Margamkali is the traditional dance form of Kerala Christians, but for director Sreejith Vijayan and team, it is the final game one plays when there is no other way to attain a goal. The romcom, which features Bibin George and Namitha Pramod in the lead, narrates a simple love story of Sachi and Oormila. Both have their own inferiority complexes about their physical appearences.
Sachi belongs to a rich and affluent family. His parents enacted by Shanthi Krishna and Siddique do not want him to work. They want him to be their messenger as they haven’t spoken with each other in the last 20 years due to certain misunderstandings. Sachi also has two friends - Antappan, a drunkard, and Tik Tok Unni, a lassi shop owner who is desperate for love, enacted by Baiju and Hareesh Kanaran, respectively. After a girl named Oormila rejects Unni, he tries to get revenge and seeks Sachi’s help. A love failure victim himself, Sachi begins talking to Oormila, but the twist comes with another Oormila entering his life.
This comedy entertainer, tells multiple love stories at the same time. The love between Sachi’s parents, Tik Tok Unni’s enthusiastic love for the girl whom he meets through an app and the love between two childhood schoolmates. Bibin George, Namitha Pramod, Siddique, Shanthi Krishna and Baiju showcase a decent performance.
Music has been interestingly weaved into the film. Sachi’s father, a music buff keeps playing different instruments every time he appears, and this goes in sync with the situations. Seems like Gopi Sundar and Sreejith have worked together to bring the mood out well.
A one-time watch, written by Sasaankan Mayanad has a few LOL moments. However, the film puts out a lot of conflicting ideas. At one point you see the hero hesitating to write a love letter to help his friend as he says that he wants to woo his girlfriend. Like a hero, Sachi says, “I hate people using slangs like veezhthuka, valakkuka, item and charakku about their romantic partners.” And throughout the movie, we see Sachi’s friends using the same language.
Similarly, the film also puts out a lot of sequences which intend to throw light on the ill effects of body shaming and questions the concepts of beauty. Unfortunately, at the same time, it has a lot of sequences where the sidekicks are being humiliated in the name of colour, shape of their physical features and so on. Sreejith Vijayan’s previous film Kuttanadan Marpappa too had similar sequences. Nevertheless, it would have been nice if he had tried to sort out the confusions on the core idea of the movie with the scribe before filming it.
There is nothing remarkable to speak about the technicalities of the movie, which make for a timepass film but definitely offers nothing for intellectual stimulation.
സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഓര്‍ത്തത് 'പോക്കിരി രാജ'യിലെ മനോഹരൻ മംഗളോദയത്തേയാണ്. കാരണം അങ്ങേരന്ന് പറഞ്ഞപോലുള്ള ട്വിസ്റ്റോട് ട്വിസ്റ്റാണ് സിനിമ മുഴുവൻ. അതിനാൽ എവിടെ എന്ത് പറഞ്ഞാലും ചിലപ്പോള്‍ അത് സ്പോയിലർ ആയിപ്പോകും. അപ്പനും അമ്മയും മക്കളും മുത്തച്ഛനും മുത്തശ്ശിയും വരെ ഫ്ലാഷ് ബാക്ക് പറഞ്ഞുതുടങ്ങിയിട്ടുള്ള മലയാളസിനിമയിൽ ആദ്യമായി ഒരു ഭ്രൂണമാണ് 'മാർഗ്ഗംകളി' എന്ന ഈ സിനിമയിൽ ഫ്ലാഷ് ബാക്ക് പറയുന്നത്. ഭ്രൂണത്തിനെന്ത് ഫ്ലാഷ് ബാക്കെന്ന് ചിന്തിക്കരുത്. നമ്മളൊക്കെ ജനിച്ചതിന് പിന്നിലും ഉണ്ടാകുമല്ലോ ഒരു ഫ്ലാഷ് ബാക്ക്. ഈ ഫ്ലാഷ് ബാക്കിൽ ഭ്രൂണത്തിന് ശബ്ദം നൽകിയിരിക്കുന്നത് സാക്ഷാൽ ദുൽഖർ സൽമാനും. വേറെന്ത് വേണം...താൻ ഭൂമിയിൽ ഭൂജാതാനാകാൻ ഇടയാക്കിയ ഒരാളെ കുറിച്ചുള്ള കഥ പറയുകയാണ് ഭ്രൂണം, അതും അമ്മയുടെ വയറ്റിലിരുന്ന്. ഉള്ളത് പറയാലോ ആകെ മൊത്തം ആനിമേഷനാണെങ്കിലും ഈ ഭ്രൂണത്തിന്റെ കഥപറച്ചിലൊക്കെ യമണ്ടനാണ് കേട്ടോ...
വയലാര്‍ എഴുതുമോ ഇതുപോലെ...
