Ashokan (Gregory) starts his day by dreaming of his better half and a happy married life. However, in reality, he is a disappointed village office employee with an unlucky horoscope and inferior thoughts about his short stature. Everyone in his age bracket, including his best friend, is married except for him.
Like every bachelor who has crossed ‘the marital age’, Ashokan too is hounded by questions from his villagers and relatives including his cousin Ajayan (Sunny Wayne) who never misses a chance to tease him. Apart from his loving parents, Ashokan is supported by his friends Ratheesh (Krishna Sankar) and Shaiju (Shine Tom Chacko) who stand by him through thick and thin.
Maniyarayile Ashokan has a lot of twists and turns and the movie actually speaks about several beliefs including horoscopes and rituals related to weddings. Ashokan reminds one of Thalathil Dineshan from Vadakkunokkiyanthram who has severe inferiority complexes about his physique. However, the movie has a totally different story to narrate.
Gregory, who became popular through the sitcom Akkarakazhchakal and made his movie debut with ABCD alongside Dulquer Salmaan, has showcased memorable performances in short bursts in films such as 1983. But carrying an entire film as the lead is a whole different game but surprisingly he has done it really well.
The credit has to be shared with the makers of Maniyarayile Ashokan. The well written story and screenplay by Magesh Boji and Vineeth Krishnan has been beautifully made into a charming tale by director Shamzu Zayba. The shots have been smartly captured with the filmmaker using the expressions of Gregory’s co-stars to explain the reaction of the lead actor. And actors such as Vijayaraghavan, Shine Tom Chacko, Sreelakshmi, Krishna Sankar and Anupama Parameswaran do the job of covering up for any weakness of the lead actor, exceptionally well.
The film, which is an hour and 50 minutes long, flows like a heartwarming tale without creating any monotony, thanks to the fresh and green visuals by Sajad Kakku and feel good music by Sreehari K Nair. The movie is also about friendship, onscreen and off it. Dulquer, who has co produced the movie along with Gregory, has done a cameo role in the film. Shine Tom Chacko showcases a fabulous performance and so does Krishna Sankar. Sunny Wayne’s character is witty and annoying but most of all, different from what he has done so far.
Overall, Maniyarayile Ashokan is a slice-of-life story with a genuine dose of humour. In the time of Covid-19, Ashokan and team are bound to help you celebrate the little moments in life in this Onam release.
ഓണം എല്ലായിപ്പോഴും മലയാളികൾക്ക് ആഘോഷം തന്നെയാണ്. അതിപ്പോൾ കൊറോണയല്ല മറ്റെന്തു തന്നെയായാലും ആഘോഷിചിരിക്കും. നാട് ഒരു ദുരന്തം നേരിടുന്നത് മൂലം ഓണം പോലുള്ള ചെറിയ ആഘോഷങ്ങൾ വീടുകളിൽ മാത്രമായി ഒതുങ്ങിപ്പോയി ഇത്തവണ. ഓണക്കാലത്തു കുടുംബങ്ങളുമൊത്ത് ഒരുമിച്ചൊരു സിനിമ തിയറ്ററിൽ കാണുക എന്നത് ശീലമായിരുന്ന മലയാളികൾ ഈ വർഷം ഒടിടി പ്ലേറ്റ്ഫോമുകളിൽ അഭയം പ്രാപിക്കേണ്ടിവന്നു.
മലയാള സിനിമയെ സംബന്ധിച്ച് ഓണം എല്ലായിപ്പോഴും ഏറ്റവും റിലീസ് നടക്കുന്ന സമയമായിരുന്നു. ഒടിടിയുടെ സ്വീകാര്യത കൂടുയതിനാൽ ഈ ഓണംകാലം മലയാള സിനിമയും ഒടിടി തന്നെയാണ് ആശ്രയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിരലിലെന്നാവുന്ന സിനിമകൾ മാത്രമേ റിലീസ് ഉണ്ടായിട്ടുള്ളൂ എന്നത് ചില സിനിമകൾ തിയറ്റർ റിലീസ് ആവശ്യപ്പെടുന്നുണ്ടെന്ന് കാണിക്കുന്നു.
ഓണക്കാലത്തു നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയാണ് മണിയറയിൽ അശോകൻ. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, സുധീഷ് തുടങ്ങിയവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷംസു സായബയാണ്. വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നാണ് നിർമാണം നിർവഹിച്ചത്.
