Story: Safar, a shrewd and cunning middle-man in automobile and real estate deals, meets Kamala online. Amidst the biggest deal in his career, Kamala drops in. A perfect day till then, starts spiralling into unforeseen events from there on.
Review : "A woman's biggest strength is that she is a woman," says Safar at a crucial juncture of the cinema. That a woman is often underestimated and that this is her strength is what the character implies. Written and directed by Ranjit Sankar, Kamala is the story of the titular character of much mystique, said in point of view of her encounter with Safar. In a way it holds up a mirror to general misogyny without creating a hullabaloo about it. Why, it may even pass the Bechdel test!
Safar, a high-end middle man dealing in automobile and real estate, is en route his biggest real estate deal and Kamala drops in for an impulsive rendezvous. But as the day proceeds it becomes clear that Kamala is more than she lets on and Safar is in for more than what he bargained for.
Kamala, played deftly by Ruhani Sharma, is the backbone of this narrative. In spite of the lip sync issues that are natural for a non-Malayalam speaking actor, she manages to play her role quite well. But that's the thing. Why did this role need a non-Malayalam speaker isn’t clear. However, Aju Varghese, playing Safar, fits right in. Slowly yet steadily Aju is rebranding himself as an actor outside his comedian persona. Although, it almost feels weird seeing Aju not crack even a single joke, he manages to carry it off quite well, fitting right into this character tailor-made for him. The music by Anand Madhusoodhanan aides the mystery and suspense. Good cinematography and sharp editing, both work in its favour too.
Also, about Kamala, is it a political statement, or a sociological observation or something else? Well, Kamala scratches the surface to be all of that, but doesn't get into the heart of it. The story almost keeps you at the edge with the mystery around the protagonist. But that it seems to move a little slow is what gnaws at your patience, especially because, strategically, audience is placed at a disadvantage of being bereft of adequate clues. Also, spoon feeding the audience with the climax feels a little too unnecessary. Explaining it once is perfect, twice is pardonable, but thrice is an overkill!
Kamala has an edgy story, carried on by a balanced performance by Aju Varghese and Ruhani Sharma. So, catch it this weekend before too many people spoil the suspense for you.
സിനിമയും സംവിധായകനും എല്ലാത്തിനും മേലെ നില്ക്കുന്ന ഒരു കാഴ്ച എന്ത് എന്ന ചോദ്യത്തിന്നുള്ള മലയാള സിനിമയിലെ ഏറ്റവും പുതിയ ഉത്തരമാണ് കമല. താരങ്ങൾക്കും കഥാപാത്രങ്ങൾക്കുമപ്പുറം ഇവിടെ സിനിമക്കും പ്രമേയത്തിനുമാണ് കമലയിൽ ഒന്നാം സ്ഥാനം. സിനിമയിൽ അടിസ്ഥാനപരമായി ആരാണ് രാജാവ് എന്നു ചോദിക്കുമ്പോൾ നമുക്ക് കമല തരുന്ന ഉത്തരം, കണ്ടിപ്പാ ശൊല്ലുങ്കോ, ഇത് താൻ ഡയറക്ടർ പടമെന്നതാണ്. തന്റെ സിനിമയുടെ A to Zനെക്കുറിച്ച് ബോധ്യമുള്ള ഒരു സംവിധായകനെയാണ് ഈ സിനിമ കാഴ്ചയുടെ ആദ്യം മുതൽ നമുക്ക് കാണിച്ചു തരുന്നത്.
