About a decade ago, Noushad Ibrahim shone bright on stages across Kerala with his scintillating performance as ‘Thacholi Othenan’ in the eponymous play produced by Pookode Kalayalam.
The play about the warrior from Kadathanadu was staged around 650 times over a couple of years. A well-written – by Jayan Thrirumana – and well-directed —by Manoj Narayanan — play, it is difficult to imagine if it would have been as effective without Noushad. One still recalls watching him transform into Othenan and bowling the full house over at the Town Hall in Kozhikode on a September night all those years ago.
Noushad’s performance fetched him the Kerala Sangeetha Nataka Akademi's award for the best actor in 2009. He went on to enact more memorable roles in plays, like that of Mallan in Nellu, all the while nursing another ambition - to make a film.
That wish has now come true. Odunnon, the feature film he directed is ready for release.
“My original plan was to make a short film, about a man who believes his family is cursed by snakes, but when I narrated the plot to cinematographer Naushad Sherif, he said it had the potential to be made into a feature,” says Naushad. “I felt what he said was right and wrote a script for a longer film, running into nearly two hours.”
He didn’t cast himself in the role of the hero. “That would have put too much stress on me, so I cast Santhosh Keezhattoor,” Naushad says. “I did a smaller role, though. That meant the film could feature as many five artistes who won the Sangeetha Nataka Akademi awards for acting – Shivaji Guruvayoor, Rajesh Sharma, my wife Jaya Noushad, Santhosh and me.”
Completing the film took longer than he expected, to. “We had run into some problems about the use of animals for filming ,” says Noushad. “We had got the permissions earlier, but still it took some time to get the final clearance. Using computer graphics was an option, but to use quality stuff would have been expensive and our budget was low.
The film is produced by V. Sathyan, Sumesh Vaishakh and Shamage Vatakara. “Before its release, we plan to show it at festivals,” he says. “We had a preview of the film at Kozhikode recently. I was happy to find that it was received well.”
Noushad has begun work on the script of his second film. “It will be a commercial one,” he says. “My plan is to make a film that will have many elements of fantasy elements . I hope to finish the writing part soon.”
And writing has been something that has always enjoyed, like acting. “Even while I was acting on the stage night after night, I found time to write,” he says. “I used to write for television and advertising. I have written the script for a series of ad spots for Mohanlal, who, incidentally, has dubbed for Odunnon.”
As for his next role on stage, he says he is keen about an adaptation of Achanum Bappayum, a National-Award winning film directed by K.S. Sethumadhavan in 1972. “I want to continue to act in plays,” he says. “And I want to direct more films too. I hope to do both.”
ഭയം ചിന്തകളിൽ ഇരുട്ട് നിറക്കും. കാഴ്ചകളെ കുപ്പിച്ച് കളയും
പുഞ്ചിരിയെ കവർന്നെടുക്കും ഭയം നിങ്ങളല്ലാതാക്കും. ഓടുന്നോൻ എന്ന
ചലച്ചിത്രത്തിന്റെ ആദ്യത്തിൽ തന്നെ മോഹൻലാലിന്റെ ശബ്ദത്തിലൂടെ പ്രേക്ഷകന്റെ
കാതുകളിലേക്ക് വരുന്നത് ഈ വാചകങ്ങളാണ്. ഭയത്തെക്കുറിച്ചാണ് ഓടുന്നോൻ
സംസാരിക്കുന്നതെന്ന സൂചനയാണ് ആദ്യം തന്നെ പ്രേക്ഷകന് നല്കുന്ന വരികളാണിവ.
നമ്മുടെ ചുറ്റുപാടിൽ നിന്നും എടുത്ത കഥാതന്തുവിലൂടെ തന്നെയാണ്
ഓടുന്നോനിലെ പ്രധാന കഥാപാത്രമായ പപ്പന്റെ (സന്തോഷ് കീഴാറ്റൂർ) കഥയും
സഞ്ചരിക്കുന്നത്. നമ്മുടെ എല്ലാം ചിരപരിചിതമായ ഒരന്തരീക്ഷം തന്നെയാണ് കഥ
പറച്ചിലിനായി തിരക്കഥാകൃത്തും സംവിധായകനും തിരഞ്ഞെടുത്തിരിക്കുന്നത്.
പപ്പയുടെ ചെറുപ്പത്തിൽ വീട്ടിൽ വന്ന പാമ്പിനെ പപ്പന്റെ അച്ഛൻ
തല്ലിക്കൊല്ലുന്നത്. ഇതോടു കൂടി കുടുംബത്തിനൊന്നാകെ നാഗ കോപം വരുമെന്ന്
നാട്ടുകാരും വീട്ടുകാരും ഒന്നാകെ പപ്പന്റെ കുടുംബത്തെ പറഞ്ഞു
വിശ്വസിപ്പിക്കുന്നു. എന്നാൽ ഉത്സവപറമ്പുകളിൽ കളിപ്പാട്ട വിൽപന ക്കാരനായ
അച്ഛൻ ഇത് ഗൗനിക്കാതെ കച്ചവടത്തിനായി പോകുന്നു.