ഫ്ലാഷ് ബാക്ക് തുടങ്ങുന്നത് ഒരു സ്കൂളിലെ കലോത്സവ പരിശീലന കളരിയിൽ നിന്നാണ്. അതിനിടയിൽ ഒരു ക്ലാസ് മുറിയിൽ ഒരു സംഗതി നടക്കുന്നുണ്ട്. ആ സ്കൂളിലെ സകലമാന ആണുങ്ങള്‍ക്കും പ്രേമലേഖനം എഴുതികൊടുക്കുകയാണ് ഒരു വിരുതൻ. അതേ അതാണ് നമ്മുടെ കഥാനായകൻ. സച്ചിദാനന്ദൻ എന്ന സച്ചി(ബിബിന്‍ ജോര്‍ജ്ജ്). സച്ചിക്ക് മുമ്പിൽ റേഷൻ കടയിലേതുപോലുള്ള ക്യൂവാണ്. സച്ചിയെഴുതിയ പ്രേമലേഖനം കൊടുത്താൽ ലൈൻ സെറ്റായിരിക്കുമെന്നാണ് ആ സ്കൂളിലെ സംസാരം. ക്ലാസിലെ അധ്യാപകന് വരെ ഇഷ്ടമുള്ളൊരു ടീച്ചറെ വളക്കാൻ സച്ചിയെഴുതിയ പ്രേമലേഖനം വേണം. പക്ഷേ സച്ചി ഇതുവരെ അവനുവേണ്ടി ഒരു പ്രേമലേഖനമെഴുതിയിട്ടില്ല എന്നതാണ് കഷ്ടം. അങ്ങനെ ഒരുദിവസം തനിക്കൊരു പ്രേമലേഖനം എഴുതി നൽകണമെന്നുപറഞ്ഞ് സച്ചിക്ക് മുമ്പിൽ ഒരു പെൺകുട്ടി എത്തുകയാണ്. അതോടെ തുടങ്ങുകയായ് സിനിമയിലെ ട്വിസ്റ്റുകളുടെ മാരകകളികൾ.
സച്ചിയുടെ മാതാപിതാക്കളാണ് രമണനും ചന്ദ്രികയും. സിദ്ദിഖും ശാന്തികൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. രണ്ടുപതിറ്റാണ്ടായി പരസ്പരം മിണ്ടാത്തവരാണിവര്. അതായത് സച്ചിക്ക് എട്ടുവയസ്സുള്ളപ്പോള്‍ മുതൽ. സച്ചി ഒരു യുവാവായി. ഇപ്പോള്‍ 28 വയസ്സ് പ്രായം. സച്ചിയാണ് വീട്ടിൽ ഇരുവരുടേയും ദൂതൻ. അതായത് സച്ചിയിലൂടെയാണ് ഇവര്‍ പരസ്പരം മിണ്ടുന്നത് തന്നെ. മകനെ ജോലിക്കൊന്നും വിടാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളാണിവര്‍. ഇത്തരത്തിലുള്ള മാതാപിതാക്കളെ കിട്ടാൻ പുണ്യം ചെയ്യണം കേട്ടോ...
സച്ചിക്കൊരു കാമുകിയുണ്ടിപ്പോള്, ജെസ്സി. '96' എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഗൗരി കിഷനാണ് ഈ കഥാപാത്രമായെത്തിയിരിക്കുന്നത്. പക്ഷേ അവരുടെ പ്രണയം ജെസ്സിയുടെ വീട്ടിലറിഞ്ഞതോടെ പാളി. ആ പ്രണയതകര്ച്ചയിലാണ് സച്ചിയുടെ ജീവിതം. ഈ വാട്സപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ കാലത്തും സച്ചിയുടെ പ്രേമലേഖനങ്ങളിലൂടെ തങ്ങളുടെ പ്രണയിനികളെ സ്വന്തമാക്കുന്നവർ നിരവധിയുണ്ട് കേട്ടോ. അവരുടെ ഭാഷയിൽ പറഞ്ഞാൽ സച്ചിയാണ് അവരുടെ ആറ്റം.
സച്ചിക്ക് കുറച്ച് സുഹൃത്തുക്കളുണ്ട്. ടിക് ടോക്ക് ഉണ്ണിയും പിഎ അഥവാ കള്ള് ആന്റപ്പനും ബിലാലും. ഹരീഷ് കണാരനും ബൈജു സന്തോഷും ധർമ്മജനുമാണ് ഈ വേഷം അവതരിപ്പിച്ചിരിക്കുന്നത്. അമ്മയെകെട്ടിപിടിച്ച് അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിനെപ്പോലെ തെങ്ങിനെ കെട്ടിപിടിച്ചേ തെങ്ങ് തരുന്ന കള്ള് മോന്തുകയുള്ളൂ കള്ള് ആന്റപ്പൻ. വൈറൈറ്റി കള്ള് കുടിയുടെ ഉസ്താദ്. പലതരം വെറൈറ്റി വെള്ളമടികള് ബൈജു ചിത്രത്തിലൂടെ കുടിയന്മാര്ക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. അസാധ്യപ്രകടനമാണ് ബൈജു കാഴ്ചവെച്ചിരിക്കുന്നത്.
