്ട്. പൊറിഞ്ചുവിന്‍റെ തനി നാടൻ മുളയടിയും ജോസിന്‍റെ ഡിസ്കോ ഡാൻസും ആ നാട്ടിൽ പ്രസിദ്ധമാണ്. ഒപ്പം വെള്ളിനക്ഷത്രം പോലഴകുള്ള ആലപ്പാട്ട് മറിയത്തിന്‍റെ പണപ്പിരിവും. ശവപ്പെട്ടി കഥ പറഞ്ഞാൽ... ശവപ്പെട്ടി സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ശവപ്പെട്ടിയിലൂടെ സിനിമയുടെ ആദ്യപകുതി നീങ്ങുന്നതെന്ന് പറയാം. 1985 -കാലഘട്ടത്തിൽ തൃശൂരിൽ നടക്കുന്ന ഒരു പളളി പെരുന്നാളിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങളിലൂടെയാണ് സിനിമയുടെ ഭൂരഭാഗവും. അതിനിടെ നടക്കുന്ന ചില സംഭവ വികാസങ്ങളും അവയൊക്കെ പൊറിഞ്ചുവിന്‍റേയും ജോസിന്‍റേയും മറിയയുടെയും ജീവിതത്തിൽ വരുത്തുന്ന ചില മാറ്റങ്ങളുമായിട്ടാണ് കഥ മുന്നോട്ട് പോവുന്നത്. ആക്ഷനും പ്രണയവുമൊക്കെ സമാസമം അതിനാടകീയതയില്ലാതെ കോര്‍ത്തിണക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. Also Read: 'പൊറിഞ്ചു മറിയം ജോസ്' ട്രെയിലർ ലോഞ്ച് ചടങ്ങിൽ നിന്ന് ഓരോ രംഗവും പ്രതീക്ഷയ്ക്കപ്പുറത്ത് എത്തിക്കുന്നതിൽ ജോഷി എന്ന സംവിധായകനും കഥയും തിരക്കഥയുമൊരുക്കിയ അഭിലാഷ് എൻ.ചന്ദ്രനും വിജയിച്ചിട്ടുണ്ട്. തുല്യ പ്രധാന്യത്തിലാണ് പൊറിഞ്ചുവിനേയും ജോസിനേയും മറിയയേയും അവതരിപ്പിച്ചിരിക്കുന്നത്. കാച്ചിക്കുറുക്കിയ സംഭാഷണശകലങ്ങളും ചിത്രത്തിനുണ്ട്. അതോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാൻ പോന്ന സ്വാഭാവികമായുള്ള ഹാസ്യ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട്. സ്നേഹം കിട്ടാണ്ടായാൽ നമ്മൾ നമ്മളല്ലാണ്ടാകും, പിന്നെ എല്ലാം ഒരുപോക്കാ...ചിത്രത്തിൽ പൊറിഞ്ചു പറയുന്ന ഈയൊരു വാചകത്തിൽ അയാളുടെ ജീവിതം വായിച്ചെടുക്കാനാവും. ജീവനുള്ള കഥാപാത്രങ്ങള്‍ പൊറിഞ്ചുവായി ജോജുവും ജോസായി ചെമ്പനും മറിയമായി നൈലയും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതോടൊപ്പം ഐപ്പ് എന്ന കഥാപാത്രമായെത്തിയ വിജയ രാഘവൻ, ബാബു എന്ന കഥാപാത്രമായ സുധി കോപ്പ, പ്രിൻസ് എന്ന കഥാപാത്രമായെത്തിയ രാഹുൽ മാധവ് എന്നിവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്. കൂടാതെ സലീം കുമാ‍ർ, നന്ദു, സരസ ബാലുശ്ശേരി, സ്വാസിക, ടി.ജി രവി, സിനോജ് വര്‍ഗ്ഗീസ്, സുര്‍ജിത്ത്, ജയരാജ് വാര്യര്‍, മാലാ പാര്‍വ്വതി, ഐഎം വിജയൻ, കലാഭവൻ നിയാസ്, ഡിസ്നി ജെയിംസ്, ഐഎം വിജയൻ തുടങ്ങിയവരുടെ പ്രകടനവും മികച്ചതാണ്. ഒട്ടുമിക്കവരും തൃശൂര്‍ ഭാഷയാണ് ചിത്രത്തിൽ സംസാരിക്കുന്നത്. വരത്തൻമാര്‍ക്ക് കൊച്ചി ഭാഷയും. Also Read: കിടിലൻ ആക്ഷൻ - മാസ് രംഗങ്ങളുമായി 'പൊറിഞ്ചു മറിയം ജോസ്' ട്രെയിലര്‍ 'ജോസഫ്' എന്ന ചിത്രത്തിലൂടെ അമ്പരപ്പിച്ച ജോജുവിന്‍റെ കാട്ടാളന്‍ പൊറിഞ്ചുവായുള്ള മാസ് പ്രകടനം