From the trailer of C U Soon that dropped less than a week before its release, it was clear that the movie belonged to the genre of screen-based films, such as Searching and Unfriended, whose story unfolds almost entirely through digital screens.
Considering the restrictions imposed during the pandemic, the concept makes practical sense. What Take Off filmmaker Mahesh Narayanan has done is use that experimental concept of technology to tell a hard-hitting socially relevant story inspired by shocking real-life incidents such as trafficking and invasion of privacy, set in two countries and told mainly through three characters who keep you glued to the screens.
The first 20 minutes are pacy and introduce UAE-based Jimmy Kurian (Roshan Mathew) and Anumol Sebastian (Darshana Rajendran) who meet on a dating app and quickly shift their conversations to video calls. Jimmy proposes to Anu on one such call, that also has his mother as part of it. Their first in-person meet-up is when Jimmy brings Anu home after she says she can’t suffer physical abuse at her home anymore. Things go out of control for Jimmy when she goes missing and the police arrest him, forcing his Kochi-based cousin and cyber-security expert Kevin Thomas (Fahadh Faasil) to uncover shocking truths about Anu through her data trail.
Mahesh’s mastery at storytelling is evident from how he keeps the audience guessing throughout the film, which is an intensive experiment tackling an intense subject. The filmmaker, who is also credited as the virtual choreographer, doesn’t get too caught up with using all aspects of technology that he could have and instead keeps it minimal while focusing on letting the story unfold screen by screen. Despite being a screen-based film that is shot mostly indoors, the actors and the way the scenes are filmed add to the tension-filled atmosphere that keep the viewer’s attention from wavering. The central narrative digresses only when Mahesh plugs small details about his characters – such as Jimmy already being in trouble with the law, the reasons for Kevin being abrasive or Anu’s look of disbelief and shock in certain scenes. The denouement especially works for all these reasons as each character goes through a full circle of emotions.
The three main actors play their parts to perfection. Darshana as the coy Anu brings in an earnestness to her role, which is heightened especially when her past is uncovered. Roshan’s character underlines the panic and tension in the film, and the actor aces those scenes. Fahadh as the brusque and impatient Kevin, who is reluctant to snoop into other’s private lives, brings a sense of calm to the proceedings as the movie shifts to investigative mode in the latter portions.
In addition to its final reveal and an emotionally satisfying end, Mahesh also gives a peek into the dynamics of new-age relationships and how easy and normal it is become to track somebody’s life through their data trail. For instance, after Jimmy proposes to Anu over a video call with his mother, the latter asks Kevin to learn more about her through her online history.
C U Soon is a great example of making innovative content, utilising technology and fine storytelling, at a time when budgetary constraints and physical restrictions are forcing filmmakers to think out-of-the-box. For Mollywood’s first film that was made especially for an OTT release and experience, the film sets the bar high.
ലോകം മുഴുവൻ മഹാമാരിയെ നേരിടുന്ന സമയത് ഒരു സിനിമ നിർമ്മിക്കുന്നു. അതും ഭൂരി ഭാഗവും മൊബൈൽയിൽ ഷൂട്ട് ചെയുന്നു. വീഡിയോ കാൾ ചെയ്യുന്നത് പോലെയാകുന്നു സിനിമ. അതിൽ മലയാളത്തിലെ മികച്ച മുൻനിര നടൻമാരായ ഫഹദും റോഷൻ മാത്യു തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് മികച്ച എഡിറ്റരായ മഹേഷ് നാരായണനും. ഇതെല്ലാമായിരുന്നു സീ യു സൂൺ എന്ന സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തിയിരുന്ന ഘടകങ്ങൾ.
