Skip to main content

Kakshi Amminippilla






               After the era of curvy onscreen beauties, plus-sized women were relegated to comedy roles a long time in our films. It is refreshing to see that filmmakers are starting to tell the stories of women on the heavier side too. But then, how convincingly do they present it? 

NRI Amminipilla aka Shajiit (Ahmed Siddique), a young 'man-child' is in Thalasseri for vacation and his big, joint family decides to marry him off to a girl he hasn't met. All he gets to see is a photo and right from the day of the wedding, he detests his bride Kanthi (Shibla). Everything, from her figure, love for food to joyful shaking of legs at their wedding irritates Amminipilla and to top it all, the shy fellow's family hardly gives them any privacy. A few days after the wedding, he loses it and demands divorce, finding a lawyer in Pradeepan (Asif Ali). From this point, the case takes over the tale. 

At a time when we are fiercely fighting fat phobia, it is great that we have a leading lady who is shown eating guilt-free, least bothered about her size, in this film. What bothers her is not her size, but the fact that her husband can't love her. The film deserves credit for not treading a cliched line of 'mediocre-girl-turns-hot-and-floors-the-guy.' You have seen some of the sequences in movies like Dum Lagake Haisha and Midhunam, but Kakshi Amminipilla tries to stand on its own two feet. There are moments some in the audience might relate to the characters, for example, the one in which Amminipilla explains why he is who he is. Asif Ali's character is very different from the type of roles he has done so far. The performances of all actors are decent, and they also deserve brownie points for trying to sound authentic in the Thalasseri accent, though they haven't always succeeded.

But, there are many sequences in which the story isn't cogent enough. The film tries to establish that Kanthi loves the half-witted Amminipilla who bodyshames her on several occasions. The reason isn't explained very clearly. It may be argued that you can love someone without much reason but in this tale, the absence of its explanation does create a disconnect with Kanthi’s character for the viewer. Even though she isn't trying to look hot for her man, Kanthi is often reduced to an all-bearing naive woman who can't understand 'why a stranger doesn't love her' even after he repeatedly states the reasons out aloud! And in this respect, she isn't very different from certain done-to-death soap opera characters. 

At several points, the movie also looks down upon those who seek divorce with reasons like you either 'have lived together for too long a time or too short a period' to demand it. It is true that in real life, even our legal system dishes out that line often. But, the film fails at showing why the audience should buy into it, and boringly romanticises the idea 'if people spend enough time together issues will disappear.' The humour in the film is mediocre, though Basil Joseph's character gives a few laughs. 

Kakshi Amminipilla might merit the time of those who want to sit back and relax, watching how under-confident guys mess up their lives, the challenges of a plus sized girl, dangers of forcing the ancient concepts of marriage on today's youngsters and how overprotectiveness might ruin your children's lives. 


നവാഗത സംവിധായകൻ ദിൻജിത് അയ്യത്താൻ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇപ്പോൾ തിയേറ്ററുകളിൽ ഓടുന്ന കക്ഷി അമ്മിണിപിള്ള. യുവ ജോഡിയുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഡിവോഴ്സ് നൂലാമാലകളും വ്യത്യസ്തത പുലർത്തുന്ന പ്രമേയമായി ഈ ചിത്രം അവതരിപ്പിക്കുന്നു. ആദ്യമായി ആസിഫ് അലി വക്കീൽ വേഷം കൈകാര്യം ചെയ്യുന്നു എന്നതാണ് ഒരു പ്രത്യേകത. ഇതിലെ ഭാര്യാ ഭർത്താക്കന്മാരായി അഹമ്മദ് സിദ്ധിഖ്, ആങ്കറിങ് രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നു വന്ന പുതുമുഖ താരം ഷിബ്‌ല എന്നിവരെത്തുന്നു.

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്നതിനേക്കാൾ കുഴപ്പിക്കുന്ന ചോദ്യമാണ് ലവ് മാരേജാണോ അറെയ്‌ഞ്ചഡ് മാരേജാണോ നല്ലത് എന്നത്. ഇവിടെ വിഷയം വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച അവരുടെ മകന്റെ വിവാഹമാണ്. ദുബായിക്കാരൻ മകൻ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ അയാൾ പ്രതീക്ഷിക്കാതെ കല്യാണം ഉറപ്പിക്കലും വിവാഹവും സംഭവിക്കുന്നു. മധ്യസ്ഥർ എന്ന നിലക്ക് സ്തുത്യർഹ സേവനവുമായി വരുന്ന കല്യാണ ബ്രോക്കറും പത്തിൽ പത്തു മാർക്കിട്ട് ജാതക പൊരുത്തം നൽകിയ ജ്യോത്സ്യനും ഇടപെട്ടു എന്നത് പിന്നീടങ്ങോട്ട് തെളിവ് സഹിതം ഹാജരാക്കപ്പെടും. താലി കെട്ടാൻ പോകുന്ന പെണ്ണിനെ ടി യുവാവ് കല്യാണ ദിവസം വരെയും കണ്ടില്ല എന്നത് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്ന കാര്യം ചിത്രം രസകരമായി അവതരിപ്പിക്കുന്നുണ്ട്. പ്രേമ വിവാഹവും വീട്ടുകാർ ആലോചിച്ചു ഉറപ്പിക്കുന്നതിനും നിലവിലുള്ള അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ടോ എന്നറിയാൻ കക്ഷി അമ്മിണിപ്പിള്ള ഒരു പരിധി വരെ സഹായിച്ചേക്കാം.