ആദ്യാവസാനം ആകാംഷ നിലനിറുത്തുവാൻ സാധിക്കുന്ന സിനിമയാണ് കമല. ഈയൊരു പ്രോക്സിമിറ്റി ആണ് ഈ സിനിമയുടെ ഏറ്റവും വലിയ വ്യതിരിക്തത .ഇതുവരെ നാം കണ്ട സംവിധായകൻ രഞ്ജിത്ത് ശങ്കർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണിത്.ഹോളിവുഡ് ശൈലിയിൽ തീർത്ത സിനിമയാണ് കമല. താരങ്ങൾക്കും കഥാപാത്രങ്ങൾക്കുമെല്ലാമപ്പുറം സിനിമക്ക് അഥവാ തീമിന് കൂടുതൽ ഇംപോര്‍ട്ടൻസ് നല്കുന്ന രീതിയാണ് ഈ ചലച്ചിത്രത്തിന്റെ അടിസ്ഥാനം. ആര് അഭിനയിക്കുന്നു എന്നതിനപ്പുറം, സിനിമ എന്തു പറയുന്നു എന്നതിനോടായിരിക്കും പ്രേക്ഷകൻ കമലയുടെ കാഴ്ചയിൽ കൂടുതൽ അടുത്ത് നിൽക്കുക. മലയാളത്തിലടക്കം ഉണ്ടായ പ്രേത/ ആത്മാക്കളുടെ സിനിമകൾ പലപ്പോഴും ഒരു സയൻ്റിഫിക് ആകാറില്ല. മറിച്ച് ഒരന്ത വിശ്വാസത്തിൻ്റെ തലത്തിലേക്കെത്തുകയാണ് പതിവ്. എന്നാൽ കമല ഇത്തരമൊരു പ്രേതത്തെക്കുറിച്ചുള്ള സയൻ്റിഫിക്ക് സിനിമ എന്ന തോന്നൽ സിനിമ തുടങ്ങി കുറച്ചു കഴിയുമ്പോഴേക്ക് കാഴ്ചക്കാർ അനുഭവിപ്പിക്കുന്നുണ്ട്. ഒരു സയൻസ് ഫിക്ഷനെപ്പോലെ സസ്പെൻസ് നിറഞ്ഞ ത്രില്ലർ മൂവി കാണുന്ന അനുഭൂതിയാണ് ഈ സിനിമ പ്രേക്ഷകന് നല്കുന്ന ഏറ്റവും ആഹ്ലാദകരമായ കാര്യം.
ഒരു സസ്പെൻസസ് ക്രൈം ത്രില്ലറാണ് കമല. എന്ന് വേണമെങ്കിൽ പറയാം. പക്ഷേ നമ്മുടെ സ്ഥിരം ക്രൈം ത്രില്ലറുകളെപ്പോലെയുള്ള പാരമ്പര്യ ട്രീറ്റ്മെൻ്റ് അല്ല ഈ സിനിമയുടേത്. വർത്തമാനകാല നക്സലിസവും പോലീസിൽ വർധിച്ചു വരുന്ന ഏറ്റുമുട്ടൽ കൊലപാതകമടക്കമുള്ള രാഷ്ട്രീയ പ്രശ്നങ്ങളിലേക്കടക്കം സിനിമ അവസാനം കടന്നു ചെല്ലുന്നതാണ് ഇതിനെ കൂടുതൽ സമകാലികമാക്കുന്നത്.
അങ്ങനെ ഒരേ സമയം വിവിധ മാനങ്ങളുള്ള ഒരു സിനിമയായി ഇത് മാറുകയാണ്.
മിനി കൂപ്പറിലടക്കം സഞ്ചരിക്കുന്ന ഒരു വൻകിട റിയൽ എസ്‌റ്റേറ്റ് ബ്രോക്കറാണ് സഫർ (അജു വർഗീസ്), തമിഴ്നാട് അതിർത്തിയിലെ ഒരു ആദിവാസി കോളനി കച്ചവടത്തിനായി ഇയാൾ എത്തുന്നു. എന്നാൽ ഇതേ സമയത്ത് കമല ( റൂഹാനി ശർമ ) എന്ന സുന്ദരിയായ, ഇയാളുടെ ഫേസ്ബുക്ക് ഫ്രണ്ടും ഇവിടെ എത്തുന്നു. ഇവൾക്ക് വേണ്ടി മറ്റെല്ലാം മാറ്റി വെച്ച് സഫർ കാത്തു നിൽക്കുമ്പോൾ, നക്സലൈറ്റുകളുടെ ഉപദേശം മാനിച്ച് ആദിവാസികൾ ഭൂമി കച്ചവടത്തിൽ നിന്ന് പിന്മാറുന്നു. അന്ന് രാത്രി തന്നെ പോലീസ് സി ഐ യും കൊല്ലപ്പെടുന്നു. രാത്രി തന്നെ കമലയെയും കാണാതാകുന്നു. ഇതോടെ ഇതിനു പിന്നിലെയെല്ലാം ദുരൂഹതയെ തേടി പോകുകയാണ് സഫറും രണ്ട് സുഹൃത്തുക്കളും. അത്യധികം ഉദ്വേഗഭരിതമായ സ്വീക്വൻ സുകളിലൂടെയാണ് പിന്നീട് സിനിമ സഞ്ചരിക്കുന്നതാണ് കഥ.