90മിനുട്ട് കാഴ്ചക്കാരെ സ്‌ക്രീനിൽ തന്നെ നോക്കിയിരുത്തുന്ന ഒരു വിസ്മയം ആണ് മഹേഷ് നാരായൺ സീ യു സൂൺ എന്ന സിനിമയിലൂടെ കാണിക്കുന്നത്. ജിമ്മി കുര്യനും(റോഷൻ മാത്യു) കെവിനും (ഫഹദ് ഫാസിൽ) കസിൻസാണ്. ഒരു ബാങ്കിംഗ് സെക്റട്ടറിൽ ജോലി ചെയ്യുന്ന ജിമ്മി ടിൻഡർ വഴി അനു സെബാസ്റ്റ്യനെ (ദർശന രാജേന്ദ്രൻ) പരിചയപെടുകയും വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തുടർന്ന് ജിമ്മി നേരിടുന്ന പ്രശ്നങ്ങളും കെവിൻ അവനെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നതുമാണ് സീ യു സൂൺ നമ്മോട് പറയാൻ ശ്രമിക്കുന്നത്.
കേട്ടുമറന്ന ഒരു കഥയാണെങ്കിലും അതിനെ മലയാളത്തിൽ മുൻപ് പറഞ്ഞു ശീലമില്ലാത്ത ഒരു രീതിയിൽ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരെ ശരിക്കും ത്രില്ലടിപ്പിക്കുന്ന ഒരു ത്രില്ലർ മൂവി ആക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഫഹദ്, റോഷൻ, ദർശന എന്നിവർക്ക് പുറമെ മാല പാർവതി, സൈജു കുറുപ്പ്, അമൽഡ തുടങ്ങിയവർ അഭിനയിക്കുണ്ട്. തന്റെ സംവിധാനമികവ് എന്താണെന്നു കാണിച്ചു തരാൻ മഹേഷ് നാരായാണന് സീ യു സൂണിലൂടെ കഴിഞ്ഞു. അതോടോപ്പോം തന്നെ ഗോപി സുന്ദറിന്റെ സംഗീതവും സംവിധായകന്റെ തന്നെ എഡിറ്റിങ്ങും ചിത്രത്തിന് നൽകുന്ന മൈലേജ് കുറച്ചൊന്നുമല്ല. വിർച്വൽ സിനിമട്ടോഗ്രാഫി ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചു എന്നതും സിനിമയുടെ പ്രത്യേകതയാണ്.
മാറ്റം എന്ന അവസ്ഥയെ മുഴുവനായും ഉൾക്കൊള്ളുകയാണ് മലയാള സിനിമയെന്നത് കഴിഞ്ഞ കുറച്ചു കാലമായി സംവിധായകരും നടന്മാരും അവരുടെ സിനിമകളും അടയാളപ്പെടുത്തികൊണ്ടിരിക്കുകയാണ്. വെറും കഥപരമായി മാത്രമല്ല മറിച്ച് ടെക്നിക്കൽ ആയും അവതരണ രീതികൊണ്ടും കാഴ്ചക്കാരെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്താൻ സംവുധായകർ ശ്രമിക്കുണ്ട്. ആ നിരയിൽ അവസനം വരുന്ന സംവിധായകനാണ് മഹേഷ് നാരായൺ.
പ്രണയം, ത്രില്ലെർ, സസ്പെൻസ്, സെന്റിമെൻസ്, തുടങ്ങി മലയാളികളുടെ കമർഷ്യൽ ചേരുവകകൾ എല്ലാം ഉള്ള ഒരു മൂവി ആണ് സീ യു സൂൺ. ഒരുപക്ഷെ ഈ സിനിമ തീയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ഒരു ഫ്ലോപ്പ് ആയിമാറാനുള്ള സാദ്ധ്യതകൾ ഒരുപാടാണ്. പരീക്ഷണ ചിത്രങ്ങളോട് മലയാളികൾക്കുള്ള വിമുഖത മുൻപും പല സിനിമയെയും തിയേറ്ററിൽ ദുരന്തങ്ങളായി മാറ്റിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ആമസോണിൽ റിലീസ് ചെയ്തത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. ഇങ്ങനെയൊക്കെ ആണെകിലും ഒരുകൂട്ടം ആസ്വാതകർക്ക് നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് ആണ് നഷ്ട്ടമായിരിക്കുന്നത്.
