Skip to main content

Android Kunjappan




Story: To take care of his stubborn, ailing father while he is away working in Russia, engineer Subhramanian employs a robot. Though initially reluctant, his dad Bhaskara Poduval gradually warms up to the robot, whom the local people name Kunjappan. But, it only complicates things further.

Review: At the heart of most sci-fi films, there is a moral dilemma. And then there is the question on how much technology is too much. When human emotions also get involved in the process, they become touching stories of progress, its pros and cons. Android Kunjappan Version 5.25 gives the taste of an experiment, which offers unforeseen results.

Bhaskara Poduval (Suraj Venjaramoodu) is quite hard to live with, and doesn’t believe in sending his son Subhramanian (Soubin), an engineer by qualification, out of his sight for work. Though the 34-year-old stays obedient for long, one day he decides to take a plunge and accept a job offer at a Japanese company in Russia. And on his first trip back home, he brings along someone new – a robot. Thanks to another set of parallel events, the local people christen the bot, Kunjappan. And his arrival unfolds a new set of events.

In the first half, the story line, which is probably the first-of-its-kind in Malayalam, has so many moments of wonder for the audience. Be it as technology, some refreshing comic bits, novel characterisations, story settings and more, the film impresses. There are many laugh-out-loud sequences. The unconventional thinking behind the linear tale is quite impressive too, making it an unabashed entertainer. The songs, though simple, are also catchy and so are the performances of the lead cast and the new leading lady of the film, Kendy Zirdo. The movie is also embellished with some delightful neighbourhood dynamics that most viewers can easily connect with.

However, the zing of the first half deserts the film post interval. The kind of nemesis created for Kunjappan is impact-less, and the presentation of complications in the situation also emerge a bit dull. The way the climax is fashioned, one also doubts what the intent of the storyteller is. When emotional and programmed minds interact, the film seems to say, things can go haywire resulting in misadventures and so, one must be beware of tech upgrades. Regardless, the manner in which the thought is conveyed isn’t striking enough.

The movie can reward someone with a taste for sci-fi comedies. Just keep the expectations in check.


മലയാള സിനിമയ്ക്ക് പൊതുവെ അന്യമായൊരു ഴോനർ ആണ് സൈ-ഫൈ ഡ്രാമ/എന്റർടൈനർ. സാധ്യതകൾ വിശാലമാണെങ്കിലും കൈ പൊള്ളുമോയെന്ന ഭയം കാരണമാവാം സീനിയർ സംവിധായകർ വരെ ഈയൊരു മേഖലയിലേക്ക് തിരിഞ്ഞ് നോക്കാൻ ധൈര്യപ്പെടാറില്ല. എന്നാൽ ഈയാഴ്ച തിയേറ്ററിൽ എത്തിയിരിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഒന്നാന്തരം സയൻസ് ഫിക്ഷൻ സിനിമയാണ്. ക്ളീൻ എന്റർടൈനർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് ബാലകൃഷ്ണപൊതുവാൾ എന്ന പുതിയ ആളാണ്

വിചിത്രമായ ഒരു ബ്ലെൻഡിങ് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന് വേണ്ടി സംവിധായകൻ ഒരുക്കിയിരിക്കുന്ന സ്ക്രിപ്റ്റ്. സയൻസ് ഫിക്ഷൻ + ശുദ്ധഹാസ്യം + ഫാമിലി സെന്റ്‌മെന്റ്സ് ചേരുവയിൽ ഉടനീളം മുന്നോട്ട് പോവുന്ന സിനിമയിൽ കലങ്ങാതെ കിടക്കുന്നതോ തൊണ്ടയിൽ കുടുങ്ങുന്നതോ ആയ അധികഘടകങ്ങൾ ഒന്നുമില്ല. ഇക്കാരണത്താൽ സിനിമയുടെ ആസ്വാദ്യതയും വർധിക്കുന്നു.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്ക് കൃത്യമായ ഒരു ദേശമുണ്ട് --- പയ്യന്നൂർ. നഗരസഭയിൽ പെട്ട സ്ഥലമാണെങ്കിലും കഥാനായകന്റെ വീടും പരിസരവും കുറച്ച് ഉള്ളിലേക്കാണ്. അതുപോലെ നായകനും അച്ഛനും ജാതിയുണ്ട്. പൊതുവാൾമാരാണ്. എന്തുകൊണ്ട് പൊതുവാൾ എന്നുചോദിച്ചാൽ കൃത്യമായ ഉത്തരമൊന്നുമില്ല. സംവിധായകൻ പൊതുവാൾ ആയതിനാലാവാം. അയാൾക്ക് പരിചിതമായ ജീവിതാന്തരീക്ഷങ്ങൾ പകർത്താൻ സൗകര്യത്തിനാവാം. ഏതായാലും സവർണ്ണതയെ ഉദ്‌ഘോഷിക്കാനല്ല.