അഭിനേതാക്കളിലെ അന്തർമുഖത്വ (introverted) മുള്ളവരിൽ ചുരുക്കം ചിലരിൽപ്പെട്ടവരാണ് അജു വർഗീസ്. (വ്യക്തിപരമായ അന്തർമുഖത്വമല്ല മറിച്ച് തൻ്റെ നടനത്തിൻ്റെ വൈവിധ്യപൂർണതയെ എപ്പോഴും പുറത്തേക്ക് തുറന്നു വിടാതെ ആവശ്യമുള്ളപ്പോൾ മാത്രം പുറത്തെടുക്കുന്ന രീതിയെയാണ് ഉദ്ദേശിച്ചത് ) ഒരു പക്ഷേ അജുവിൻ്റെ ഈയൊരു വ്യതിരിക്തതയായിരിക്കാം അദ്ദേഹത്തിലേക്ക് സഫർ ' എന്ന ഈ കഥാപാത്രത്തെ കൊണ്ട് ചെന്നെത്തിച്ചിട്ടുമുണ്ടാകുക. അതിനോട് നീതി പുലർത്തി ചെയ്യുവാൻ ഈ നടന് സാധിച്ചിട്ടുമുണ്ട്.
ആവശ്യമുള്ളപ്പോൾ മാത്രം പാട്ട് എന്നതിൽ തൻ്റെ സിനിമയിൽ വാശിക്കാരനാണ് രഞ്ജിത് ശങ്കർ. അത് കമലയിലെത്തുമ്പോഴും നമുക്ക് കാണാം.
എന്തേ മുല്ലേ നീ
വെളുത്തതെന്തോ മെയ്യിൽ വെട്ടം വീണപ്പോൾ
ഞാൻ നിന്നെ തൊട്ടാൽ കറു'ത്തുപോവ്വോ
നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതതാ കോ ?
എന്നാൽ ഞാനൊന്നു തൊട്ടോട്ടോ ഈ വരിക ളിൽ തുടങ്ങുന്ന പാട്ടിൻ്റെ വരികളും ഈണവും വേറിട്ട ഒരു ശ്രവണ സുഖമാണ് നൽകുന്നതെതിൽ രണ്ടഭിപ്രായമില്ല. സാധാരണക്കാരൻ ദൈനംദിനമായി സംസാരിക്കുന്ന ഭാഷയിലേക്ക്, ഒന്ന് കൂടെ വ്യക്തമാക്കി പറഞ്ഞാൽ അങ്ങോട്ടുമിങ്ങോട്ടും വർത്തമാനം പറയുന്ന പച്ച മലയാളത്തിൽ കാര്യങ്ങൾ പറയുകയെന്നതിലേക്ക്, നമ്മുടെ ഗാനങ്ങൾ തിരിച്ചു വരുന്ന കാഴ്ചയെയാണിത് കാണിക്കുന്നത്. പെട്ടെന്നർത്ഥം മനസ്സിലാകാത്ത സംസ്കൃത പദങ്ങൾ ചേരുംപടി ചേർക്കുന്ന പതിവിൽ നിന്ന് നമ്മുടെ പുതിയ പാട്ടുകൾ മാറി വരുന്നുവെന്ന നല്ല സൂചനയെയാണ് അത് കാണിക്കുന്നത്. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ഇതിനും നല്ല പശ്ചാത്തല സംഗീതമൊരുക്കിയതിനും ഏറെ കൈയടികൾ അർഹിക്കുന്നുണ്ട്. എന്നാൽ പശ്ചാത്തല സംഗീതമൊരുക്കിയപ്പോൾ നന്നായെങ്കിലും ഈയടുത്ത് പുറത്തിറങ്ങിയ തമിഴ് സിനിമയായ ആക്ഷനിലെ പിന്നണി സംഗീതത്തെ അത് ഓർമിപ്പിക്കുന്നുണ്ട്. ഇതുപോലെ ജസ്റ്റിൻ ജോസ് എന്ന സൗണ്ട് എഞ്ചിനീയുടെ അതിസൂക്ഷ്മമായ സാങ്കേതിക ഇടപെടലും സിനിമയുടെ ഗൗരവം അതേപോലെ കാഴ്ചക്കാരനിൽ എത്തിക്കുന്നതിൽ നല്ല പങ്കു വഹിച്ചെന്നതും രേഖപ്പെടുത്തട്ടെ.
രണ്ട് മണിക്കൂർ നാലു മിനിറ്റുള്ള സിനിമയുടെ 95 ശതമാന സമയത്തും പ്രേക്ഷകനെ ത്രസിപ്പിച്ചിരുത്തുന്ന സിനിമയാണ് കമല എന്നുള്ളത് സധൈര്യം പറയാം.

Comments
Post a Comment