ആരെയും പിടിച്ചിരുത്താൻ പോന്നതാണ്. മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ദിലീപിനുമൊക്കെ മാസ് പരിവേഷം നൽകിയ ജോഷി എന്ന സംവിധായകൻ ജോജുവിന് നൽകിയിരിക്കുന്നതും അപാരമായി പെര്‍ഫോം ചെയ്യാനുള്ള ഒരു റഫ് ആൻഡ് ടഫ്‌ കഥാപാത്രമാണ്. ജോജു അത് വെടിപ്പായി ചെയ്തിട്ടുമുണ്ട്. മോഹൻലാലിനെപ്പോലെയൊക്കെ ഏറെ അനായാസമായിട്ടാണ് ആക്ഷൻ രംഗങ്ങളൊക്കെ ജോജു കൈകാര്യം ചെയ്തിരിക്കുന്നത്. ചെമ്പൻ വിനോദ് അനായാസമായി ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് മാത്രം കഴിയുന്ന ചില നൃത്തചുവടുകളിലൂടെയും വേതാളനൃത്തം എന്ന പുതിയൊരു സംഭവം അവതരിപ്പിച്ചും ചിരിയും വിങ്ങലും തന്ന് ജോസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനം കവരും. ആലപ്പാട്ട് മറിയം എന്ന നായികാ കഥാപാത്രവും നൈല ഉഷ ഭംഗിയാക്കിയിട്ടുണ്ട്. നായകനൊപ്പം നിൽക്കുന്ന നിരവധി അഭിനയമുഹൂർത്തങ്ങളുള്ള കഥാപാത്രമാണ് നൈലയുടേതും. കൂടാതെ പ്രിൻസ് എന്ന വില്ലൻ കഥാപാത്രമായി രാഹുൽ മാധവ് എന്ന നടൻ അസാധ്യപ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്. കഥപറയും ഫ്രെയിമുകൾ അതിമനോഹരമായ ഫ്രെയിമുകള്‍ ഒരുക്കിയ അജയ് ഡേവിഡ് കാച്ചപ്പിള്ളിയും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കിയ ജെയ്ക്സ് ബിജോയിയും പള്ളിപെരുന്നാള്‍ ബാൻഡ് സംഘവും ചിത്രസംയോജനം നിര്‍വ്വഹിച്ച ശ്യാം ശശീന്ദ്രനും എടുത്തുപറയേണ്ടവരാണ്. പഴയൊരു കാലഘട്ടത്തെ മനോഹരമായ ലോങ് ഷോട്ടുകളും ക്ലോസ്അപ്പുകളും ഹെലിക്യാം ഷോട്ടുകളുമൊക്കെ ചേര്‍ത്ത് ഓരോ നിമിഷവും മികവാർന്ന ഒരു അനുഭവം സമ്മാനിച്ച് പുനസൃഷ്ടിക്കാൻ ഛായാഗ്രഹണത്തിനും കലാസംവിധാനത്തിനും കഴിഞ്ഞിട്ടുണ്ട്. Also Read: പൊറിഞ്ചുവും മറിയവും ജോസും കിടു; കണ്ടിറങ്ങിയവര്‍ പറയുന്നു പേക്ഷകരെ പിടിച്ചിരുത്താൻ പോന്ന എല്ലാ ഘടകങ്ങളുമുള്ള ഒരു സിനിമ തന്നെയാണ് പൊറിഞ്ചു മറിയം ജോസ്. വയലൻസിന്‍റെ കുറച്ച് അതിപ്രസരമുള്ളതൊഴിച്ചുനിര്‍ത്തിയാൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഓരോരുത്തരേയും തിയറ്ററിൽ പിടിച്ചിരുത്താൻ പോന്നതെല്ലാം ചിത്രത്തിലുണ്ട്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ, ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻ, കീര്‍ത്തന മൂവീസ് എന്നിവരുടെ ബാനറിൽ ചിത്രത്തിന്‍റെ നിര്‍മ്മാണ നിര്‍വ്വഹണം റെജിമോനാണ്. ചന്ദ് വി ക്രിയേഷൻസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്. വാല്‍കഷ്ണം: ജോഷി ചതിച്ചില്ലാശാനേ...തിയറ്ററിൽ നിന്നിറങ്ങുമ്പോള്‍ പുറകിലിറിങ്ങി വന്ന ഒരാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു

Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...