ടിക് ടോക് ഉണ്ണിയുടെ പാതിജീവിതം ടിക് ടോക്കിലാണ്. ടിക് ടോക്കിൽ ഡ്യുയറ്റ് അവതരിപ്പിച്ച് അവനൊരു കാമുകിയെ നേടിയിട്ടുണ്ട് ഊര്‍മ്മിള. സൗമ്യ മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിലാലായി ധര്മ്മജൻ വേറിട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇവർ മൂവരുടേയും രസങ്ങളാണ് സിനിമയുടെ ചിരിമരുന്ന്. പരിസരം മറന്ന് ചിരിക്കാനുള്ള വക ഇവർ വിളമ്പിയിട്ടുണ്ട്.
അവിചാരിതമായി സച്ചിയുടെ ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നു. നമിത പ്രമോദാണ് ഈ പെൺകുട്ടിയായെത്തിയിരിക്കുന്നത്. അതിനുശേഷം സംഭവിക്കുന്ന പൊല്ലാപ്പുകളാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ചുമ്മ പടക്കം പൊട്ടിച്ച് ആസ്വദിക്കുന്ന, മദ്ദളവും തബലയും ജാസ്സുമൊക്കെ അനവസരത്തിൽ കൊട്ടിക്കൊണ്ടിരിക്കുന്ന രമണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ദിഖ് എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്. ജസ്റ്റ് ഫോര്‍ എ രസം എന്ന്. ട്വിസ്റ്റടിപ്പിച്ച് കാണുന്നവരേയും ടെൻഷൻ അടിപ്പിച്ച് അന്തോം കുന്തോം ഒരു മാര്‍ഗ്ഗവുമില്ലാതെ കളിച്ച ഈ കളി കണ്ടുകൊണ്ടിരുന്നപ്പോഴും അതു തന്നെയാണ് തോന്നിയതും. ഹാ...സിനിമയല്ലേ...ജസ്റ്റ് ഫോര്‍ എ രസം.
'മാര്‍ഗ്ഗംകളി'യുടെ ഇരട്ടതാപ്പ്
മലയാള സിനിമയിൽ തന്നെ ആദ്യമായി പോളിയോയെ അതിജീവിച്ചെത്തി സിനിമയിൽ നായക വേഷം അവതരിപ്പിച്ച് ശ്രദ്ധേയനായ ബിബിൻ ജോര്‍ജ്ജ് പോളിയോ വന്ന ഒരു കഥാപാത്രമായി തന്നെയാണ് സിനിമയിലും. അതോടൊപ്പം തന്നെ സിനിമയിൽ മറ്റു പലർക്കും ചില കുറവുകളുള്ളവരായി അവതരിപ്പിച്ചിട്ടുമുണ്ട്. അവരൊക്കെയും സമൂഹത്തിൽ പ്രത്യേക പരിഗണന അര്ഹിക്കുന്നവരാണെന്നും കളിയാക്കപ്പെടേണ്ടവരല്ലെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുമുണ്ട്.
പക്ഷേ ഇതോടൊപ്പം തന്നെ മറുവശത്ത് ചിത്രത്തിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ചില വിരോധാഭാസങ്ങളുമുണ്ട്. ടിക് ടോക്ക് ഉണ്ണിയായെത്തുന്ന ഹരീഷിനെ ഇറച്ചികടക്ക് പാന്റും ഷര്‍ട്ടും ഇട്ടവനെന്നും ഉണ്ണിയുടെ സുഹൃത്തായെത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിനുവിനെ കാപ്സിക്കാ മൂക്കനെന്നും വേശ്യയായെത്തുന്ന കഥാപാത്രത്തെ പൂത്തിരി ലില്ലിയെന്നുമൊക്കെയാണ് ചിത്രത്തിൽ അഭിസംബോധന ചെയ്യുന്നത്. സിനിമയിൽ കോമഡിക്ക് വേണ്ടി ഏറ്റവും കൂടുതൽ അപമാനം ഏറ്റുവാങ്ങുന്നതും ബിനു തൃക്കാക്കര അവതരിപ്പിച്ച കഥാപാത്രമാണ്. അപമാനിച്ചുകഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടെയെന്ന് ഈ കഥാപാത്രം പറയുമ്പോൾ മുറിപ്പെടുന്നത് ആ കഥാപാത്രത്തെപ്പോലെ നിറവും രൂപഭാവങ്ങളുമൊക്കെ ഉള്ളവർ കൂടിയല്ലേ എന്ന് സിനിമയുടെ അണിയറപ്രവർത്തകർ ഓർക്കുന്നത് നല്ലതായിരിക്കും. ഒരു ചായകപ്പുമായി വന്ന് ബ്രോക്കര്‍ കൊണ്ടുവരുന്ന പയ്യന് മുന്നിൽ സമ്മതം മൂളി നിൽക്കുന്നവരായാണ് സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നതും.
