Story: Havildar Samuel comes to his hometown Cheruthoni with his family for vacation. However, he soon starts gets entangled in certain social issues. Will he find solutions to the problems confronting him and the society?
Review: Filmmakers often use social issues as subjects for their films. In Puzhikkadakan, director Gireesh Nair takes on illegal mining and how it serves as a lucrative business for many in the society.
Chemban Vinod Jose, after his brilliant performance in Jallikattu, makes a quick transformation as a military personnel Samuel, who is also a family man in the film. His home town Cheruthoni and the quarry mafia at the place later makes the calm and composed family man to revolt after his life with his wife Anna (Dhanya Balakrishna), son and mother (Mala Parvathy) turns topsy-turvy overnight.
The film tackles the relevant topic emotionally and is sure to make the audience think, especially with its characters who are relatable laymen.
However, the director doesn’t explore the actor in Chemban Vinod. Though he portrays the caring husband, big brother and son well, the actor doesn’t quite hit home as an emotional father. When Samuel goes through a difficult stage in life, the makers could have enhanced these portions with a few dialogues or emotions rather than just making him look pale. Dhanya does her part well as a lovable wife. Actors Alencier Lopez, Sudhi Koppa and Balu Varghese add comedy to the movie.
Though the first half is slow in pace, the nutmeg groves, tranquil water bodies and the misty hills of Cheruthoni are captured in all their visual delight. The cameo appearance of Jayasurya as a district collector also seems to have a resemblance to a suspended IAS officer in real life. The second half, in which the pale Samuel gets into action and dares to play a life and death game to resolve his issues, had several eventful incidents that added to the social impact of the film.
പൂഴിക്കടകനിൽ ജയസൂര്യ അവതരിപ്പിക്കുന്ന രഘുറാം ഐഎഎസ് എന്ന
കഥാപാത്രത്തിന് നമ്മുടെ ശ്രീറാം വെങ്കട്ടരാമനുമായി ചെറുതല്ലാത്ത
സാമ്യമുണ്ട്. ലുക്കിലും നില്പിലും നടപ്പിലും ബുള്ളറ്റ് യാത്രകളിലുമെല്ലാം
കാണാമിത്. പോരാത്തതിന് ഇടുക്കി ജില്ലാ കളക്ടറുമാണ് കഥാപാത്രം. ശ്രീറാമിന്റെ
വീരസാഹസിക കൃത്യങ്ങൾ മാധ്യമങ്ങൾ പടിപ്പുകഴ്ത്തിയ കാലത്ത് ഡിസൈൻ ചെയ്ത
കഥാപാത്രവും സിനിമയുമാണെന്നത് വ്യക്തം (പഴയ ഓൺലൈൻ പൂഴിക്കടകൻ വാർത്തകളും
റെഫർ ചെയ്യാം). പക്ഷെ തിരുവനന്തപുരത്ത് ഒരു നട്ടപ്പാതിരയിൽ നടന്ന സംഭവങ്ങൾ
ശ്രീറാമിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതോടെ ക്യാരക്ടർ കോമഡിയായി
മാറുന്നു.
കളക്ടറും ആദർശധീരനുമെങ്കിലും ഭാഗ്യത്തിന് രഘുറാം ഐഎഎസ് മുഖ്യ
കഥാപാത്രമല്ല സിനിമയിൽ. അത് പട്ടാളക്കാരനായ സാമുവേലാണ്. ചെമ്പൻ വിനോദ്
ജോസ്. ഹൈറേഞ്ചിലെ ചെറുതോണി ഗ്രാമത്തിലാണ് സിനിമ നടക്കുന്നത്.