നായകനെന്ന് പറയുമ്പോൾ കേന്ദ്രകഥാപാത്രങ്ങൾ മൂന്നാണ്. ടൈറ്റിലിൽ കാണുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരു ഹ്യുമനോയ്ഡ് ആണ്. അതായത് യന്ത്രമനുഷ്യൻ അഥവാ എന്തിരൻ. മുപ്പത്തിനാല് വയസുള്ള എഞ്ചിനിയറിങ് ബിരുദധാരിയായ സുബ്രഹ്മണ്യൻ സൗബിൻ സാഹിറാണ്. സുബ്രഹ്മണ്യന്റെ കിഴവനും പിടിവാശിക്കാരനുമായ അച്ഛൻ ഭാസ്കരപൊതുവാളാണ് സിനിമയിലെ മുത്ത്, സുരാജ് വെഞ്ഞാറമൂട്.

രണ്ട് വയസായപ്പോൾ അമ്മ മരിച്ചു പോയ സുബ്രനും പിന്നീട് വിവാഹം കഴിക്കാതെ അവനെ പരിചരിച്ചു വളർത്തിയ ഭാസ്കര പൊതുവാളും തമ്മിലുള്ള പിതൃപുത്ര ബന്ധത്തിലെ ആർദ്രത പടത്തിന്റെ ഹൈലൈറ്റാണെന്ന് പറയണം. അത് സീരിയൽ ലെവലിൽ വികസിപ്പിക്കാതെ കോമിക്ക് ആയി ട്രീറ്റ് ചെയ്തത് പടത്തിന്റെ ഫ്രഷ്നസ്

അതിനിടയിലേക്കാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വരുന്നത്. കുഞ്ഞപ്പൻ എന്നത് ഹ്യൂമനോയിഡിന് നാട്ടുകാർ ഇട്ടുകൊടുക്കുന്ന വിളിപ്പേരാണ്. അതിനിടയാക്കുന്ന സംഭവങ്ങളൊക്കെ കിടു. ആദ്യ ഘട്ടത്തിൽ കുഞ്ഞപ്പനെ അംഗീകരിക്കാൻ മടിച്ച് കെറുവ് കാട്ടി നടക്കുന്ന പൊതുവാളിന്റെ നിത്യജീവിതത്തിൽ പിന്നീട് കുഞ്ഞപ്പൻ അവിഭാജ്യമായി മാറുന്നു. കുഞ്ഞപ്പനും പൊതുവാളും തമ്മിലെ ബന്ധമാണ് പടത്തിന്റെ അടുത്ത ഹൈലൈറ്റ്.

കുഞ്ഞപ്പൻ ഒരു മനുഷ്യനല്ല റോബോട്ട് ആണെന്ന് സിനിമയുടെ ഒരു ഘട്ടത്തിലും നമ്മൾക്ക് തോന്നുകയേയില്ല. സ്ക്രിപ്റ്റിന്റെ മികവിൽ ഉപരി ഓപ്പോസിറ്റ് നടിച്ച സുരാജിന്റെ മിടുക്ക് കൂടിയാണത്. കുത്തിത്തിരുപ്പുകാരനും പിടിവാശിയുള്ളവനും തെല്ലൊരു കുസൃതിയുമായ മുരത്ത വൃദ്ധനെ വിസ്മയാവഹമായിട്ടാണ് ഉടലിലും ചലനങ്ങളിലും സന്നിവേശിപ്പിച്ചിരിക്കുന്നത്. തന്റെ യാഥാർത്ഥപ്രായത്തിൽ നിന്നും ഇരട്ടിയോളമുള്ള സ്ക്രീൻ ഏജിലേക്കുള്ള ഈ പരകായപ്രവേശം സിനിമയിലെ മറ്റൊരു ഹൈലൈറ്റാണ്.

അങ്ങനെ എണ്ണിയെണ്ണിപ്പറഞ്ഞാൽ ഹൈലൈറ്റുകളുടെ ഒരു മാൾ തന്നെയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമ (ഹൈലൈറ്റ് മാൾ!). കട്ടയ്ക്ക് കട്ട നിൽക്കുന്ന സുരാജിന്റെ എനർജിലെവലും ക്വിക്ക് വിറ്റുകളും. സൈജുകുറുപ്പിന്റെ പ്രസന്നൻ. റഷ്യൻ ലൊക്കേഷൻ. ജപ്പാൻകാരി ഹിറ്റോമി ആയി വരുന്ന അരുണാചലുകാരി നായിക. സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന നാട്ടുകാർ. സാഹചര്യങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും തിയേറ്ററിൽ ഉയരുന്ന പ്രസാദാത്മകമായ പൊട്ടിച്ചിരി. ക്യാമറ ബിജിഎം --- അങ്ങനെ സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ എണ്ണിയെണ്ണി പറയാം. അപ്പോൾ നെഗറ്റീവ് തെല്ലുമില്ലേ എന്ന് ചോദിക്കും. ക്ളൈമാക്സ് തെല്ലൊരു ക്ളീഷേ ആയില്ലേ എന്നു വേണമെങ്കിൽ ആരോപിക്കാം; അത്രതന്നെ. വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന ഒരുക്ളീൻ എന്റർടൈനർ എന്ന് അടിവര

Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...