സ്ത്രീകള്‍ കയറി തുടങ്ങിയതോടെ ശബരിമലയിൽ പോകാനും പറ്റാതായെന്നും വേശ്യയ്ക്ക് എന്ത് മീടൂ എന്നുമൊക്കെയും ചിത്രത്തിൽ സംഭാഷണങ്ങളുണ്ട്. ആ സമയത്ത് തന്നെ സ്ത്രീശാപത്തെകുറിച്ചും പെണ്ണിന്റെ മനസ്സ് നൊന്താൽ കാര്യം പോക്കാണെന്നുമൊക്കെ നാഴികക്ക് നാൽപതുവട്ടം സിനിമയിൽ പറയുന്നുമുണ്ട്. തേച്ചിട്ടുപോകുകയെന്ന ഏറെ പറഞ്ഞു ക്ലാവുപിടിച്ച വാക്കിന് ഒരു മറുവാക്കും ചിത്രം സംഭാവന ചെയ്തിട്ടുണ്ട്. കുപ്ലിച്ച് പോകുക എന്നതാണത്.
സിനിമയൊരുക്കിയവർ ഇവരാണ്
മിമിക്രി താരവും നടനുമായ ശശാങ്കൻ മയ്യനാടാണ് മാർഗ്ഗംകളിയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. ഏറെ തിരിഞ്ഞുമറിഞ്ഞ ഒരു കഥയെ രസച്ചരട് പോകാതെ കോർത്തുവച്ചിട്ടുണ്ട് ശശാങ്കൻ.
ചിത്രത്തിൽ നായകനായ ബിബിൻ ജോര്‍ജ്ജ് തന്നെയാണ് ചിത്രത്തിനായി സംഭാഷണം എഴുതിയിരിക്കുന്നത്. ചിത്രത്തിൽ നല്ല രസമുള്ള ചില സംഭാഷണ ശകലങ്ങളുണ്ട്. പക്ഷേ ചില നര്‍മ്മങ്ങള്‍ വേണ്ടത്ര നിലവാരമില്ലാത്തതുമാണ്. 'ഒരു പഴയ ബോംബ് കഥ' എന്ന ചിത്രത്തിന് ശേഷം ബിബിന്‍ വീണ്ടും നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. തനിക്കുള്ള ശാരീരിക പരിമിതികൾക്കിടയിലും തനിക്ക് ലഭിച്ച വേഷവും നൃത്തരംഗങ്ങളുമൊക്കെ മനോഹരമാക്കിയിട്ടുണ്ട് ബിബിൻ. ചിത്രത്തിൽ പ്രധാന നായിക വേഷം അവതരിപ്പിച്ച നമിതയും പക്വതയാർന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 'ഒരു കുട്ടനാടൻ മാർപ്പാപ്പ' എന്ന ചിത്രത്തിന് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. അനന്യ ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിന് സ്റ്റീഫനും ആല്വിന് ആൻ്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
രൺജി പണിക്കര്‍, ബിന്ദു പണിക്കര്‍, അജയ് വാസുദേവ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി സന്തോഷ്, ലക്ഷ്മി പ്രിയ, ദിനേശ് പ്രഭാകർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ബികെ ഹരിനാരായണൻ, ഗോപിസുന്ദര്‍ ടീമിന്റെ ഗാനങ്ങളും അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണവും ജോൺകുട്ടിയുടെ ചിത്രസംയോജനവും മികച്ചതാണ്.
വാൽകഷ്ണം: ചിത്രം ആകെ മൊത്തം ടോട്ടൽ നോക്കുമ്പോൾ രസമൊക്കെയുണ്ട്. പക്ഷേ നടുക്ക് തിരിയിട്ട വിളക്ക് വയ്ക്കാതെ മാർഗ്ഗംകളി കളിച്ച ഒരു ഫീൽ പോലെ തോന്നിയത് എനിക്ക് മാത്രമാണോ...

Riswan0346@gmail.com
ReplyDeleteRiswan0346@gmail.com
ReplyDelete