Skip to main content

Valiyaperunnal






Story: Valiyaperunnal is about money and those who chase it, in desperation and out of greed, and the convergence of these stories

Review: It is often said that until we put ourselves into others’ shoes, we cannot gauge what they are going through. And sometimes, people take a particular path out of desperation, which may change their life forever.

Set in Mattancherry, Shane Nigam-starrer Valiyaperunnal conveys this message, through the lives of Akkar (Shane Nigam) and his friends. Scratch beneath surface and their lives are not as cool as it looks. Their families are debt-ridden, houses are about to perish and they under the threat of local mafias. People wish to lead a decent life, but most of the time, they are denied it. That forces the youngsters into activities they don’t really want to be involved with. Debutant director Dimal Dennis does a good job of looking into their situation.

Shane has effortlessly given life to Akkar, and has some good moves whether in the dance sequences or fights. Himika Bose, who plays his love interest, has limited screen time but is good. Joju George too has a small role, but leaves a memorable performance. But the movie’s highlights are the music by Rex Vijayan and choreography by Kings United Mumbai. The way the makers have combined dance with fight sequences in a song is innovative and good.

Suresh Rajan’s cinematography offers some beautiful views of the coastal area. There are fun cameos by Vinayakan, Soubin and Jinu Joseph. It is also the last movie done by the late Captain Raju who delivered a convincing performance. Dimal has tried to be experimental by adopting a realistic and sometimes spoofy style.

But the three-hour-long movie lacks a solid structure. It has many loose ends with the characters not really fleshed out. It takes a while for viewers to get a sense of the goings on; the writers, Dimal and Thasreeq Abdul Salam, could have trimmed it for a better experience. The first half is slow, except for some humorous bit. The second half too suffers from a sluggish pace, save a few thrilling sequences. It is only towards the end that the basic thread is clear to the audience.

If you are a fan of Shane, dance and action, Valiyaperuunal will be good one-time watch.



രാവിലെ ഒൻപതരയ്ക്ക് വലിയപെരുന്നാള് കാണാൻ ഗോൾഡ് സൂക്കിൽ കയറിയിട്ട് തിരിച്ചിറങ്ങിയപ്പോൾ ഒരുമണിയാവാറായിരുന്നു. മൂന്നുമണിക്കൂർ പത്ത് മിനിറ്റ് സിനിമയുടെ ദൈർഘ്യവും ഇടവേളയും പരസ്യങ്ങളും ഒക്കെയാവുമ്പോൾ മൂന്നരമണിക്കൂർ! ഗോൾഡിൽ ആണെങ്കിൽ മെയിന്റനൻസ് എന്ന പേരിൽ ലിഫ്റ്റുകളും എസ്കലേറ്ററും ഒന്നും പ്രവർത്തിക്കുന്നില്ല. നാലാം നിലയിലുള്ള സ്ക്രീനിലേക്ക് കോണി കയറിയിറങ്ങി. എന്നിട്ട് പോലും വലിയ പെരുന്നാൾ ഒരു മോശം അനുഭവമായില്ല. മൂന്നര മണിക്കൂറിൽ ഒരിക്കൽ പോലും മുഷിച്ചിൽ സമ്മാനിച്ചതുമില്ല.

അതാണ് പറഞ്ഞത് വലിയ പെരുന്നാൾ ഒരു ചെറിയ കളിയല്ല വലിയകളിയാണെന്ന്. പറവയിലും അന്നയും റസൂലിലും സ്റ്റോപ്പ് വയലന്സിലും ഒക്കെ നമ്മൾ കണ്ട ഫോർട്ട് കൊച്ചിയുടെ കുറച്ചുകൂടി വിപുലമായൊരു പതിപ്പ്. ബൃഹദാഖ്യാനം. ഗാംസ്സ് ഓഫ് വസിപ്പൂർ പോലുള്ള സിനിമകളുടെ മിനിയേച്ചർ പതിപ്പ്.

പുതുമുഖമായ ഡിമൽ ഡെന്നീസാണ് വലിയ പെരുന്നാളിന്റെ സംവിധായകൻ. തൻസീഖ് അബ്ദുൽ സലാമിനൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഡിമൽ തന്നെ. പുതുമുഖത്തിന്റെ കയ്യറപ്പ് തെല്ലുമില്ലാത്ത സ്റ്റൈലൻ മെയ്ക്കിംഗാണ് പടത്തിന്റേത്. മാമാങ്കം പോലും തിയേറ്ററുകാരെയും കാണികളെയും ഭയന്ന് രണ്ടര മണിക്കൂറായി ക്രോപ്പ് ചെയ്യുന്നിടത്ത് ദൈർഘ്യമേറിയ ഡീറ്റൈലിംഗിലൂടെ വല്യ പെരുന്നാളിനെ മൂന്നേകാൽ മണിക്കൂർ വലിച്ചുനീട്ടുന്നതിന് ഡിമലിന് തെല്ലും മടി ഉണ്ടാവുന്നില്ല, പേടിയും.