ശരിക്കും ഒരു വീഡിയോ കാൾ ചെയ്യുന്ന പ്രതീതിയാണ് കാഴ്ചക്കാരന് അനുഭവപ്പെടുക. വെറും മീഡിയം ഷോർട്ടും ക്ലോസപ്പ് ഷോർട്ടും മാത്രമുള്ളതായിട്ടും കാണിക്കളെ മടുപ്പിക്കാതെ മുഴുവൻ സമയവും എൻഗേജിങ് ആക്കി നിർത്താൻ സംവിധായകന് കഴിയുന്നുണ്ട്. റോഷൻ മാത്യുവിന്റെയും ദർശനയുടെയും പെർഫോമൻസ് എടുത്തു പറയർണ്ടുന്നവ തന്നെയാണ്. മുൻപ് പറഞ്ഞ മടുപ്പിക്കാതിരിക്കുന്നതിനുള്ള ഒരു കാരണം ഇവർ രണ്ടുപേരുടെയും കണ്ണ് കൊണ്ടുള്ള അഭിനയം കൂടിയാണ്. അത്രയ്ക്കു മനോഹരമായിട്ടാണ് അവർ കൈകാര്യം ചെയ്തിരിക്കുന്നത്. ഫഹദിനെ അപേക്ഷിച്ചു നോക്കുമ്പോൾ കെവിൻ എന്ന കഥാപാത്രം വലിയ ബുദ്ധിമുട്ടുള്ളതൊന്നുമല്ല.തന്റെ തനതു ശൈലിയിൽ കെവിനെ ഗംഭീരമാക്കിയിട്ടുണ്ട് ഫഹദ്.
കമ്പ്യൂട്ടർ മോണിറ്ററിൽ കാണുന്ന പോലെയുള്ള സിനിമകൾ ഹോളിവുഡിൽ ധാരാളം ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചത് 2018ൽ പുറത്തിറങ്ങിയ സെർച്ചിങ് ആണ്. പൂർണമായും കമ്പ്യൂട്ടർ സ്‌ക്രീനിൽ കാണുന്നത് പോലുള്ള ഈ ചിത്രം അതിന്റെ കഥപറയുന്ന രീതികൊണ്ടും അവതരണ ശൈലികൊണ്ടും മികച്ചു നിൽക്കുന്നതാണ്. സീ യു സൂൺ പ്രഖ്യാപിച്ചത് മുതൽ സെർച്ചിങ് എന്ന മൂവിയെ പറ്റിയും പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ട്. സെർച്ചിങ്ങിനെ അപേക്ഷിച്ചു സീ യു സൂൺ പ്രേക്ഷകർക്ക് പെട്ടന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ആണ് മഹേഷ് നാരായണൻ അണിയിച്ചൊരുക്കിയത്.
മഹവിപത്തിന്റെ കാലത്ത് നിശ്ചലമായിപ്പോയ സിനിമ ഇൻഡസ്ട്രിയെ ഉയർത്തിയെഴുന്നേൽപ്പിക്കാൻ കേല്പുള്ള ഒരു സിനിമ തന്നെയാണ് സീ യു സൂൺ. ഒരുപക്ഷെ കൊറോണയില്ലെങ്കിൽകൂടി ഈ സിനിമ ഇങ്ങനെയേ അവതരിപ്പിക്കാൻ കഴിയുള്ളു എന്നു എവിടെയോ പറഞ്ഞു കേട്ടിരുന്നു. അതു ശാരിയാണ്. ഈ സിനിമ ഇങ്ങനെയേ പറയാൻ പറ്റുള്ളൂ. ഇങ്ങനെയൊക്കെ ആണെങ്കിലും എല്ലാ കാഴ്ചകരെയും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല സീ യു സൂൺ.
Comments
Post a Comment