പോക്കമില്ലായ്മ കൊണ്ടും സൗന്ദര്യക്കുറവ് കൊണ്ടും കല്യാണം നടക്കാത്ത അശോകൻ എന്ന ചെറുപ്പക്കാരൻ (ജേക്കബ് ഗ്രിഗറി) ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആണ് മണിയറയിൽ അശോകൻ നമ്മോട് പറയാൻ ശ്രമിക്കുന്ന കഥ. തമാശ റോളുകൾ ചെയ്തു സുപരിചിതനായ ജേക്കബ് ഗ്രിഗരി ആദ്യമായി നായക വേഷം ചെയ്യുന്ന സിനിമയാണിത്.
ഒരുപാട് പോരായ്മകൾ ഉള്ള ഒരു സിനിമയാണ് മണിയറയിൽ അശോകൻ. മലയാളത്തിൽ മുൻപ് പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു വിഷയം പറയാൻ ശ്രമിക്കുകയും എന്നാൽ ആ ശ്രമം അതിന്റെ പൂർണതയിൽ എത്താതിരുന്നതുമാണ് ഏറ്റവും വലിയ പോരായ്മ. മേക്കിങ് മികച്ചു നിന്നപ്പോൾ നല്ലൊരു തിരക്കഥ കെട്ടിപ്പടുക്കുന്നതിൽ അണിയറക്കാർക്ക് പിഴവുപറ്റി.
ഒരു ഫീൽ ഗുഡ് മൂവിക്ക് വേണ്ട എല്ലാ ചേരുവകകളും ഉണ്ടായിരുന്ന ഒരു കഥയ്യായിരുന്നു, പക്ഷെ തിരക്കഥ പാളിപ്പോയത്തോടൊപ്പം ചിലകഥാപാത്രങ്ങളുടെ മാരക എക്സ്പ്രഷൻ ഇടൽ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. അതിൽ നായകൻ ഗ്രിഗറിയും പെടും എന്നത് മറ്റൊരു കാര്യം.സ്ലോമോഷനുകൾ റൊമാന്റിക് സിനിമകൾക്കും സീനുകൾക്കും മികച്ച ഒരു ദൃശ്യഭംഗിയൊരുക്കാറുണ്ട് സാധാരണ. മുൻകാല പല പല ചിത്രങ്ങൾ അതിനുദാഹരണങ്ങളുമാണ്. പക്ഷെ അത്തരം സീനുകൾ ഒരു ശാപമാകുന്നത് മണിയറയിൽ അശോകനിലൂടെ നമുക്ക് കാണാവുന്നതാണ്.
ഒരു ആവറേജ് മൂവിയെ ബൂസ്റ്റ് ചെയ്യാൻ പലപ്പോഴും ഒരു സൂപ്പർ നായകനെ കൊണ്ടുവരുന്നതും അതുവരെയുള്ള ചിത്രത്തിന്റെ മൈലേജ് കൂട്ടുന്നതുമെല്ലാം എല്ലാ സിനിമ ഇൻഡസ്ട്രിയിലും നടക്കുന്നതാണ്. ദുൽഖറും സണ്ണി വെയിനും ഉൾപ്പെടെ മൂന്നു പ്രധാനപെട്ട മുൻനിരതരങ്ങളെ അഥിതി വേഷങ്ങളിൽ കൊണ്ടുവരുന്നുണ്ട് ഈ സിനിമയിൽ. ഒരുപക്ഷെ ദുൽഖർ നിർമതാവയത് കൊണ്ടാവാം. എന്നിരുന്നാലും അതെല്ലാം വേണ്ടരീതിയിൽ ഫലവത്തായില്ല.
മാറ്റത്തിനൊപ്പം നിൽക്കുന്ന മലയാള സിനിമയ്ക്ക് ഒരു സംഭവനയും മണിയറയിൽ അശോകനിലൂടെ ഇല്ല. അധികം പറയാത്ത ഒരു കഥ അവതരണ ശൈലിയിൽ പാളിപ്പോയപ്പോൾ ക്ളീഷെകളും തണുത്ത തമാശകളും സ്ലോമോഷൻ സീനുകളുടെ അതിപ്രസരവും മാത്രമായി ഒതുങ്ങുന്നുണ്ട് സിനിമ. വെറുതെ സമയം കൊല്ലാം, അല്ലാതെ മറ്റൊന്നും ഇല്ല.
Comments
Post a Comment