ഒരു വാചകത്തിലോ ഏതാനും വാചകങ്ങളിലോ എടുത്തുപറയാൻ ഒരു കഥയോ പാരമ്പരാഗതമട്ടിൽ വികസിച്ചു വരുന്ന ഒരു കഥാഗതിയോ വലിയപെരുന്നാളിന് ഇല്ല. ഏതാനും വ്യക്തികളുടെ അല്ലെങ്കിൽ ഫോർട്ട് കൊച്ചി പോലൊരു പ്രദേശത്തിന്റെ ഏതാനും കാലത്തെ ജീവിതമാണത്. റിയലിസ്റ്റിക് ആയ ട്രീറ്റ്മെന്റിലൂടെ ആണ് ഡിമൽ സിനിമയെ വേറെ ലെവലാക്കി അടയാളപ്പെടുത്തുന്നത്. ഈ ഏതാനും പേർക്കിടയിലെ നമ്മുടെ കേന്ദ്രകഥാപാത്രമാണ് അക്കർ അഥവാ അക്തർ. സ്വന്തമായി ഡാൻസും പാട്ടും നായികയും പ്രണയവുമെല്ലാമുണ്ടെങ്കിലും അവനും മേല്പറഞ്ഞ സമൂഹത്തിലെ ഒരു കണ്ണി മാത്രം. ജീവിക്കുന്ന സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടു അക്തറെന്ന ക്യാരക്ടറിന് സ്വാഭാവികമായ ഡാർക്ക് ഷെയിഡുകളും അധോലോകത്തിലേക്ക് ചായാനുള്ള പ്രവണതയുമുണ്ട്.

ഒരു ലാർജ് സ്കെയിൽ ഗോൾഡ് റോബറിയോടെയാണ് വലിയ പെരുന്നാളിന്റെ തുടക്കം. സ്വാഭാവികമായും അക്തറും 'ഡൂഡുകളും' അതിൽ പങ്കാളികളാണ്. തുടർന്നുള്ള സിനിമയിലും ഫ്ലാഷ്ബാക്കുകളിലുമായി കവർച്ചയുടെ അന്വേഷണം അന്തർലീനമായി കിടക്കുന്നു. ഒടുവിൽ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളിലൂടെ സിനിമ യൂ ടേൺ അടിച്ചുനിൽക്കുകയും ചെയ്യുന്നു. കൊച്ചിയുടെ അരികുജീവിതവും സംഭാഷണശൈലിയുമെല്ലാം പിടിച്ചെടുക്കുന്നതിൽ സിനിമ നന്നായി വിജയിക്കുന്നു. പേരറിയുന്നവരും അറിയാത്തവരുമായി നൂറുകണക്കിന് കഥാപാത്രങ്ങൾ. നൂറുകണക്കിന് മനുഷ്യരെ വളരെ ലൈവായി സിനിമ ഒപ്പിയെടുത്തിട്ടുണ്ട്.

'നീയൊക്കെ മുംബൈയിലെ ഭായിമാരെ മാത്രമേ കണ്ടിട്ടുള്ളൂ, ഇവിടുള്ള ബാപ്പമാരെ നിനക്കറിയില്ല' എന്നും പറഞ്ഞ് ഖുറൈഷിയുടെ മകനെ വിരട്ടുന്ന ഇക്കാനെ ഒന്നും ജെമ്മത്ത് മറക്കൂല. നായകൻ എന്ന നിലയിൽ ഷെയിനിന്റെ അഴിഞ്ഞാട്ടമാണ് അക്തർ. പൊളി അഥവാ അൽ കിടു. പാട്ടും ഡാൻസും അധോലോകവും മുൻകോപവും മുൻകോപവും കലിപ്പും എല്ലാമുള്ള കൊച്ചിക്കാരൻ അക്കറായി ഷെയിൻ വിലസി മേയുകയാണ്. മേക്കിംഗ് ഓഫ് സൂപ്പർ സ്റ്റാർ എന്നൊക്കെ പറയാം. ക്ളൈമാക്സിലെ അക്കറിന്റെ സംഭാഷണം സമകാലിക സഹചര്യങ്ങളിൽ ഷെയ്‌നിന്റെ മലയാളികളോടുള്ള നിലപാട് പറച്ചിലായും വായിച്ചെടുക്കാം (സിനിമ പണ്ടേ ഷൂട്ട് ചെയ്തതെങ്കിലും).

ജോസഫിലെ ജോസഫിനൊപ്പമുള്ള മൂന്നു പോലീസുകാരിൽ ഒരാളായിരുന്ന ഏലിയാ ജോണിന്റെ മെയിൻ വില്ലൻ ചെമ്പൻ പരീത് ബാബു ആയുള്ള കിണ്ണൻ പെർഫോമൻസ് വലിയ പെരുന്നാളിൽ കാണാം. അതേസമയം ജോജുവിന്റെ റോൾ ചെറുതാണ്. വൈകാരികത കൊണ്ട് അദ്ദേഹം അത് സമ്പനമാക്കുന്നു. വിനായകനായി തന്നെയുള്ള വിനായകന്റെയും ഹനുമന്ത ഷേണായി ആയുള്ള സൗബിന്റെയും ഗസ്റ്റ് റോളുകൾ രസകരമാണ്.

ഹിമിക ബോസാണ് നായിക. ഷെയിനുമൊത്തുള്ള യുഗ്മ – പ്രണയരംഗങ്ങൾ ക്യൂട്ടായിരിക്കുന്നു. മുൻപ് പറഞ്ഞപോലെ പേരറിയുന്നവരേക്കാൾ പേരറിയാത്തവരാണ് സിനിമയിൽ കയറി മേയുന്നത്. ബ്ലാക്ക് ഹ്യൂമറും ഡാർക്ക്‌ ഷെയിഡുള്ള മാർജിനലൈസ്ഡ് ജീവിതങ്ങളും എത്രത്തോളം എല്ലാവർക്കും ഉൾക്കൊള്ളാനാവുമെന്ന് അറിയില്ല. വലിയ പെരുന്നാളിന്റെ വിജയത്തെക്കുറിച്ച് ഒരു പ്രവചനം അതിനാൽ അസാധ്യം. ഇഷ്ടപ്പെടുന്നവർക്ക് നന്നായി ഇഷ്ടമാവും അല്ലാത്തവർ പൊതിയാത്തേങ്ങയും കടിച്ചിരിക്കും.



Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...