പടത്തിലുള്ള മിക്കവാറും കാര്യങ്ങൾ ട്രെയിലറിൽ പറഞ്ഞിട്ടുള്ളത് കൊണ്ട്
സ്പോയിലറിനൊന്നും വല്യ പ്രസക്തിയില്ല. ആദ്യം സാമുവേൽ അതിർത്തിയിൽ
മരിച്ചെന്ന് ഫോൺ വരുന്നതായി സ്ഥലത്തെയൊരു പ്രധാനകക്ഷി കോശിയ്ക്ക് (അലന്സിയർ
) വെളിപാടുണ്ടാവുന്നു. മരണവീടിനെ കോശിയും കൂട്ടരും കോമഡി ആക്കുന്നു.
അതിനിടയിലേക്ക് സാമുവൽ വരുന്നു.
തുടക്കത്തിൽ ഉള്ള ഈ അലമ്പ് കോമഡി മാത്രമാണ് പടത്തിലെ ഏക
എന്റർടൈൻമെന്റ്. ലീവിലെത്തിയ സാമുവലിന്റെ ജീവിതത്തിലെ ചില സംഭവങ്ങളുമായി
സിനിമ വിരസമായി പുരോഗമിക്കുന്നു. ഒടുവിൽ എത്തുമ്പോൾ പരസ്യവാചകത്തിൽ
പറഞ്ഞതുപോലെ 'കോമൺമാൻ വേഴ്‌സസ് സ്റ്റേറ്റ്' എന്ന ഹിറ്റ് ട്രാക്കിലേക്ക്
പടത്തെ കടത്തിവിടുന്നു.
പക്ഷെ, കാര്യക്ഷമമായ ഒരു സ്ക്രിപ്റ്റിന്റെ അഭാവം കാരണം അതും
മുതലെടുക്കാൻ സംവിധായകന് കഴിയുന്നില്ല. ഉദ്യമമൊക്കെ നല്ലതാണ്. പല പടങ്ങളിൽ
ക്ലിക്ക് ആയതുമാണ്. പക്ഷെ പണ്ട് കൊച്ചിൻ ബ്രദേഴ്‌സിലെ സതീഷ് കൊച്ചിൻ പറഞ്ഞ
പോലെ ആത്മാർത്ഥത അടുപ്പത്തിട്ട് വേവിച്ചാൽ കഞ്ഞി ആവില്ലല്ലോ.
ക്യാരക്ടർ ഡിമ്മായാതിനാലോ എന്തോ ചെമ്പന് പതിവ് എനർജി തോന്നുന്നില്ല.
കിടിലനാക്കാനുള്ള സാധ്യതകൾ എമ്പാടുമുണ്ടായിട്ടും ചിതറിപ്പോയ സാമുവലിനെ
വച്ച് അങ്ങേര് എന്ത് ചെയ്യാൻ. ധന്യാ ബാലകൃഷ്ണനാണ് ഭാര്യാ റോളിൽ.
ബാലു വർഗീസ്, വിജയ്ബാബു, സുധി കോപ്പ, മാല പാർവതി തുടങ്ങിയവരും
സിനിമയിലുണ്ട്. ഇടുക്കി പശ്ചാത്തലമായത് കൊണ്ടാവാം മഹേഷിന്റെ പ്രതികാരത്തിന്
ശേഷം ഒരിക്കൽ കൂടി രാജേഷ് മാധവനും അച്യുതാനന്ദനും ഓപ്പോസിറ്റ്
നിൽക്കുന്നത്.
ഗിരീഷ് നായരാണ് സംവിധായകൻ. ഉണ്ണി മലയിൽ കഥ. തിരക്കഥയുടെയും
സംഭാഷണത്തിന്റെയും നേരെ സംവിധായകൻ ഉൾപ്പടെ പലരുടെയും പേര് കാണുന്നു.
പൂഴിക്കടകൻ പ്രയോഗിക്കാൻ വൈഭവമുള്ള ആരും അക്കൂട്ടത്തിൽ ഉണ്ടായില്ലെന്ന്
മാത്രം.
ആവർത്തനം... വിരസം... എന്ന് അടിവര

Comments
Post a Comment