കല്യാണാലോചന വരുമ്പോൾ എല്ലാം അച്ഛനും അമ്മയും അല്ലെങ്കിൽ കാരണവന്മാരും തീരുമാനിച്ചാൽ മതി എന്ന് ലജ്ജയാൽ മുഖം കുനിച്ചു നിലത്തു കാൽനഖം കൊണ്ട് പടം വരയ്ക്കുന്ന 1960-1970 നായികമാരെ ഓർക്കുന്നില്ലേ? പടം വരയും സമ്മതം മൂളലും ഇല്ലെങ്കിലും ഇവിടെ കക്ഷി ഷജിത് അമ്മിണിപ്പിള്ള എന്ന യുവാവിന്റെ അവസ്ഥ സമാനമാണ്. കാന്തി ശിവദാസൻ ഭാര്യയാവുമ്പോൾ വിവാഹ സൽക്കാര വേളയിൽ തുടങ്ങുന്നു ഇയാളുടെ പൊരുത്തക്കേടിന്റെ അസ്കിത. പിന്നെ കാന്തിയുടെ കൂർക്കം വലി മുതൽ വണ്ണം വരെയും അയാളെ അലോസരപ്പെടുത്തുന്നു. നാട്ടിന്പുറത്തുകാരി കാന്തിയായി ഷിബ്‌ലയും ഭർത്താവായി അമ്മിണിപ്പിള്ള എന്ന ഓമനപേരിനാൽ അറിയപ്പെടുന്ന ഷജിത് അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും ഈ ചിത്രത്തിന്റെ ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങളാവുന്നതിന്റെ തുടക്കം ഇവിടെയാണ്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും കക്ഷി അമ്മിണിപ്പിള്ളയെ കാണാവുന്നതാണ്.

കളർ പെൻസിലും ഉടുപ്പും നിക്കറും വാങ്ങി വളർത്തുന്ന പ്രായം മക്കൾക്ക് കഴിഞ്ഞു എന്ന് മനസ്സിലാക്കി കൃത്യമായി സ്വയം അപ്ഡേറ്റ് ചെയ്യാറുണ്ടോ നിങ്ങൾ? മുതിർന്നാലും അവരുടെ ലോകത്ത് നിങ്ങൾ എത്രമാത്രം കൈകടത്താറുണ്ട്? അവരുടെ ഇഷ്ടാനിഷ്ടങ്ങൾ സ്വയം മനസ്സിലാക്കുകയോ അല്ലെങ്കിൽ അവരോടു ചോദിച്ചു മനസ്സിലാക്കുകയോ ചെയ്യാറുണ്ടോ? അങ്ങനെ മക്കളെ മനസ്സിലാക്കാതെ അവർക്ക് നിങ്ങളുടെ താത്പര്യപ്രകാരം ഒരു വിവാഹം നടത്തി കൊടുത്താൽ സംഭവിക്കുന്ന വരും വരായ്കകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതിനൊക്കെയുള്ള ഉത്തരം കക്ഷി അമ്മിണിപിള്ളയിൽ ഉണ്ടാവും.

ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്ന സിദ്ധാന്തപ്രകാരം ലക്‌ഷ്യം മാത്രം കണ്ട്, മുന്നിൽ കാണുന്ന പാത സ്വീകരിക്കുന്ന ഒരു വക്കീലാണോ നിങ്ങൾ? വാദിക്കും പ്രതിക്കും വക്കീൽ ഉണ്ടെന്നിരിക്കെ, വിജയം ഇരുകൂട്ടർക്കും നിർബന്ധം എന്നുമിരിക്കെ ന്യായം ഇല്ലാത്ത പക്ഷത്തെ പിന്തുണച്ചു വാദിച്ചിട്ടുണ്ടോ? അതിൽ ഒരു നിഷ്കളങ്കൻ അല്ലെങ്കിൽ നിഷ്കളങ്ക ബലിയാടാവേണ്ടി വരുന്നതിനെ എത്ര ഗൗരവകരമായി കണ്ടിട്ടുണ്ട്? വിവാഹമോചന കേസ് ഇക്കൂട്ടത്തിൽ വലിയൊരു വിഷയമാണ്. പ്രദീപൻ മഞ്ഞോടി വക്കീൽ എന്ന ആസിഫ് അലി കഥാപാത്രത്തിന് തന്റെ കക്ഷി ഷജിത് അമ്മിണിപ്പിള്ള ആവശ്യപ്പെടുന്ന വിവാഹ മോചനം വാങ്ങി കൊടുത്തേ പറ്റൂ. കക്ഷി ആഗ്രഹിക്കുന്നത് വീണ്ടും വിവാഹം കഴിച്ചു പങ്കാളിക്കൊപ്പം സന്തോഷമുള്ള കുടുംബ ജീവിതം നയിക്കുക എന്നതാണ്. അതിനു ശ്രമിക്കുന്ന പ്രദീപൻ മഞ്ഞോടിയായി ആസിഫ് അലി മികച്ച പ്രകടനവുമായി മുന്നേറുന്നു. ആ വഴിയിൽ മഞ്ഞോടിക്ക് മനുഷ്യത്വത്തിന്റെ കോടതിയിൽ സ്വന്തം മനസാക്ഷിയോട് ഉത്തരം പറയേണ്ടി വരുമോ? നീതിയുടെ കോടതിയിലെ ആ ഉത്തരം എന്തെന്ന് അറിയാൻ കക്ഷി അമ്മിണിപ്പിള്ള കാണുക തന്നെയാണ് ഏക പോംവഴി.

എങ്കിൽ ഒന്നും നോക്കണ്ട. കക്ഷി അമ്മിണിപ്പിള്ളക്ക് ടിക്കറ്റ് എടുത്തോളൂ. അമ്മിണിയും കാന്തിയും ഹണിമൂണിന് പോകുന്ന പോലെ സകുടുബം തിയേറ്റർ വരെ ഒരു ട്രിപ്പ് നടത്തി വരാമെന്നേ.

Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...