തിരിച്ചു വരുന്ന വഴിക്ക് അച്ഛനെ പാമ്പുകടിക്കുകയും അയാൾ മരണപ്പെടുകയും
ചെയ്യുന്നു. ഇതോടു കൂടി പപ്പന്റെ ഭയം ഇരട്ടിക്കുകയാണ്. അതു കഴിഞ്ഞ്
കുറച്ച് മാസങ്ങൾക്കു ശേഷം അവന്റെ അമ്മയും മരണപ്പെടുന്നു. ഇതോടെ പപ്പൻ
എന്നെന്നേക്കുമായി പേടിയുടെ ലോകത്തകപ്പെടുകയാണ് . തന്നെത്തേടിയും
എപ്പോഴെങ്കിലും പാമ്പ് വരുന്ന ഭയത്തിൽ പപ്പൻ പിന്നീടങ്ങോട്ട് നടക്കുകയല്ല.
ഓടുക തന്നെയാണ്. അങ്ങനെയാണ് പപ്പൻ ഓടുന്നോനാകുന്നത്.
എല്ലാ മനുഷ്യരുടെയും വൈകാരികാനുഭവങ്ങളിൽ പ്രഥമ സ്ഥാനത്ത്
നിൽക്കുന്നതാണ് ഭയം. ഇത് നമ്മെ പലപ്പോഴും പക്വതയുടെ ലോകത്തേക്കും
വീണ്ടുവിചാരത്തിലേക്കുമെല്ലാം കൊണ്ടു പോകുമെങ്കിലും നാമറിയാതെ നമ്മുടെ
മാനസികനിലയെ അവതാളത്തിലാക്കുന്ന അവസ്ഥയിലേക്കും അത് കൊണ്ടു
ചെന്നെത്തിക്കാം. ഇത്തരം ഒരവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ്
സന്തോഷിന്റെ പപ്പൻ. അഞ്ച് വയസ്സ് മുതൽ അൻപത്തി അഞ്ച് വയസ്സുവരെ പാമ്പിനെയും
പേടിച്ച് യഥാർത്ഥ ജീവിതത്തോട് അകലം പാലിച്ച വ്യക്തിയാണ് ഇതിലെ കഥാപാത്രം.
ബന്ധുക്കളോ മിത്രങ്ങളോ ഇല്ലാതെ എവിടെ നിന്നോ നാട്ടിലെത്തിയ ഇയാൾക്ക്
ഗ്രാമത്തിലെ സ്ക്കൂളിലെ പ്രധാനാധ്യാപകനാ (ശിവജി ഗുരുവായൂർ) ണ്
തുണയായെത്തുന്നത്.
ഭക്ഷണവും വസ്ത്രവും മാത്രമല്ല പിന്നീട് ഒരു പെൺകുട്ടിയെ ഇയാളുടെ ജീവിത
സഖിയായി പോലും കണ്ടെത്തുവാൻ വേണ്ട സഹായം പോലും ചെയ്തു കൊടുക്കുന്നതും
മാഷും ഭാര്യയുമാണ് - എന്നാൽ കല്യാണം കഴിഞ്ഞിട്ടും പപ്പന്റെ പേടിയും
ഒറ്റപ്പെടൽ ബോധവും മാറുന്നില്ല. അത് ദിനേന കൂടി വരികയായിരുന്നു. ഇതിനിടക്ക്
പപ്പന്റെ ഭാര്യ ഓട്ടിസ ബാധിതനായ ഒരു കുട്ടിയെ പ്രസവിക്കുന്നതോടെ
കുടുംബത്തിന്റെ ഉത്തരവാദിത്വം ഒറ്റക്ക് നോക്കി നടത്തിയിരുന്ന ഭാര്യയെ
കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
എന്നാൽ പപ്പന്റെ പേടിയാകട്ടെ ന്റെ മോനെ പാമ്പ് കടിക്കുമോ എന്നത് മാത്രമായി
കൂടിക്കൊണ്ടിരിക്കുകയാണ്. വിശ്വാസവും അന്ധവിശ്വാസവും
കൂടിക്കുഴഞ്ഞിരിക്കുന്ന ഒരു വിഷയത്തെയാണ് നൗഷാദ് ഇബ്രാഹീം എന്ന സംവിധായകനും
എഴുത്തുകാരനും അവതരിപ്പിക്കുന്നത്. അന്ധവിശ്വാസത്തിൽ നിന്നും
വിശ്വാസത്തിന്റെ അതായത് ബുദ്ധിപരമായ വിശ്വാസത്തിന്റെ തലത്തിലേക്ക്
സിനിമയിലൂടെ.
Comments
Post a Comment