Malayalis still like to watch the nostalgia-induced rustic films from the 90s and even today, there are many attempts on the big screen to bank on this interest. 'Varthakal Ithuvare,' in the first half, comes across as such a film, which is at best the stretched version of a Doordarshan TV serial.
A gold chain goes missing from a house in Pallippuram village. The policemen in the local station also doubt that a new Naxalite is in town. The cops question many, but who is the real culprit in the chain stealing case?
The storyline of the Manoj Nair directorial, which is 121 minutes long, is feeble. It starts very slowly and continues in the same pace. It also seems to have many pointless subplots and shabby romance angles. The absence of a bonafide storyline is the main problem of the movie. The script also gives no scope for any actors, including Vinay Forrt and Siju Wilson to showcase a solid performance.
ന്യൂ ജെൻ മലയാള സിനിമകളിൽ പലതിലും അതിന്‍റെ പേര് മുതൽ തുടങ്ങുകയാണ് അടിച്ചുമാറ്റലുകള്‍. പലപ്പോഴും അതിന്‍റെ ആംഗേലയ, വിദേശ ടച്ചുകൾ കഥ പൂർണമായി മലയാളത്തിലേക്ക് അടിച്ചു മാറ്റുന്നതിലാണ് അത് അവസാനിക്കുന്നത്. ഇത്തരം കോപ്പിയടികൾക്കിടയിലാണ് 'വാർത്തകൾ ഇതുവരെ' എന്ന ടൈറ്റിൽ നമ്മെ വേറിട്ട രീതിയിൽ ആകർഷിപ്പിക്കുന്നത്. ഒരു കാലത്ത് സജീവമായിരുന്ന, ഇത്തരം ഗ്രാമീണ സിനിമകളെയാണ് അത് ഓർമിപ്പിക്കുന്നത്.
മറ്റൊന്ന് സിജു വിൽസൺ എന്ന നടൻ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നുള്ളത് കൂടിയായിരുന്നു. പള്ളിപ്പുറം ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയുടെ കഥ. ഈ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരായ വിനയ ചന്ദ്രന്‍റേയും (സിജു വിൽസൺ) മാത്യൂസിന്‍റേയും (വിനയ് ഫോർട്ട് ) കഥയാണിത്. പരസ്പരം സ്നേഹിച്ചു കൊണ്ട് പാര വെയ്ക്കുവാൻ മത്സരിക്കുന്ന ഇരുവരുടെയും തമാശകളിലൂടെ സഞ്ചരിക്കുന്ന സിനിമ, ഇതിനിടക്ക് സംഭവിക്കുന്ന ഒരു മാല മോഷണത്തോടു കൂടി ഏറെ വേറിട്ട വഴിയിലേക്കെത്തുകയാണ്.
ഇരുവർക്കും ലക്ഷ്യം കാണുവാൻ പറ്റുമോയെന്ന ചോദ്യം ബാക്കി നിർത്തപ്പെടുകയാണവിടെയെങ്കിലും ഒരു പുതുമയിൽ കാര്യങ്ങളെ ബോധ്യപ്പെടുത്തി ഫ്രഷ് നെസ്സ് ഉണ്ടാക്കുവാൻ കഴിയാതെ പോയിരിക്കുന്നു വാർത്തകൾ ഇതുവരെക്ക് എന്ന് ആദ്യമേ പറയാതെ വയ്യ.സിജു വിൽസണെ മലയാളികൾ ഏറെ കണ്ടത് സഹകഥാപാത്രങ്ങളിലൂടെയാണ്. എന്നാൽ അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ തന്നെ തന്‍റെ ആകാര സ്രൗഷ്ടവം കൊണ്ടും സൗമ്യതയാർന്ന പുഞ്ചിരി കൊണ്ടും കാഴ്ചക്കാരന്‍റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന കഥാപാത്രങ്ങളെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് തോന്നിപ്പിക്കുവാൻ സാധിച്ചിട്ടുള്ള നടനാണ് സിജു.
ഇത്തരമൊരു അഭിനയത്തിന്‍റെ മറ്റൊരു വേറിട്ട കാഴ്ചയായി വാർത്തകൾ ഇതുവരെയിലെ വിനയ ചന്ദ്രനെ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. താൻ അഭിനയിക്കുന്ന എല്ലാ ക്യാരക്റ്ററുകളിലും ഒരല്പം എക്സൻട്രിക്കായി എന്നു തോന്നുന്ന വിധത്തിൽ പെരുമാറുന്ന വിനയ് ഫോർട്ടിന്‍റെ ശൈലി. ഈ സിനിമയിലെ മാത്യൂസ് എന്ന പോലീസുകാരനിലും അദ്ദേഹം പ്രയോഗിക്കുമ്പോൾ ഈ പോലീസ് ഏമാന്നും വേറിട്ട ഒരാളായി മാറുന്നുണ്ടെന്നുള്ളതും രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ ഇവർക്ക് മേലെക്ക് വരുന്നത് സൈജു കുറുപ്പ് , ഇന്ദ്രൻസ്, കരമന സുധീർ എന്നിവർ അവതരിപ്പിച്ച വേഷങ്ങളാണ്.
ചുരുക്കത്തിൽ ന്യൂ ജനറേഷൻ സിനിമകളുടെ ഒരു പ്രളയകാലത്ത് മനോജ് നായർ എന്ന സംവിധായകന്‍റെ ഈ വേറിട്ട, എൽദോ ഐസക്കിന്‍റെ ക്യാമറാക്കണ്ണിലൂടെയുള്ള കാഴ്ച എത്രത്തോളം വർത്തമാനകാല പ്രേക്ഷകന് മുന്നിൽ അനുഭവവേദ്യമാകുന്നുവെന്നത് അന്വേഷിക്കുന്നോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിച്ചുവെന്ന് പറയേണ്ടി വരും. പക്ഷേ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ അവതരിപ്പിക്കുന്ന ഒരു ചലച്ചിത്രം മാത്രമായിരിക്കുകയാണ് ഈ സിനിമ.
1990 കളിൽ നടക്കുന്ന സംഭവം നമുക്ക് 2019 ലും അവതരിപ്പിക്കാം. പക്ഷേ അത് സിനിമാറ്റിക്കായിരിക്കണമെന്ന് മാത്രം. അതിന് സാധിച്ചില്ലെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയവും. കഥാതന്തു നന്നായതു കൊണ്ട് കാര്യമില്ല മറിച്ച് അത് പറഞ്ഞ് പ്രതിഫലിപ്പിക്കുന്ന ശക്തമായ ഒരു തിരക്കഥയുടെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കുകയാണ്, ഈ ചലച്ചിത്രം. ഈ സിനിമയുടെ ഫ്രെയിമിൽ നിറഞ്ഞ് കഥാപാത്രങ്ങളുണ്ടെങ്കിലും അവരിൽ പലരുടെയും മുഖം നമുക്ക് പരിചിതരായ താരങ്ങളായതിനാൽ കണ്ടിരിക്കാമെന്നു മാത്രം. അതിനപ്പുറം പലയിടത്തും ഇവരെ കുത്തി തിരുകിയതുപോലെയാണ് അനുഭവപ്പെടുന്നത്. പല സീനുകളിലും സിനിമയുടെ ഇഴച്ചിൽ കാഴ്ചക്കാരനെ മുഷിപ്പിക്കിന്നിടത്തെത്തുക പോലും ചെയ്തിട്ടുണ്ട്.
സൈജു കുറുപ്പെന്ന നടൻ കാഴ്ചവെക്കുന്ന കള്ളൻ ചാൾസ് അഥവാ പോലീസുകാരൻ ഹനീഫയെന്ന വേഷമാണ് ഈ സിനിമയിലെ കഥാപാത്രങ്ങളിൽ ഏറ്റവും രസകരവും നോട്ടബിളായി നില്ക്കുന്നതും. സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന അനേകം രംഗങ്ങളുണ്ട് ഈ സിനിമയിൽ. സിനിമാറ്റിക്കാക്കുവാൻ അത്തരം ചോദ്യങ്ങളെ നാം ഉയർത്താതിരിക്കുമ്പോഴും ജീവിതത്തോട് തൊടാത്ത കൃത്രിമത്വമുള്ള ചിത്രീകരണമാണ് ഈ സിനിമയിലെ പോലീസ് സ്‌റ്റേഷനും പോലീസുകാരെയുമെല്ലാം കാണുമ്പോൾ കാഴ്ചയിൽ പ്രേക്ഷകനനുഭവപ്പെടുന്നത്.
അതു കൊണ്ടു തന്നെ സിനിമയുടെ അവസാനത്തിൽ പ്രേക്ഷകൻ അറിയാതെ പറഞ്ഞു പോകുന്ന വാചകമിതായിരിക്കും; പൂർണമായ കോപ്പിയടി ആയിരുന്നു ഇതിനെക്കാൾ ഭേദം, ഇപ്പോഴത്തെ പല ന്യൂജെൻ മലയാള സിനിമകൾ പോലെ.
എന്നാൽ ഇതിലെ ഗാനങ്ങൾ മനോഹരമാണെന്ന് പറയാതെ വയ്യ. 'കേൾക്കാം..തമ്മിലടികൾ
പൂങ്കുഴലിൻ പൂവിളികൾ.. 'എന്ന പി.ജയചന്ദ്രൻ പാടിയ കൈതപ്രത്തിന്‍റെ വരികളിലുള്ള പാട്ടും ജി.വേണുഗോപാൽ പാടിയ 'അമ്മാനത്താമലയിൽ സ്വപ്നം തേടാം കുന്നേരി പറന്നെന്നുമോ.....
വന്നേറി മണിത്തെന്നലേ...' എന്നീ ഗാനങ്ങൾ പോലും ഒരു കാലത്തെ മലയാള സിനിമയിലെ മെലഡി ഗാനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നതിലേക്കുള്ള ഒരു തിരിച്ചു പോക്കിനെയാണ് 'വാർത്തകൾ ഇതുവരെ'യിലൂടെ വീണ്ടും നമ്മൾ കാഴ്ചക്കാരെ ഓർമപ്പെടുത്തുന്നത്.
Comments
Post a Comment